scorecardresearch

5 ജി ഇന്ത്യയില്‍; സേവനം ആദ്യം ലഭിക്കുന്ന നഗരങ്ങള്‍ ഇവ

രണ്ട് അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനുള്ള രാജ്യം സമ്പൂര്‍ണമായി 5 ജിയിലേക്കെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം

5G_Network, jio, Thiruvananthapuram, Kochi

നോയിഡ: രാജ്യത്ത് 5 ജി സേവനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. എന്നാല്‍ രാജ്യത്തുടനീളം 5 ജി ലഭ്യമാകില്ല. തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രമാകും സേവനം ലഭിക്കുക. ആദ്യ ഘട്ടത്തില്‍ 1 നരഗങ്ങളിലാണ് 5 ജി എത്തുക.

അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡിഗഡ്, ഡല്‍ഹി, ചെന്നൈ, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, പൂനെ എന്നിവിടങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങള്‍. രാജ്യത്തെ മറ്റ് നഗരങ്ങളിലും ഗ്രാമങ്ങളിലും വരും മാസങ്ങളില്‍ സേവനം ലഭ്യമാകും.

രണ്ട് അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനുള്ള രാജ്യം സമ്പൂര്‍ണമായി 5 ജിയിലേക്കെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

ടെലികോം സേവനദാതാക്കളായ എയര്‍ടല്‍, ജിയോ, വൊഡാഫോണ്‍ എന്നീ കമ്പനികള്‍ 13 നഗരങ്ങളിലും ഘട്ടം ഘട്ടമായി 5 ജി എത്തുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 13 നഗരങ്ങളില്‍ ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങള്‍ക്കായിരിക്കും മുന്‍ഗണന. ദീപാവലിയോടെ ഈ നഗരങ്ങളില്‍ 5 ജി ലഭ്യമാകുമെന്നാണ് വിവരം.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Which cities will get 5g first in the country