scorecardresearch
Latest News

ട്വിറ്ററും ഇന്‍സ്റ്റഗ്രാമും പോലെ സപ്പോര്‍ട്ടിങ് ഹാന്‍ഡിലുകളുമായി യൂട്യൂബും

ചാനൽ പേജുകളിലും യൂട്യൂബ് ഷോർട്ട്സ് വീഡിയോകളിലും പുതിയ ഹാൻഡിലുകൾ ദൃശ്യമാകും

ട്വിറ്ററും ഇന്‍സ്റ്റഗ്രാമും പോലെ സപ്പോര്‍ട്ടിങ് ഹാന്‍ഡിലുകളുമായി യൂട്യൂബും

ക്രിയേറ്റേഴ്സിനെ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്തുന്നതിനായി ഹാന്‍ഡിലുകള്‍ അവതരിപ്പിക്കാനൊരുങ്ങി യൂട്യൂബ്. ചാനൽ പേജുകളിലും യൂട്യൂബ് ഷോർട്ട്സ് വീഡിയോകളിലും പുതിയ ഹാൻഡിലുകൾ ദൃശ്യമാകും. വീഡിയോ ഡിസ്ക്രിപ്ഷനുകളിലും കമന്റുകളിലുമൊക്കെ ഉപയോക്താക്കള്‍ മെന്‍ഷന്‍ ചെയ്യുന്നത് ഇത് എളുപ്പമാക്കുന്നു.

“ക്രിയേറ്റേഴ്സിന് അവരുടെ കണ്ടന്റ് പോലെ സവിശേഷമായ ഒരു ഐഡന്റിറ്റി രൂപപ്പെടുത്താൻ കഴിയുമെന്ന് ഞങ്ങൾ ഉറപ്പാക്കാൻ ആഗ്രഹിക്കുന്നു. അതേസമയം, കാഴ്ചക്കാർക്ക് അവരുടെ പ്രിയപ്പെട്ട ക്രിയേറ്റേഴ്സുമായി സംവദിക്കാനും കഴിയും,” യുട്യൂബ് അറിയിച്ചു.

ഒരു യുട്യൂബ് ചാനൽ തിരിച്ചറിയുന്നതിനുള്ള മറ്റൊരു രീതിയായി ഹാൻഡിലുകൾ ചാനൽ പേരുകളിൽ ചേരും. എന്നാൽ പ്രധാന വ്യത്യാസം ഓരോ ചാനലിനും പ്രത്യേകം ഹാൻഡിലുകൾ ഉണ്ടായിരിക്കും എന്നതാണ്. ഇത് യൂട്യൂബിൽ അവരുടെ സാന്നിധ്യവും ബ്രാൻഡും കൂടുതൽ സ്ഥാപിക്കാൻ ക്രിയേറ്റേഴ്സിനെ സഹായിക്കും.

വരും മാസത്തില്‍ ചാനലിനായി ഹാന്‍ഡില്‍ തിരഞ്ഞെടുക്കാമെന്ന കാര്യം യൂട്യൂബ് ക്രിയേറ്റേഴ്സിനെ അറിയിച്ചു തുടങ്ങും. ചാനലിന് ഒരു വ്യക്തിഗത യുആര്‍എല്‍ ഉണ്ടെങ്കിൽ, ഇത് സ്വയമേവ അവരുടെ ഡിഫോൾട്ട് ഹാൻഡിലായി മാറും.

ഒരു ചാനലിന്റെ മൊത്തത്തിലുള്ള യൂട്യൂബിലെ സാന്നിധ്യം, സബ്സ്ക്രൈബേഴ്സിന്രെ എണ്ണം, ചാനല്‍ ആക്ടീവാണോ അല്ലയോ എന്നിവ ക്രിയേറ്റേഴ്സിന് എപ്പോള്‍ ഹാന്‍ഡിലുകള്‍ ലഭ്യമാകും എന്നതിന്റെ സമയപരിധിയെ ബാധിക്കും.

ഒരു ക്രിയേറ്റര്‍ ഹാൻഡിൽ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, യൂട്യൂബ് അവർക്ക് അനുയോജ്യമായ യുആര്‍എല്‍ സൃഷ്‌ടിക്കും, അതുവഴി അവർക്ക് മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ആളുകളെ യൂട്യൂബിലേക്ക് എത്തിക്കാനാകും. ഉദാഹരണത്തിന്, youtube.com/@handle. ചാനലിന് ഇതിനകം വ്യക്തിഗതമാക്കിയ യുആര്‍എല്‍ ഉണ്ടെങ്കിൽ ലിങ്കുകൾ അപ്‌ഡേറ്റ് ചെയ്യേണ്ട ആവശ്യമില്ല.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Youtube will start supporting handles soon

Best of Express