/indian-express-malayalam/media/media_files/uploads/2022/06/Netflix-ExpressBasics-1.jpg)
നെറ്റ്ഫ്ലിക്സ് അക്കൗണ്ട് സുഹൃത്തുക്കള്‍ക്ക് നല്‍കുന്നതൊക്കെ സാധാരണമാണ്. പക്ഷെ ഒരുപാട് പേരാകുമ്പോള്‍ ആരാണ് നമ്മുടെ അക്കൗണ്ട് ഉപയോഗിക്കുന്നത് എന്ന കാര്യത്തില്‍ നമുക്ക് തന്നെ ആശയക്കുഴപ്പം ഉണ്ടാകാനിടയുണ്ട്. നിങ്ങളുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ആരൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് എങ്ങനെ അറിയാമെന്നും അനാവശ്യ ഉപയോക്താക്കളെ എങ്ങനെ ഒറ്റയടിക്ക് ലോഗ് ഔട്ട് ചെയ്യാമെന്നുമാണ് എക്സ്പ്രസ് ബേസിക്സിലൂടെ ഇന്ന് പരിശോധിക്കുന്നത്.
നിങ്ങളുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ആരാണ് ഉപയോഗിക്കുന്നതെന്ന് എങ്ങനെ പരിശോധിക്കാം?
അക്കൗണ്ട് ആരാണ് ഉപയോഗിക്കുന്നതിനായി നിങ്ങളുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുക. ഇതിനായി നിങ്ങള്‍ക്കിഷ്ടമുള്ള ബ്രൗസര്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ നേരിട്ട് നെറ്റ്ഫ്ലിക്സ് വെബ്സൈറ്റിലേക്കും പ്രവേശിക്കാവുന്നതാണ്.
/indian-express-malayalam/media/media_files/uploads/2022/06/Netflix-ExpressBasics-2.jpg)
നിങ്ങളുടെ യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്തതിന് ശേഷം ഏതെങ്കിലും യൂസര്‍ പ്രൊഫൈല്‍ തിരഞ്ഞെടുക്കുക. നെറ്റ്ഫ്ലിക്സ് ഹോം പേജില്‍ പ്രവേശിച്ചതിന് ശേഷം യൂസര്‍ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്യുക. താഴേക്ക് വരുന്ന മെനു ബാറില്‍ അക്കൗണ്ട് (Account) എന്നൊരു ഓപ്ഷന് കാണാം. അത് തിരഞ്ഞെടുക്കുക.
/indian-express-malayalam/media/media_files/uploads/2022/06/Netflix-ExpressBasics-3.jpg)
പിന്നീട് ലഭിക്കുന്ന പേജിന്റെ താഴെയായി സെറ്റിങ്സ് സെക്ഷന്‍ കാണാവുന്നതാണ്. അവിടെ റിസന്റ് ഡിവൈസ് സ്ട്രീമിങ് ആക്ടിവിറ്റി (Recent Device Streaming Activity) എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക.
/indian-express-malayalam/media/media_files/uploads/2022/06/Netflix-ExpressBasics-4.jpg)
തുടര്‍ന്നു ലഭിക്കുന്ന പേജില്‍ നിങ്ങളുടെ അക്കൗണ്ട് ആരാണ് ഉപയോഗിക്കുന്നതെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. എവിടെ നിന്നാണ് അക്കൗണ്ട് ലോഗ് ഇന്‍ ചെയ്തിരിക്കുന്നതെന്നും അറിയാന്‍ സാധിക്കും.
ഉപയോക്താക്കളെ എങ്ങനെ ഒറ്റയടിക്ക് ലോഗ് ഔട്ടാക്കാം
നിങ്ങളിപ്പോള്‍ തന്നെ ആരോക്കെയാണ് അക്കൗണ്ട് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി കഴിഞ്ഞു. അതില്‍ നിങ്ങള്‍ക്ക് മനസിലാകാത്തവര്‍ വരെ ഉണ്ടാകാം. ഇനി എല്ലാ അക്കൗണ്ടുകളും ലോഗ് ഔട്ട് ചെയ്യുക എന്നതാണ് ഏക മാര്‍ഗം. പിന്നീട് പാസ്വേഡ് മാറ്റിയതിന് ശേഷം വീണ്ടും ലോഗ് ഇന്‍ ചെയ്യാവുന്നതാണ്. എങ്ങനെ ചെയ്യാമെന്ന് നോക്കാം.
അക്കൗണ്ട് സെറ്റിങ്സ് (Account Settings) പേജിലേക്ക് തിരികെ പോവുക. സെറ്റിങ്സ് സെക്ഷനില്‍ സൈന്‍ ഔട്ട് ഓഫ് ഓള് ഡിവൈസസ് (Sign out of all devices) എന്നത് തിരഞ്ഞെടുക്കുക. അടുത്തതായി ലഭിക്കുന്ന പേജില്‍ സൈന്‍ ഔട്ട് (Sign Out) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അക്കൗണ്ട് സെറ്റിങ്സില്‍ മെമ്പര്‍ഷിപ്പ് ആന്‍ഡ് ബില്ലിങ് (Membership and Billing) ചെയ്ഞ്ച് പാസ്വേഡ് എന്ന ഓപ്ഷന് ഉപയോഗിച്ച് പാസ്വേഡ് മാറ്റാവുന്നതാണ്.
Also Read: ഞൊടിയിടയിൽ ചാർജ് കയറും; 200W ഫാസ്റ്റ് ചാർജിങ്ങുമായി ഐക്യൂ 10 പ്രോ വരുമെന്ന് റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.