സാംസങിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ സാംസങ് ഗാലക്‌സി എം53 5ജി ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചു. അമോഎൽഇഡി സ്‌ക്രീൻ, 5000എംഎഎച്ച് ബാറ്ററി തുടങ്ങിയ ഫീച്ചറുകൾക്കൊപ്പം മീഡിയടെക് ഡൈമെൻസിറ്റി 900 പ്രോസസറുമായാണ് പുതിയ എം-സീരീസ് ഫോൺ വരുന്നത്.
പുതിയ സാംസങ് ഗാലക്‌സി എം53 യെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ.
സാംസങ് ഗാലക്‌സി എം53 സവിശേഷതകൾ
സാംസങ് ഗാലക്‌സി എം53 120ഹേർട്സ് റിഫ്രഷ് നിരക്ക് നൽകുന്ന 6.7 ഇഞ്ച് ഫുൾഎച്ച്ഡി+ അമോഎൽഇഡി ഡിസ്‌പ്ലേ പാനലിനൊപ്പമാണ് വരുന്നത്. 8 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി വരുന്ന ഫോണിന് മീഡിയടെക് ഡിമെൻസിറ്റി 900 ചിപ്‌സെറ്റാണ് കരുത്ത് പകരുന്നത്.
108എംപി പ്രധാന ക്യാമറ, 8എംപി അൾട്രാവൈഡ് ക്യാമറ, രണ്ട് 2എംപി മാക്രോ, ഡെപ്ത് സെൻസറുകൾ എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിൻഭാഗത്ത് നൽകിയിരിക്കുന്നത്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 32 എംപി മുൻ ക്യാമറയും നൽകിയിരിക്കുന്നു.
25വാട്ട് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്, എന്നാൽ ഇത്തവണ ചാർജർ ഇല്ലാതെയാണ് ഫോൺ നൽകുന്നത്. ഉപയോക്താക്കൾ ഒന്നുകിൽ പഴയ യുഎസ്ബി-സി ചാർജർ ഉപയോഗിക്കുകയോ പുതിയത് വാങ്ങുകയോ വേണം.
വിലയും ലഭ്യതയും
സാംസങ് ഗാലക്‌സി എം53 5ജി രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. എന്നാൽ രണ്ട് വേരിയന്റുകളുടെയും കൃത്യമായ വില ഇപ്പോഴും നിഗൂഢമാണ്, 6 ജിബി റാം വേരിയന്റിന് 23,999 രൂപയും 8 ജിബി/128 ജിബി വേരിയന്റിന് 25,999 രൂപയുമാണ് ഏകദേശം വില പ്രതീക്ഷിക്കുന്നത്.
ഡീപ് ഓഷ്യൻ ബ്ലൂ, മിസ്റ്റിക് ഗ്രീൻ എന്നീ രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ വരിക. സാംസങ് ഗാലക്‌സി എം53 5ജി ഏപ്രിൽ 29 ഉച്ചയ്ക്ക് 12 മണി മുതൽ സാംസങ് വെബ്‌സൈറ്റിൽ നിന്നും ആമസോൺ ഇന്ത്യ വെബ്‌സൈറ്റിൽ നിന്നും വാങ്ങാനാകും.
Also Read: Redmi 10A, Redmi 10 Power: വിലക്കുറവില്‍ മികച്ച സവിശേഷതകളുമായി റെഡ്മി 10 എയും 10 പവറും