/indian-express-malayalam/media/media_files/uploads/2022/10/iPhone-12-Express-photo.jpg)
നോയിഡ: രാജ്യത്ത് 5 ജി സേവനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മാത്രമായിരിക്കും സേവനമെത്തുക. രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം പൂര്‍ണമായി 5 ജിയിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5 ജി സേവനങ്ങള്‍ ലഭിക്കാന്‍ 5 ജിയെ പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്ഫോണ്‍ അനിവാര്യമാണ്. 5 ജി കാലത്ത് സ്മാര്‍ട്ട്ഫോണ്‍ വാങ്ങിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് പരിശോധിക്കാം.
ചിപ്സെറ്റ്
5 ജി ലഭിക്കുന്നതിനായി, ഫോണില്‍ 5 ജി പിന്തുണയുള്ള ചിപ്സെറ്റ് ഉണ്ടായിരിക്കണം. നിലവില്‍ പുറത്തിറങ്ങുന്ന കൂടുതല്‍ ഫോണുകളിലും 5 ജിയെ പിന്തുണയ്ക്കുന്ന ചിപ്സെറ്റുകളാണ് കമ്പനികള്‍ നല്‍കുന്നത്. പ്രത്യേകിച്ചും ഫ്ലാഗ്ഷിപ്പ് ഫോണുകളില്‍. ക്വാല്‍കോ സ്നാപ്ഡ്രാഗണ്‍ 650-നും അതിന് മുകളില്‍ വരുന്നവ, സ്നാപ്ഡ്രാഗന്‍ 765 ജി മുതല്‍ മുകളിലേക്ക്, സ്നാപ്ഡ്രാഗണ്‍ 865 തുടങ്ങിയവയില്‍ 5 ജി പിന്തുണയുണ്ട്.
മീഡിയ ടെക് വരുന്ന ഫോണുകളാണെങ്കില്‍, എല്ലാം 5 ജി പിന്തുണയുള്ളതാണ്. ഡൈമന്‍സിറ്റി 700 മുതല്‍ 9000 വരെയുള്ളവയില്‍.
5ജി ബാന്‍ഡുകള്‍
സ്മാര്‍ട്ട്ഫോണ്‍ 5 ജി നെറ്റ്‌വർക്കുകളെ പിന്തുണയ്ക്കുമോ ഇല്ലയോ എന്ന് നിർണ്ണയിക്കുന്നത് ഫോണിന്റെ ചിപ്‌സെറ്റാണെങ്കിലും, കണക്ഷൻ എത്രത്തോളം ലഭിക്കുമെന്നത് നിർണ്ണയിക്കുന്നത് ഫോണ്‍ എതൊക്കെ 5 ജി ബാൻഡ് പിന്തുണയ്ക്കുമെന്നതാണ്. ഒന്നോ രണ്ടോ 5 ജി ബാൻഡുകളുള്ള '5ജി ഫോണുകൾ' വിപണിയിൽ ലഭ്യമാണ്. പക്ഷെ ഇത് നല്ല ഓപ്ഷനായിരിക്കില്ല.
ഫോണ്‍ വാങ്ങിക്കാന്‍ ഒരുങ്ങുമ്പോള്‍ ഏതൊക്കെ 5 ജി ബാന്‍ഡുകള്‍ ഫോണിന് ലഭ്യമായിട്ടുണ്ടെന്ന് പരിശോധിക്കണം. ഇത് ഫോണിന്റെ പ്രൊഡക്ട് പേജിലും അല്ലെങ്കില്‍ വെബ്സൈറ്റില്‍ സവിശേഷതയ്ക്കൊപ്പവും നല്‍കിയിട്ടുണ്ടാകും. 8-12 വരെ 5 ജി ബാന്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഫോണ്‍ വാങ്ങുന്നതായിരിക്കും ഉചിതം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.