scorecardresearch

ഐഫോണ്‍ 14-നില്‍ 'സിം നോട്ട് സപ്പോര്‍ട്ടഡ്' എന്ന് സന്ദേശം ലഭിക്കുന്നുണ്ടോ? ചെയ്യേണ്ടത് ഇത്രമാത്രം

ഫോണ്‍ മുഴുവനായും ഫ്രീസ് ആകുന്നതിന് പിന്നാലെയാണ് ഈ സന്ദേശം ലഭിക്കുന്നത്

ഫോണ്‍ മുഴുവനായും ഫ്രീസ് ആകുന്നതിന് പിന്നാലെയാണ് ഈ സന്ദേശം ലഭിക്കുന്നത്

author-image
Tech Desk
New Update
Iphone 14, Apple, Smartphone

ഐഫോണ്‍ 14 സീരീസ് കഴിഞ്ഞ മാസം ലോഞ്ച് ചെയ്തത് മുതല്‍ നിരവധി പരാതികളാണ് ഉപയോക്താക്കളില്‍ നിന്ന് ഉയരുന്നത്. പ്രത്യേകിച്ചും ക്യാമറയുമായി ബന്ധപ്പെട്ടായിരുന്നു പരാതി ഉയര്‍ന്നത്. എന്നാല്‍ അടുത്തിടയായി 'സിം നോട്ട് സപ്പോര്‍ട്ടഡ്' എന്ന് സന്ദേശവും ലഭിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Advertisment

ഫോണ്‍ മുഴുവനായും ഫ്രീസ് ആകുന്നതിന് പിന്നാലെയാണ് ഈ സന്ദേശം ലഭിക്കുന്നത്. ഈ പ്രശ്നത്തെക്കുറിച്ച് ആപ്പിളിന് അറിവുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നാല്‍ ഇത് സംബന്ധിച്ച് ആപ്പിള്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.

സിം നോട്ട് സപ്പോര്‍ട്ടെഡ് എന്ന് സന്ദേശം ലഭിക്കുകയാണെങ്കില്‍ ഫോണ്‍ റീസ്റ്റോര്‍ ചെയ്യുന്നതിന് പകരം ആപ്പിൾ സ്റ്റോറിലോ അംഗീകൃത സേവന കേന്ദ്രത്തിലോ പോയി സാങ്കേതിക സഹായത്തിനായി ഒരു അഭ്യർത്ഥന സമർപ്പിക്കണം, തുടർന്ന് പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് കമ്പനി പറയുന്നത്.

അടുത്തിടെയാണ് ആപ്പിള്‍ ഐഒഎസ് 16.0.3 അപ്ഡേറ്റ് പുറത്തുവിട്ടത്. നോട്ടിഫിക്കേഷന്‍, മൈക്രൊ ഫോണ്‍, ഫോണ്‍ കോള്‍ എന്നിവ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഒരു ജിബി അടുത്താണ് അപ്ഡേറ്റ്.

Advertisment

ഏറ്റവും പുതിയ വേര്‍ഷനിലേക്ക് ഫോണ്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ആപ്പിള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ഫോണിന്റെ സെറ്റിങ്സ് തിരഞ്ഞെടുക്കുക. ശേഷം ജനറല്‍ സെലക്ട് ചെയ്യുക. സോഫ്റ്റ്വയര്‍ അപ്ഡേറ്റ് ഓപ്ഷന്‍ അവിടെ കണ്ടെത്താന്‍ കഴിയും.

Apple Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: