/indian-express-malayalam/media/media_files/uploads/2019/12/jio-offer.jpg)
ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോ പുതിയ '2020 ഹാപ്പി ന്യൂ ഇയർ ഓഫർ' പ്രഖ്യാപിച്ചു. മൊബൈൽ റീചാർജുകൾക്കും ഹാൻഡ്‌സെറ്റുകൾക്കുമായാണ് ഓഫറുകൾ വാഗ്‌ദാനം ചെയ്യുന്നത്. 2,020 രൂപയ്ക്ക് റീചാർജ് ചെയ്താൽ നിലവിലുള്ള വരിക്കാർക്ക് ഒരു വർഷത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, എസ്എംഎസ് എന്നിവ ഉപയോഗിക്കാൻ കഴിയും.
പുതിയ സ്കീമിന് കീഴിൽ മറ്റൊരു വാഗ്‌ദാനവും ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ജിയോ നൽകുന്നു. ഒരു ഉപയോക്താവിന് 2,020 രൂപയ്ക്ക് 12 മാസത്തെ സേവനങ്ങളുള്ള ഒരു ജിയോഫോൺ വാങ്ങാൻ സാധിക്കും. ഇതിൽ പ്രതിദിനം 0.5 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, എസ്എംഎസ് എന്നിവയാണ് കമ്പനി നൽകുന്നത്.
Read also: ജിയോയുടെ ഓൾ ഇൻ വൺ പ്ലാനുകളിലെ മാറ്റങ്ങൾ അറിയാം
പുതിയ ഓഫർ ഡിസംബർ 24 മുതൽ ലഭ്യമാകും. ദീപാവലി ഓഫറുകൾ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് പുതിയ ഓഫറുകളുമായി ജിയോ എത്തുന്നത്. ഓഫർ അവസാനിക്കുന്ന തീയതി അറിയിച്ചിട്ടില്ലെങ്കിലും ജനുവരി ആദ്യ വാരത്തോടു കൂടി ഇത് നിർത്തലാക്കിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന.
ഈ വർഷം ഒക്ടോബറിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ദീപാവലി ഓഫറിന്റെ ഭാഗമായി 4G ഫീച്ചർ ഫോണായ ജിയോഫോണിന്റെ വില 1,500 രൂപയിൽ നിന്ന് 699 രൂപയായി കുറച്ചിരുന്നു. കൂടുതൽ വരിക്കാരെ നെറ്റ്‌വര്‍ക്കിലേക്ക് എത്തിക്കാനും 2G, 3G എന്നിവയിൽ നിന്ന് 4G സാങ്കേതികവിദ്യയിലേക്ക് മാറ്റാനുമാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്.
സെപ്റ്റംബർ അവസാനത്തോടെ 7 കോടി ജിയോ ഫോണുകളാണ് കമ്പനി വിറ്റഴിച്ചത്. ദീപാവലി ഓഫറിന് കീഴിൽ ജിയോ 700 രൂപയുടെ അധിക ഡാറ്റാ ആനുകൂല്യങ്ങളും നൽകി. ഉപയോക്താവ് ചെയ്യുന്ന ആദ്യത്തെ ഏഴ് റീചാർജുകൾക്കായി 99 രൂപ മൂല്യമുള്ള ഡാറ്റ വാഗ്‌ദാനം ചെയ്തുവെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.