ഡിസംബർ മുതൽ ടെലികോം രംഗത്ത് കാര്യമായ മാറ്റങ്ങൾ വന്നുകഴിഞ്ഞു. പ്രമുഖ ടെലികോം ഓപ്പറേറ്റർമാരെല്ലാം എയർടെലും,വോഡഫോൺ-ഐഡിയയും ജിയോയുമെല്ലാം അവരുടെ സേവന നിരക്കുകൾ കുത്തനെ കൂട്ടിയിരുന്നു. ജിയോയുടെ കടന്നുവരവോടെയാണ് രാജ്യത്ത് ടെലികോം ഉപഭോഗത്തിന്റെ നിരക്ക് കുറഞ്ഞത്. എന്നാൽ ഇപ്പോൾ ജിയോ ഉൾപ്പടെ എല്ലാ കമ്പനികകളും നിരക്ക് കൂട്ടിയിരിക്കുന്നു.
ഇനിമുതൽ പുതിയ നിരക്കുകളാണ് ഉപഭോക്താക്കൾക്കുള്ളത്. ഓൾ ഇൻ വൺ പ്ലാനുകളിൽ വലിയ മാറ്റം തന്നെ ജിയോ വരുത്തി കഴിഞ്ഞു. അത് ഏതൊക്കെയെന്ന് നോക്കാം.
199 രൂപയുടെ പ്ലാൻ
നിലവിൽ ജിയോയുടെ ഏറ്റവും ചെറിയ ഓൾ ഇൻ വൺ പ്ലാനാണ് 199 രൂപയുടേത്. നേരത്തെ 149 രൂപയ്ക്ക് ലഭിച്ചിരുന്ന പ്ലാനിലാണ് ജിയോ 50 രൂപ വർധിപ്പിച്ച് പുതിയ പ്ലാനായി അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസം കാലാവധിയുള്ള പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡറ്റയും അൺലിമിറ്റഡ് ജിയോ ടു ജിയോ സൗജന്യ കോളുകൾക്കും പുറമെ 1000 എഫ്യുപി മിനിറ്റും (മറ്റ് ഓപ്പറേഷനിലേക്ക്) ലഭിക്കും.
249 രൂപയുടെ പ്ലാൻ
നേരത്തെ 222 രൂപയ്ക്ക് ലഭിച്ചിരുന്ന പ്ലാനാണ് ജിയോ 249 രൂപയ്ക്ക് പുതുക്കി അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 2ജിബി ഡറ്റയും അൺലിമിറ്റഡ് ജിയോ ടു ജിയോ സൗജന്യ കോളുകൾക്കും പുറമെ 1000 എഫ്യുപി മിനിറ്റും (മറ്റ് ഓപ്പറേഷനിലേക്ക്) 28 ദിവസത്തെ കാലാവധിയിൽ ലഭിക്കുന്നതാണ് പ്ലാൻ. ഇതിനു പുറമെ പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങൾ അയക്കാനും സാധിക്കും.
349 രൂപയുടെ പ്ലാൻ
നേരത്തെ പറഞ്ഞ പ്ലാനുകളിൽ നിന്ന് ഇവിടയും ഡറ്റയിൽ മാത്രമാണ് മാറ്റമുള്ളത്. 349 രൂപയുടെ പ്ലാനിൽ റീചാർജ് ചെയ്യുന്നവർക്ക് പ്രതിദിനം 3ജിബി ഡറ്റ ലഭിക്കും. ഒപ്പം 1000 എഫ്യുപി മിനിറ്റും, പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങൾ അയക്കാനും 28 ദിവസത്തേക്ക് സാധിക്കും.
399 രൂപയുടെ പ്ലാൻ
പ്രതിദിനം 2 ജിബി ഡറ്റ വീതം 56 ദിവസത്തേക്ക് ലഭിക്കുന്നതാണ് 399 രൂപയുടെ പ്ലാൻ. അൺലിമിറ്റഡ് ജിയോ ടു ജിയോ സൗജന്യ കോളുകളും 2000 എഫ്യുപി മിനിറ്റും, പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങൾ അയക്കാനും സാധിക്കും.