scorecardresearch

കെ-ഫോൺ വരിക്കാർക്ക് സന്തോഷ വാർത്ത; ഇനി 29 ഒടിടി പ്ലാറ്റ്ഫോമുകളും ഇൻ്റർനെറ്റ് പാക്കേജിൽ

ഹോട്‌സ്റ്റാറും ആമസോൺ ലൈറ്റും സോണി ലിവുമടക്കമുള്ള 29 ഓളം ഒടിടി പ്ലാറ്റ്ഫോമുകളും 350 ലധികം ലൈവ് ടെലിവിഷൻ ചാനലുകളും ലഭ്യമാകും

ഹോട്‌സ്റ്റാറും ആമസോൺ ലൈറ്റും സോണി ലിവുമടക്കമുള്ള 29 ഓളം ഒടിടി പ്ലാറ്റ്ഫോമുകളും 350 ലധികം ലൈവ് ടെലിവിഷൻ ചാനലുകളും ലഭ്യമാകും

author-image
Tech Desk
New Update
OTT Platform OTT

പ്രതീകാത്മക ചിത്രം

കേരള സർക്കാരിന്റെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനമായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (കെ-ഫോൺ) ഒരു ലക്ഷം വരിക്കാരെന്ന നേട്ടം കൈവരിച്ചതോടെ ഒടിടി പ്ലാറ്റ്ഫോമിലേക്കും. നിലവിലുള്ള ബ്രോഡ്ബ്രാന്റ് സംവിധാനങ്ങളുടെ പരിമിതികൾ തിരിച്ചറിഞ്ഞ് ഭാവി ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് മികച്ച ഇന്റർനെറ്റ് സംവിധാനമൊരുക്കുകയാണ് സർക്കാർ കെഫോണിലൂടെ ലക്ഷ്യമിടുന്നത്. 

Advertisment

കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കി കരുത്ത് കാണിച്ച കെഫോൺ ഒടിടിയിലും കരുത്ത്കാണിക്കാൻ ഒരുങ്ങുകയാണ്. ഹോട്‌സ്റ്റാറും ആമസോൺ ലൈറ്റും സോണി ലിവുമടക്കമുള്ള 29 ഓളം ഒടിടി പ്ലാറ്റ്ഫോമുകളും 350 ലധികം പ്രമുഖ ലൈവ് ടെലിവിഷൻ ചാനലുകളും ഉൾപ്പെടുത്തിയാണ് സേവനം വിപുലപ്പെടുത്തുന്നത്. 

Also Read: നിങ്ങളുടെ സ്‌മാർട്ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാൻ അഞ്ച് വഴികൾ

വിപുലമായ നെറ്റ്‌വർക്ക് ശൃംഖലയുള്ള കെ - ഫോൺ വഴി ഇനി ഒടിടി ഉൾപ്പെടെയുള്ള ഇൻ്റർനെറ്റ് പാക്കേജ് മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ഒടിടി സേവനങ്ങൾക്കായി പ്ലേബോക്സ് എന്ന അഗ്രിഗേറ്റർ പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് കെഫോൺ ഒടിടിയിലേക്ക് കടന്നിരിക്കുന്നത്. മാർക്കറ്റിൽ ലഭ്യമായ മറ്റു സർവീസുകളെക്കാൾ മികവ് ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ കെഫോണിനുണ്ട്. 

Also Read: ഈ സെറ്റിങ്സ് മാറ്റിയില്ലെങ്കിൽ ഗൂഗിൾ ജെമിനി നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വായിക്കും

Advertisment

ഒടിടി സേവനങ്ങളുടെ ഉദ്ഘാടനം 21 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കനകക്കുന്നിൽ നിർവഹിക്കും. സംസ്ഥാനത്ത് ഇതുവരെ 1,15,320 കണക്ഷനാണ് കെ ഫോൺ നൽകിയത്. 23,163 സർക്കാർ ഓഫീസുകളിലും 74,871 വീടുകളിലും 3067 സ്ഥാപനങ്ങളിലും ഇതുവരെ കണക്ഷൻ നൽകി. 14,194 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായാണ് ഇന്റർനെറ്റ് നൽകുന്നത്. ബിപിഎൽ കുടുംബങ്ങൾക്കുള്ള സൗജന്യ കണക്ഷന് അപേക്ഷിക്കാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം 75,000 ബിപിഎൽ കുടുംബങ്ങൾക്ക് കണക്ഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

Read More:സൗജന്യ കെ ഫോണ്‍ കണക്ഷന്‍, ബിപിഎല്‍ വിഭാഗങ്ങളുടെ ഡാറ്റ ലിമിറ്റില്‍ വര്‍ധന

OTT Internet Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: