/indian-express-malayalam/media/media_files/uploads/2022/07/how-to-delete-or-change-message-reactions-in-whatsapp-674089.jpeg)
സന്ദേശങ്ങളുമായി ബന്ധപ്പെട്ട് നിരവധി സവിശേഷതകളാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. അടുത്തിടെ വാട്ട്സ്ആപ്പ് കൊണ്ടുവന്ന സവിശേഷതയായിരുന്നു മെസേജ് റിയാക്ഷന്‍. ആദ്യം ആറ് റിയാക്ഷന്‍ ഇമോജികള്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാല്‍ പുതിയ അപ്ഡേറ്റില്‍ ഏത് റിയാക്ഷന്‍ വേണമെങ്കിലും ഉപയോഗിക്കാമെന്ന രീതിയിലേക്ക് മാറ്റിയിട്ടുണ്ട്.
പക്ഷെ പലപ്പോഴും അയക്കുന്ന റിയാക്ഷനുകള്‍ മാറിപ്പോകറുണ്ട്. അത് എങ്ങനെ മാറ്റാമെന്നും ഒഴിവാക്കാമെന്നുമാണ് ഇന്ന് പരിശോധിക്കുന്നത്. ഈ വിദ്യകള്‍ അറിഞ്ഞിരുന്നാല്‍ ചില അബദ്ധങ്ങളൊക്കെ ഒഴിവാക്കാനും സാധിക്കും. ആദ്യം ഒരു സന്ദേശത്തിന് എങ്ങനെ റിയാക്ഷന്‍ നല്‍കാമെന്ന് നോക്കാം.
മെസേജിന് എങ്ങനെ റിയാക്ഷന്‍ നല്‍കാം
- നിങ്ങള്‍ക്ക് റിയാക്ഷന്‍ നല്‍കേണ്ട മെസേജില്‍ ലോങ് പ്രെസ് ചെയ്യുക.
- തുടര്‍ന്ന ലഭിക്കുന്ന റിയാക്ഷന്‍ ഡിസ്പ്ലെയില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമായ ഇമോജി സെലക്ട് ചെയ്യുക.
നല്‍കിയ റിയാക്ഷന്‍ എങ്ങനെ മാറ്റാം
- നിങ്ങള്‍ റിയാക്ഷന്‍ നല്‍കിയ മെസേജില്‍ വീണ്ടും ലോങ് പ്രെസ് ചെയ്യുക.
- ശേഷം, മറ്റൊരു ഇമോജി തിരഞ്ഞെടുക്കുക.
റിയാക്ഷന്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം
- നിങ്ങള്‍ നല്‍കിയ റിയാക്ഷന്‍ ഇമോജിയില്‍ ക്ലിക്ക് ചെയ്യുക.
- തുടര്‍ന്ന് ലഭിക്കുന്ന ഡിസ്പ്ലെയിലെ ടാപ് ടു റിമൂവ് (Tap to remove) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
വാട്ട്സ്ആപ്പ് ഡിലീറ്റ് ഫോര്‍ എവരിവണ്‍ സവിശേഷതയിലും മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ്. നിലവില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ സവിശേഷതയുടെ സമയ പരിധി ഒരു മണിക്കൂറും എട്ട് മിനിറ്റും 15 സെക്കന്റുമായിരുന്നു. എന്നാല്‍ വാബീറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം പുതിയ അപ്ഡേറ്റില്‍ സമയപരിധി വര്‍ധിപ്പിച്ചതായാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.