scorecardresearch

Instagram: നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൈവറ്റ് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കണോ?; അതിനു സഹായിക്കുന്ന അഞ്ച് സവിശേഷതകൾ ഇതാ

നിങ്ങളുടെ അക്കൗണ്ട് കൂടുതൽ സുരക്ഷിതവും സ്വകാര്യവുമാക്കുന്നതിന് നിങ്ങൾക്ക് ഉപയോഗിക്കാവുന്ന അഞ്ച് സവിശേഷതകളിലേക്ക് ഒരു എത്തിനോട്ടം.

നിങ്ങളുടെ അക്കൗണ്ട് കൂടുതൽ സുരക്ഷിതവും സ്വകാര്യവുമാക്കുന്നതിന് നിങ്ങൾക്ക് ഉപയോഗിക്കാവുന്ന അഞ്ച് സവിശേഷതകളിലേക്ക് ഒരു എത്തിനോട്ടം.

author-image
Tech Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
വെബ് വേർഷനിൽ സുപ്രധാന ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ഇൻസ്റ്റാഗ്രാം ധാരാളം സ്വകാര്യത സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ നന്നായി നിയന്ത്രിക്കാനും അനാവശ്യ ആളുകളുമായി ഇടപഴകുന്നത് ഒഴിവാക്കാനും ഇതിൽ കഴിയും. കമന്റുകളും ലൈക്കുകളും മറയ്ക്കാനുള്ള സവിശേഷ=തകളും ഉണ്ട്. ആപ്പിൽ വരുന്ന മോശം കമന്റുകൾ തനിയെ മറയ്ക്കാൻ കഴിയുന്ന സവിശേഷതയും ഉണ്ട്.

Advertisment

നിങ്ങളെ ആർക്കെല്ലാം ടാഗ് ചെയ്യാനും മെൻഷൻ ചെയ്യാനും കഴിയുമെന്നും നിങ്ങൾക്ക് ഇതിൽ നിയന്ത്രിക്കാനാകും. ഉപയോക്താക്കൾക്ക് അവരുടെ ആക്റ്റിവിറ്റി സ്റ്റാറ്റസ് ആപ്പിൽ മറച്ചു വെക്കാനും സാധിക്കും. നിങ്ങളുടെ അക്കൗണ്ട് കൂടുതൽ സുരക്ഷിതവും സ്വകാര്യവുമാക്കുന്നതിന് നിങ്ങൾക്ക് ഉപയോഗിക്കാവുന്ന അഞ്ച് സവിശേഷതകളിലേക്ക് ഒരു എത്തിനോട്ടം.

റെസ്ട്രിക്റ്റഡ് അക്കൗണ്ട്സ്

ഇൻസ്റ്റാഗ്രാം സെറ്റിങ്സിൽ "റെസ്ട്രിക്റ്റഡ് അക്കൗണ്ട്സ്" എന്നൊരു സവിശേഷതയുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ, ഒരു വ്യക്തിയെ ബ്ലോക്ക് ചെയ്യുകയോ അൺഫോളോ ചെയ്യുകയോ ചെയ്യാതെ തന്നെ നിയന്ത്രിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു. നിങ്ങൾ ഒരു അക്കൗണ്ട് റെസ്ട്രിക്റ്റ് ചെയ്യുമ്പോൾ അത് മറ്റെയാൾ അറിയില്ലെന്നും കമ്പനി പറയുന്നു.

ഈ സവിശേഷത ഉപയോഗിച്ചാൽ നിങ്ങൾ ഓൺലൈനിലായിരിക്കുന്നതോ നിങ്ങൾ സന്ദേശങ്ങൾ വായിച്ചതോ മറ്റേ വ്യക്തിക്ക് അറിയാൻ കഴിയില്ല. നിങ്ങൾ തിരഞ്ഞെടുക്കുന്ന അക്കൗണ്ടുകളുടെ കമന്റുകൾ നിങ്ങൾക്ക് അവലോകനം ചെയ്യാൻ കഴിയും. നിങ്ങൾ ഒരു അക്കൗണ്ട് നിയന്ത്രിക്കുമ്പോൾ, നിയന്ത്രിത അക്കൗണ്ടിൽ നിന്നുള്ള കമന്റുകൾ നിങ്ങളുടെ സുഹൃത്തുക്കൾ കാണണമോ എന്ന് തീരുമാനിക്കാൻ ഇൻസ്റ്റാഗ്രാം നിങ്ങൾക്ക് ഓപ്ഷൻ നൽകും. ആപ്പിന്റെ സെറ്റിങ്സിൽ പ്രൈവസി വിഭാഗത്തിൽ നിങ്ങൾക്ക് "റെസ്ട്രിക്റ്റഡ് അക്കൗണ്ട്സ്" കാണാനാകും.

Advertisment

മെൻഷൻസ്

പ്രൈവസി വിഭാഗത്തിൽ "മെൻഷൻസ്" എന്നൊരു ഓപ്ഷൻ ഉണ്ട്. മറ്റുള്ളവർ സ്റ്റോറിയിൽ, കമന്റിൽ, വീഡിയോയോയിൽ, ക്യാപ്‌ഷനിൽ നിങ്ങളെ മെൻഷൻ ചെയ്യുന്നത് നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ അത് ഓൺ ചെയ്യാവുന്നതാണ്. ഇതിനായി നിങ്ങൾക്ക് "പീപ്പിൾ യു ഫോള്ളോ" ഫീച്ചർ ഉപയോഗിക്കാം. ഇങ്ങനെ മാത്രമാണ് മെൻഷൻ ചെയ്യുന്നത് നിങ്ങൾ ഇഷ്ടപെടുന്നവരിലേക്ക് മാത്രമാക്കി ചുരുക്കാൻ സാധിക്കുകയുള്ളു.

ഫോളോവെഴ്സിനെ കളയുക

നിങ്ങളുടെ അക്കൗണ്ട് സ്വകാര്യ അക്കൗണ്ട് ആക്കുകയാണെങ്കിൽ ഫോളോവെർസ് ലിസ്റ്റിൽ നിന്നും ചിലരെ ഒഴിവാക്കാനുള്ള ഓപ്‌ഷൻ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾക്ക് അവരെ ബ്ലോക്ക് ചെയ്യേണ്ടെങ്കിൽ പതിയെ ഒഴിവാക്കാൻ സാധിക്കും.

Also Read: പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നുണ്ടോ? 2021ൽ വാങ്ങാവുന്ന മികച്ച ക്യാമറ ഫോണുകൾ ഇവയാണ്

അതിനായി, ആപ്പ് തുറന്ന് നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിന്റെ ചുവടെ ടാപ്പുചെയ്യുക. അതിനുശേഷം, സ്‌ക്രീനിൽ കാണുന്ന "ഫോളോവേഴ്സ്"ൽ ക്ലിക്ക് ചെയ്യേണ്ടതുണ്ട്, നിങ്ങൾക്ക് ഫോളോവേഴ്‌സിനെ നീക്കം ചെയ്യണമെങ്കിൽ, "റിമൂവ്" എന്ന ബട്ടണിൽ ടാപ്പുചെയ്ത് ഫോളോവെഴ്സിനെ നീക്കം ചെയ്യാം.

ആക്ടിവിറ്റി സ്റ്റാറ്റസ്

ഇൻസ്റ്റാഗ്രാമിൽ നിങ്ങൾ നേരിട്ട് പിന്തുടരുന്നവർക്കും ഇടപഴകുന്നവർക്കും നിങ്ങൾ എപ്പോഴാണ് ഓൺലൈനിലായിരുന്നത് എന്ന് കാണാനാകും. നിങ്ങളുടെ ആക്ടിവിറ്റി സ്റ്റാറ്റസ് ഓഫ് ചെയ്തുകൊണ്ട് നിങ്ങൾക്ക് ഇത് മാറ്റാനാകും. അതിനായി സെറ്റിങ്സിൽ സ്വകാര്യത തിരഞ്ഞെടുത്ത്, അക്കൗണ്ട് സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്ത പ്രവർത്തനരഹിതമാക്കാനാകും.

ലൈക്കുകൾ മറയ്ക്കുക, കമന്റുകൾ ഓഫാക്കുക

ഇൻസ്റ്റാഗ്രാമിൽ നിങ്ങളുടെ പോസ്റ്റുകൾക്കുള്ള ലൈക്കുകളും കമന്റുകളും നിങ്ങൾക്ക് മറച്ചു വെക്കാൻ സാധിക്കും. അതിനായി നിങ്ങളുടെ ആപ്പിന്റെ മുകളിൽ വലതു വശത്തുള്ള മൂന്ന് ഡോട്ടിൽ ക്ലിക്ക് ചെയ്യുക. അവിടെ വരുന്ന മെനുവിൽ ലൈക്കും കമന്റും മറച്ചു വെക്കുന്നതിനുള്ള ഓപ്‌ഷൻ കാണാൻ സാധിക്കും.

Instagram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: