scorecardresearch

Google Pixel 6A: ഗൂഗിൾ പിക്‌സൽ 6എ അവതരിപ്പിച്ചു; വിശദാംശങ്ങൾ അറിയാം

ഫോണിന്റെ വില, സവിശേഷതകൾ എന്നിവയുൾപ്പെടെ നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ

ഫോണിന്റെ വില, സവിശേഷതകൾ എന്നിവയുൾപ്പെടെ നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ

author-image
Tech Desk
New Update
Google Pixel 6A

ഗൂഗിളിന്റെ ഏറ്റവും പുതിയ ഫോൺ ഗൂഗിൾ പിക്സൽ 6എ അവതരിപ്പിച്ചു. ഗൂഗിൾ ഐ/ഒ 2022 ഡെവലപ്പർ കോൺഫറൻസിലാണ് എ - സീരീസിലെ മൂന്നാമത്തെ ഫോണായ ഗൂഗിൾ പിക്‌സൽ 6എ അവതരിപ്പിച്ചത്. വില കൂടിയ വാനില പിക്‌സൽ 6 നോട് ഏറെ സാമ്യതകളുമായാണ് ഫോൺ വരുന്നത്. പുതിയ ഡിസൈനും ഫോണിനെ ആകർഷകമാകും. ഫോണിന്റെ വില, സവിശേഷതകൾ എന്നിവയുൾപ്പെടെ നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ.

Advertisment

Google Pixel 6A - ഗൂഗിൾ പിക്‌സൽ 6എ

ഗൂഗിൾ പിക്‌സൽ 6എ 90 ഹേർട്സ് റിഫ്രഷ് നിരക്ക് നൽകുന്ന 6.1 ഇഞ്ച് ഫുൾഎച്ച്ഡി+ഒഎൽഇഡി ഡിസ്‌പ്ലെയുമായാണ് വരുന്നത്. മുൻക്യാമറക്കായി മുകളിൽ ഒരു പഞ്ച് ഹോൾ കട്ടൗട്ട് നൽകിയിട്ടുണ്ട്. പിൻഭാഗത്ത് പിക്സൽ 6, പിക്സൽ 6 പ്രോ എന്നിവയ്ക്ക് സമാനമായ ഡിസൈനാണ് നൽകിയിരിക്കുന്നത്.

മറ്റ് രണ്ട് പിക്‌സൽ 6-സീരീസ് ഫോണുകളിൽ വരുന്ന ടെൻസർ ജിഎസ്101 ചിപ്‌സെറ്റ് തന്നെയാണ് ഫോണിന് കരുത്ത് നൽകുന്നത്. ഫോണിൽ 6 ജിബി എൽപിഡിഡിആർ 5 റാമും 128 ജിബി സ്റ്റോറേജും ഉൾക്കൊള്ളുന്നു. പിന്നിൽ 12.2എംപി പ്രധാന ക്യാമറയും 12എംപി അൾട്രാവൈഡ് ക്യാമറയും വരുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി മുൻ ക്യാമറയാണ് നൽകിയിരിക്കുന്നത്. മാജിക് ഇറേസർ, നൈറ്റ്‌സൈറ്റ് തുടങ്ങിയ നിരവധി സോഫ്റ്റ്‌വെയർ അധിഷ്‌ഠിത ക്യാമറ സവിശേഷതകളും ഗൂഗിൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗൂഗിൾ പിക്‌സൽ 6എ ആൻഡ്രോയിഡ് 12ലാണ് വരുന്നത്. 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4,5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് വരുന്നത്. ബ്ലൂടൂത്ത്, വൈഫൈ, എൻഎഫ്സി തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ഫോണിൽ വരുന്നുണ്ട്. സ്റ്റീരിയോ സ്‌പീക്കറുകളാണ് ഫോണിന് നൽകിയിരിക്കുന്നത്.

Advertisment

ഇന്ത്യയിൽ 34,728 രൂപയാണ് ഫോണിന് വിലവരുക. ഫോൺ ഇന്ത്യയിൽ എപ്പോൾ പുറത്തിറങ്ങുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

Also Read: സ്മാർട്ട്ഫോൺ വാങ്ങുമ്പോഴുള്ള അഞ്ച് തെറ്റുകൾ മറികടക്കാം

Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: