/indian-express-malayalam/media/media_files/uploads/2021/10/facebook-changes-its-company-name-to-meta-574581-FI-1.jpg)
ന്യൂഡല്‍ഹി:ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും കുട്ടികള്‍ക്കായി സ്വകാര്യതയില്‍ മാറ്റം കൊണ്ടുവരുമെന്ന് മെറ്റ അടുത്തിടെ ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചിരുന്നു. കൗമാരപ്രായക്കാര്‍ക്ക് മെസേജ് അയക്കുന്നതില്‍ നിന്ന് മുതിര്‍ന്നവരെ വിലക്കുന്ന നിയന്ത്രണം കഴിഞ്ഞ വര്‍ഷം മുതല്‍ മെറ്റ കൊണ്ടുവന്നിരുന്നു.
സംശയാസ്പദമായ മുതിര്‍ന്നവരുടെ അക്കൗണ്ട് കാണുന്ന 18 വയസ്സിന് താഴെയുള്ളവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ സന്ദേശ ബട്ടണും മെറ്റാ നീക്കം ചെയ്യുകയാണ്. ഒരു കുട്ടി പ്രായപൂര്‍ത്തിയായവരെ തടയുകയോ റിപ്പോര്‍ട്ടുചെയ്യുകയോ ചെയ്യുമ്പോള്‍ അക്കൗണ്ടുകള്‍ സംശയാസ്പദമായി ടാഗ് ചെയ്യപ്പെടുന്നു.
16 വയസ്സിന് താഴെയുള്ളവര്‍ക്ക് (ചില രാജ്യങ്ങളില്‍ 18 വയസ്സിന് താഴെയുള്ളവര്‍) ഫേസ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ ചേരുമ്പോള്‍ കൂടുതല്‍ സ്വകാര്യ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു. ഈ പ്ലാറ്റ്ഫോമുകളിലെ പ്രായപൂര്‍ത്തിയാകാത്തവരെ അവരുടെ ഫ്രണ്ട്സ് ലിസ്റ്റ്, ആളുകള്‍, പേജുകള്‍ എന്നിവ ആര്‍ക്കൊക്കെ കാണാനാകും എന്നതിനുള്ള സെറ്റിങ്‌സുകള്‍ മാറ്റുന്നു.
ടാഗ് ചെയ്തിരിക്കുന്ന പോസ്റ്റുകള്‍ നിയന്ത്രിക്കുക, ടാഗ് ചെയ്ത പോസ്റ്റുകള്‍ അവരുടെ പേജില്‍ ദൃശ്യമാകുന്നതിന് മുമ്പ് അവലോകനം ചെയ്യുക തുടങ്ങിയ ക്രമീകരണങ്ങളിലൂടെ പ്രൊഫൈല്‍ കൂടുതല്‍ സ്വകാര്യമാക്കപ്പെടും. പ്രൊഫൈലുകള്‍ വേണ്ടത്ര സ്വകാര്യമല്ലാത്ത 16 അല്ലെങ്കില്‍ 18 വയസ്സിന് താഴെയുള്ള ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഒറ്റ ക്ലിക്കിലൂടെ അവരുടെ സ്വകാര്യതാ ക്രമീകരണം അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്ന അറിയിപ്പ് ലഭിക്കും. മുതിര്‍ന്നവര്‍ക്കായി ചിത്രങ്ങള്‍ സമ്മതമില്ലാതെ പങ്കിടുന്നത് പ്ലാറ്റ്ഫോം തടയുന്നു. ഇത്തരം ചിത്രങ്ങള്‍ പങ്കിടരുതെന്നും റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ അവ നീക്കം ചെയ്യാനാകുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.