പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നുണ്ടോ? 2021ൽ വാങ്ങാവുന്ന മികച്ച ക്യാമറ ഫോണുകൾ ഇവയാണ്

ഇപ്പോൾ വാങ്ങാവുന്ന ഏറ്റവും നല്ല ക്യാമറ ഫോണുകൾ ഏതൊക്കെ ആണെന്ന് അറിയാം

Best camera, best camera smartphones, best phone camera, best camera phone, iphone 13, samsung galaxy s21, vivo x70, mi 11 ultra, oneplus 9 pro

ഇന്ത്യയിലെ അവധിക്കാലങ്ങൾ ഇങ്ങെത്തി. ദസറയും ദീപാവലിയും പടിവാതിക്കൽ നിൽക്കുകയാണ്. ക്രിസ്മസും ന്യൂയറും ഒട്ടും വിദൂരമല്ല. ഇപ്പോൾ ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, ഫോണിന്റെ ക്യാമറയെ കുറിച്ചും നിങ്ങൾ ചിന്തിച്ചേക്കും.

അങ്ങനെ ഏറ്റവും നല്ല ക്യാമറയുള്ള ഫോൺ തന്നെ വാങ്ങണം അതിന്റെ വില എത്രയായാലും പ്രശ്‌നമല്ല എന്ന് ചിന്തിക്കുന്നവരാണ് നിങ്ങൾ എങ്കിൽ, ഇപ്പോൾ വാങ്ങാവുന്ന ഏറ്റവും നല്ല ക്യാമറ ഫോണുകൾ ഏതൊക്കെയെന്ന് താഴെ അറിയാം.

Samsung Galaxy S21 series – സാംസങ് ഗാലക്‌സി എസ്21 സീരീസ്

സാംസങ് ഗാലക്‌സി എസ്21 സീരീസ് സാംസങിന്റെ ഇപ്പോഴത്തെ മുൻനിര ഫോണുകളിൽ ഒന്നാണ്, ഇതുവരെയുള്ള ഏറ്റവും മികച്ച ക്യാമറകളുമായാണ് അവ വരുന്നത്. സാംസങ് ഗാലക്‌സി എസ്21, എസ് 21+ എന്നിവ മികച്ച ശേഷിയുള്ള 12 എംപി+12 എംപി+64 എംപി ക്യാമറകൾ വാഗ്ദാനം ചെയ്യുന്നു. ക്യാമറയുടെ കാര്യത്തിലും ഫോണിന്റെ പ്രകടനത്തിന്റെയും കാര്യത്തിൽ നിങ്ങൾ മുൻനിര അനുഭവം ആഗ്രഹിക്കുന്നുവെങ്കിൽ എസ് 21 അൾട്രയും പരിഗണിക്കാം.

iPhone 13 Pro Max/ iPhone 13 Pro – ഐഫോൺ 13 പ്രോ മാക്സ്/ ഐഫോൺ 13 പ്രോ

ഐഫോൺ ഇല്ലാതെ മികച്ച ക്യാമറ ഫോണിന്റെ ലിസ്റ്റ് പൂർത്തിയാകില്ല, ഐഫോൺ 13 സീരീസിന്റെ പ്രോ മോഡലുകളാണ് ഇവിടെ സ്ഥാനം പിടിക്കുന്നത്. ഇപ്പോഴും ട്രിപ്പിൾ 12 എംപി ക്യാമറ സജ്ജീകരണം വരുന്ന ഐഫോൺ 13 സീരീസിൽ സെൻസർ-ഷിഫ്റ്റ്, മാക്രോ മോഡ്, പുതിയ സിനിമാറ്റിക് മോഡ് തുടങ്ങിയ സവിശേഷതകൾ മികച്ച ക്യാമറ അനുഭവം നൽകുന്നു. പുതിയ ഐഫോണുകൾ വലിയ ബാറ്ററിയുമായാണ് വരുന്നത്.

Xiaomi Mi 11 Ultra – ഷവോമി എംഐ 11 അൾട്രാ

ഷവോമി എംഐ 11 അൾട്രാ ഒരു മികച്ച ഓപ്‌ഷനാണ്, ഈ ഫോണിന്റെ ക്യാമറ പ്രകടനവും ഒട്ടും മോശമല്ല. 50എംപി + 48എംപി + 48എംപി എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണവും നിരവധി സോഫ്റ്റ്‌വെയർ സവിശേഷതകളും ഉള്ള ഈ ഫോൺ ക്യാമറയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല.

Also Read: നിങ്ങളുടെ സ്മാർട്ട്ഫോണിൽ സിനിമ വരെ ഷൂട്ട് ചെയ്യാം, ഈ ഉപകരണങ്ങൾ ഉണ്ടെങ്കിൽ, അതും കുറഞ്ഞ ബജറ്റിൽ

OnePlus 9 Pro – വൺപ്ലസ് 9 പ്രോ

ഹാസൽബ്ലാഡുമായുള്ള പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന മികച്ച ക്യാമറയാണ് വൺപ്ലസ് 9 പ്രോയിൽ വരുന്നത്. 48എംപി + 50എംപി + 8എംപി എന്നിവ വരുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടൊപ്പം മികച്ച സോഫ്റ്റ്‌വെയറും വരുന്നതിനാൽ മികച്ച ചിത്രങ്ങൾ ലഭിക്കും.

Vivo X70 Pro+ – വിവോ എക്സ് 70 പ്രോ+

വിവോയുടെ എക്സ്-സീരീസ് മുൻനിര ക്യാമറ അധിഷ്ഠിത സ്മാർട്ട്‌ഫോണുകളുടെ ഒരു ശ്രേണിയാണ്, അതിലെ ഏറ്റവും പുതിയതാണ് എക്സ്70- സീരീസ്. ഇതിലെ നാല് പിൻ ക്യാമറകളിലും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ലഭ്യമാണ്. അവ ചില സോഫ്റ്റ്‌വെയർ സഹായങ്ങളോടെ ഏറ്റവും മികച്ച ചിത്രങ്ങളും വീഡിയോയും പകർത്താൻ സഹായിക്കുന്നതാണ്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: These are the top camera phones you can buy in 2021

Next Story
WhatsApp: വാട്സ്ആപ്പ് ‘എൻഡ് ടു എൻഡ് എൻക്രിപ്‌റ്റഡ് ബാക്കപ്പ്’ എത്തുന്നു; ആദ്യം ഐഒഎസ് ബീറ്റ പതിപ്പിൽWhatsApp, WhatsApp iOS, WhatsApp for iOS, WhatsApp iOS beta app, WhatsApp encrypted backup, WhatsApp new features, WhatsApp news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com