scorecardresearch

പ്രധാന രേഖകള്‍ ഇനി ഫോണില്‍ സൂക്ഷിക്കാം; ഡിജിലോക്കര്‍ ഉപയോഗിച്ചു നോക്കു

പ്രധാനപ്പെട്ട നിരവധി രേഖകള്‍ കൈയില്‍ കരുതാന്‍ മറക്കുന്നയാളാണോ നിങ്ങള്‍, എങ്കില്‍ ഡിജിലോക്കറിന്റെ ഉപയോഗത്തപ്പറ്റി അറിഞ്ഞിരിക്കണം

പ്രധാനപ്പെട്ട നിരവധി രേഖകള്‍ കൈയില്‍ കരുതാന്‍ മറക്കുന്നയാളാണോ നിങ്ങള്‍, എങ്കില്‍ ഡിജിലോക്കറിന്റെ ഉപയോഗത്തപ്പറ്റി അറിഞ്ഞിരിക്കണം

author-image
Tech Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Digilocker

പ്രധാനപ്പെട്ട നിരവധി രേഖകൾ സൂക്ഷിക്കാന്‍ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ടോ? എങ്കില്‍ ഡിജിലോക്കർ ആപ്പിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കാം. ആൻഡ്രോയിഡിലും ഐഫോണുകളിലും ലഭ്യമായ ഇന്ത്യന്‍ നിര്‍മിതമായ ഈ ആപ്ലിക്കേഷനിലൂടെ നിങ്ങളുടെ രേഖകള്‍ സുരക്ഷിതമായി ഡിജിറ്റലായി പുനര്‍നിര്‍മ്മിക്കാവുന്നതാണ്. ഡിജിലോക്കര്‍ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

Advertisment

ഡിജിലോക്കര്‍ ആപ്ലിക്കേഷന്‍ പ്ലെ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ആപ്ലിക്കേഷന്‍ തുറക്കുക. ലഭിക്കുന്ന സ്ക്രീനില്‍ കാണുന്ന ഗെറ്റ് സ്റ്റാര്‍ട്ടഡ് (Get Started) എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നു ലഭിക്കുന്ന സ്ക്രീനില്‍ ക്രിയേറ്റ് അക്കൗണ്ട് (Create Account) എന്ന ഓപ്ഷന്‍ കാണാം. അത് തിരഞ്ഞെടുക്കുക.

publive-image

അക്കൗണ്ട് ഉണ്ടാക്കുന്നതിനായി നിരവധി വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. പേര്, ജനന തീയതി, ലിംഗം, ആഥാര്‍ നമ്പര്‍ എന്നിങ്ങനെയുള്ളവ. ആവശ്യമായവ നല്‍കി കഴിഞ്ഞാല്‍ നിങ്ങളുടെ ഫോണിലേക്ക് ഒരു ഒടിപി നമ്പര്‍ വരും. നിങ്ങള്‍ തന്നെയാണ് നമ്പരിന്റ ഉടമ എന്ന് സ്ഥിരീകരിക്കാനായാണ് ഇത്. ലഭിച്ച ഒടിപി നമ്പര്‍ കൊടുക്കുക.

publive-image

ഉപയോക്താവിനുള്ള പേര് തിരഞ്ഞെടുക്കുക എന്ന പ്രക്രിയയാണ് അടുത്തത്. അത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഡിജിലോക്കറില്‍ അക്കൗണ്ടായിക്കഴിഞ്ഞു. ഇനി ആവശ്യമായ രേഖകള്‍ നിങ്ങള്‍ക്ക് ആപ്പിലേക്ക് ചേര്‍ക്കാം.

Advertisment

രേഖകള്‍ എങ്ങനെ ലഭിക്കും

ഡിജിലോക്കറിന്റെ പ്രധാന പേജില്‍ നിങ്ങള്‍ക്ക് അത്യവശ്യമുള്ള രേഖകള്‍ എടുക്കാനായി എളുപ്പവഴികള്‍ ഉണ്ടായിരിക്കും. ആഥാര്‍ കാര്‍ഡ്, ഡ്രവിങ് ലൈസെന്‍സ്, വാഹന റജിസ്ട്രേഷന്‍, കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ. ഏതാണ് നിങ്ങള്‍ക്ക് അപ്ലോഡ് ചെയ്യേണ്ടത് അത് തിരഞ്ഞെടുക്കുക. ശേഷം മൊബൈല്‍ ഫോണിലേക്ക് ഒടിപി ലഭിക്കും. അത് കൊടുക്കുക. തുടര്‍ന്ന് ഏത് രേഖയാണോ തിരഞ്ഞെടുത്തത് അത് അപ്ലോഡ് ചെയ്യുക.

മുകളില്‍ പറഞ്ഞ ആപ്ലിക്കേഷന്‍ അല്ലാത്തവയാണ് നിങ്ങള്‍ക്ക് അപ്ലോഡ് ചെയ്യേണ്ടതെങ്കില്‍ പ്രധാന പേജിലേക്ക് തിരികെ പോയതിന് ശേഷം എക്സ്പ്ലോര്‍ മോര്‍ (Explore More) എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അവിടെ കൂടുതല്‍ ഓപ്ഷനുകള്‍ ലഭ്യമാകും. രേഖകള്‍ അപ്ലോഡ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആവശ്യമായ സമയത്ത് അവയുടെ ഡിജിറ്റല്‍ കോപ്പികള്‍ ആപ്പിനുള്ളില്‍ നിന്ന് തന്നെ എടുക്കാന്‍ സാധിക്കും.

Also Read: Samsung Galaxy M53: സാംസങ് ഗാലക്‌സി എം53 ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം

Technology Digital

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: