/indian-express-malayalam/media/media_files/uploads/2022/09/iPhone-14-9.jpg)
ഐഫോൺ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. നിങ്ങൾ ആദ്യമായോ അല്ലെങ്കിൽ സ്ഥിരമായോ ഐഫോൺ ഉപയോഗിക്കുന്നവരാണെങ്കിൽ കൂടി ഐഒഎസ് കൈകാര്യം ചെയ്യാൻ ഒട്ടും തന്നെ ബുദ്ധിമുട്ടില്ല. പ്രായമായവര്‍ക്കുകൂടി നിസാരമായി തന്നെ ഐഫോണിന്റെ പ്രവർത്തനങ്ങൾ പഠിച്ചെടുക്കാൻ കഴിയും. എന്നിരുന്നാലും ഐഫോണിന്റെ ചില പ്രവർത്തനങ്ങൾ അറിഞ്ഞിരിക്കുന്നതിലൂടെ അതിന്റെ ഉപയോഗം ഗുണകരമാക്കിമാറ്റാനും പറ്റും. നിങ്ങൾ ഏറ്റവും പുതിയ ഐഫോൺ 14 പ്രൊയോ ഐഫോൺ എസ് ഇയോ ഉപയോഗിക്കുന്നയാളാകട്ടെ നിങ്ങളറിഞ്ഞിരിക്കേണ്ട കുറച്ച് നുറുങ്ങ് വിദ്യകൾ ഇതാ.
ഹോം സ്ക്രീൻ ക്ലീന്‍ അപ്
നിങ്ങളുടെ ഐഫോൺ ഹോംസ്‌ക്രീൻ ക്ലീന്‍ അപ്പ് ചെയ്യാന്‍ സഹായിക്കുന്ന ടൂളാണ് ആപ്പ് ലൈബ്രറി. ഇത് ആപ്പുകളെ അതിന്റെ സ്വഭാവമനുസരിച് ഒരുമിച്ച് ഒരു ലേബല്ലിലേക്ക് കൊണ്ടുവരും. ഒന്ന് സ്വൈപ് ചെയ്തുകോണ്ട് തന്നെ നിങ്ങൾക്ക് ആവശ്യമായ ആപ്പ് കണ്ടെത്താൻ സഹായിക്കും. ഹോംസ്‌ക്രീനിൽ നിന്ന് ഇടത്തേക്ക് സ്വൈപ്പ് ചെയ്തുപോകുമ്പോൾ നിങ്ങൾക്ക് ആപ്പ് ലൈബ്രറി കണ്ടെത്താം.ആപ്പുകൾ കണ്ടെത്തി തരംതിരിക്കാൻ നിങ്ങൾ സമയം പാഴാക്കേണ്ടതില്ല. ആപ്പ് ലൈബ്രറി ഇതെല്ലാം നാല് ബോക്സിലേക്ക് മാറ്റും. ഇതിൽ ഉൾപ്പെടാതെ പോയ ഏതേലും അപ്പുകളുണ്ടെങ്കിൽ നിസാരമായി തന്നെ അതിലേക്ക് ആഡ് ചെയ്യാം. ആപ്പിന്റെ ഐക്കണിൽ ലോങ്ങ് പ്രസ് ചെയ്യുക, അതിൽ നിന്ന് “ആഡ് ടു ഹോം സ്ക്രീൻ” ഐക്കൺ തിരഞ്ഞെടുക്കുക.
ആപ്പുകൾ നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതിൽ നിന്ന് തടയാം
ഐഫോണിൽ ഡൗൺലോഡ് ചെയ്യുന്ന തേർഡ് പാർട്ടി ആപ്പുകൾ നിങ്ങളുടെ അഭിരുചികളെ മാർക്കറ്റിങ് ആവശ്യങ്ങൾക്കായി ട്രാക്ക് ചെയ്യും. ചില അപ്പുകൾക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാൻ വരെ അനുമതിയുണ്ട്. എന്നാൽ ഐഫോണിൽ ഈ അനുമതികൾ ഓഫ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം.
നിങ്ങളുടെ ഐഫോണിൽ സെറ്റിങ്സിനുള്ളിലെ “പ്രൈവസി” ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ “ലൊക്കേഷൻ സർവിസ്” ഓഫ് ചെയ്യുക. ഇത് കാലാവസ്ഥ, മാപ് എന്നീ അപ്പുകൾക്കും ലൊക്കേഷൻ അറിയുന്നത് തടയും. ആ ഓപ്ഷന് താഴെ തന്നെ ഏതൊക്കെ ആപ്പിന് ലൊക്കേഷൻ നിഷേധിക്കാമെന്നും നമുക്ക് തീരുമാനിക്കാം. ലൊക്കേഷൻ പങ്കുവെയ്യ്ക്കാൻ താല്പര്യമില്ലാത്ത ആപ്പുകൾ ഓരോന്നായി തന്നെ ഓഫ് ചെയ്യുക.
ആവിശ്യമില്ലാത്തപ്പോൾ മൊബൈൽ ഡാറ്റഓഫ് ചെയ്യുക
അൺലിമിറ്റഡ് മൊബൈൽ പ്ലാനോ വൈഫൈയോ ഇല്ലെങ്കിൽ പെട്ടന്ന് തന്നെ നിങ്ങളുടെ മൊബൈൽ ഡാറ്റ തീരാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഉപയോഗമില്ലാത്തപ്പോൾ മൊബൈൽ ഡാറ്റ ഓഫ് ആക്കിയിടാം. ഇതിനായി ഐഫോണിന്റെ സെറ്റിങ്സിലേക്ക് പോയി സെല്ലുലാർ ഓപ്ഷൻ തിരഞ്ഞെടുക്കാം. അതിൽ സെല്ലുലാർ ഡാറ്റ ഓപ്ഷൻ ഓഫ് ആക്കുകയോ ഓൺ ആക്കുകയോ ചെയ്യാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us