/indian-express-malayalam/media/media_files/uploads/2021/04/lg-electronics-ending-its-smart-phone-production-and-sales-478117-FI.jpg)
നഷ്ടത്തിലായ മൊബൈല്‍ നിര്‍മാണം എല്‍ജി എലക്ട്രോണിക്സ് അവസാനിപ്പിക്കുന്നു. വിപണിയില്‍ നിന്നും പിന്മാറുന്ന ആദ്യത്തെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്റാണ് എല്‍ജി. ഇതോടെ വടക്കെ അമേരിക്കയിലുള്ള പത്ത് ശതാമാനം വിഹിതവും ഉപേക്ഷിക്കും. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 4.5 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് കമ്പനിക്കുണ്ടായത്. മൊബൈല്‍ നിര്‍മാണത്തില്‍ നിന്ന് പിന്മാറുന്നത് കമ്പനിയുടെ മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ വളര്‍ച്ചക്ക് വഴിയൊരുക്കുമെന്നാണ് എല്‍ജിയുടെ പ്രതീക്ഷ.
2013ല്‍ അള്‍ട്രാ വൈഡ് ക്യാമറയടക്കമുള്ള സവിശേഷതകള്‍ പരിചയപ്പെടുത്തിയത് എല്‍ജിയാണ്. ആപ്പിളിനും സാംസങ്ങിനും പിന്നിലായി വിപണിയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്താനും അവര്‍ക്കായി. പക്ഷെ പിന്നീട് മുന്‍നിര ഫോണുകളുടെ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ പ്രശ്നങ്ങള്‍ എല്‍ജിയുടെ മൂല്യം കുറച്ചു. ചൈനീസ് ഫോണുകളുമായി വിപണയില്‍ മത്സരിക്കാനുള്ള മികവ് ഇല്ലാതായെന്നും വിലയിരുത്തല്‍ ഉണ്ട്.
Read More: 60 ലക്ഷം ഇന്ത്യക്കാരുടെ ഉൾപ്പടെ 533 മില്യൺ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു
നിലവില്‍ എല്‍ജിയുടെ ആഗോള ഓഹരി രണ്ട് ശതമാനം മാത്രമാണ്. കഴിഞ്ഞ വര്‍ഷം 2.3 കോടി ഫോണുകളാണ് എല്‍ജി പുറത്തിറക്കിയത്. അതേസമയം സാംസങ്ങ് 25.6 കോടി ഫോണുകള്‍ വിപണിയില്‍ ഇറക്കി. എല്‍ജി ഫോണുകള്‍ക്ക് പ്രശസ്തിയുള്ള ലാറ്റിന്‍ അമേരിക്കന്‍ വിപണിയില്‍ അഞ്ചാം സ്ഥാനത്താണ് കമ്പനി.
സൗത്ത് കൊറിയയിലെ ഫോണ്‍ നിര്‍മാണശാലയിലെ തൊഴിലാളികളെ എല്‍ജി ഇലക്ട്രോണിക്സിന്റെ വിവിധ മേഖലകളിലേക്ക് മാറ്റും. എന്നാല്‍ മറ്റ് സ്ഥലങ്ങളിലെ തൊഴിലാളികളുടെ കാര്യത്തില്‍ പ്രാദേശിക തലത്തിലായിരിക്കും തീരുമാനം. നിലവില്‍ എല്‍ജിയുടെ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സര്‍വ്വീസ് നല്‍കുമെന്നും കമ്പനി അറിയിച്ചു. എല്‍ജിയുടെ പിന്മാറ്റം സാംസങ്ങിനും, ചൈനീസ് കമ്പനികളായ ഓപ്പോ,വിവോ മുതലായ കമ്പനികള്‍ക്ക് ഗുണകരമാകാന്‍ സാധ്യതയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.