ഒരു ഫോൺ വാങ്ങുമ്പോൾ വേണ്ടത്ര ശ്രദ്ധ പുലർത്താത്തത് കാരണം തെറ്റായ ഫോൺ തിരഞ്ഞെടുക്കേണ്ടി വന്നതിനെക്കുറിച്ച് നിരവധി ഉപഭോക്താക്കളിൽനിന്ന് പരാതി ഉയരാറുണ്ട്. സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ഒഴിവാക്കേണ്ട അഞ്ച് തെറ്റുകൾ ചുവടെ ചേർക്കുന്നു.
ആൻഡ്രോയിഡ് വേഴ്സസ് ഐഫോൺ ചർച്ചയുടെ കെണിയിൽ വീഴരുത്
ഒരു ആൻഡ്രോയിഡ് സ്മാർട്ട്ഫോണും ഐഫോണും വരുമ്പോഴുള്ള ആശയക്കുഴപ്പം പലരും അഭിമുഖീകരിക്കുന്ന ഒരു പ്രതിസന്ധിയാണിത്. രണ്ടും വ്യത്യസ്ത അടിത്തറയുള്ള പ്ലാറ്റ്ഫോമുകളാണ്. ഐഫോൺ ലാളിത്യത്തിനും സ്വകാര്യതയ്ക്കും വേണ്ടിയുള്ളതാണ്, അതേസമയം ആൻഡ്രോയിഡ് കൂടുതൽ തിരഞ്ഞെടുപ്പുകളും നിയന്ത്രണവും നൽകുന്നു. 128 ജിബി സ്റ്റോറേജും അതിവേഗ ചാർജിംഗ് പിന്തുണയും കാരണം ഒരു സുഹൃത്ത് അടുത്തിടെ ഒരു ഫോൺ എടുത്തു. ഒരു വൺപ്ലസ് ഫോൺ തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണെന്ന് ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞത് “എനിക്ക് ആപ്പിളിന്റെ ഇക്കോസിസ്റ്റത്തിൽ ജീവിക്കാൻ താൽപ്പര്യമില്ല, അതിനാൽ ഞാൻ വൺപ്ലസ് തിരഞ്ഞെടുത്തു,” എന്നാണ്. ഫോം ഘടകങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ഇഷ്ടാനുസൃതമാക്കാവുന്ന ഓപ്ഷനുകൾ, വ്യത്യസ്ത വില ശ്രേണികൾ എന്നിവ ആൻഡ്രോയ്ഡിൽ മാത്രം നിങ്ങൾക്ക് ലഭിക്കുന്നതാണ്.
നിങ്ങളുടെ ആവശ്യങ്ങൾ അറിയുക
ഒരു സ്മാർട്ട്ഫോൺ വാങ്ങുന്നതിന് മുമ്പ്, നിങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ഇത് തികച്ചും അനിവാര്യമാണ്, ഒഴിവാക്കപ്പെടാൻ പാടില്ല. ഒരു സ്മാർട്ട്ഫോണിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഫീച്ചറുകൾ ലിസ്റ്റ് ചെയ്യുക. ഷൂസ് ഡിസൈൻ ചെയ്യുന്ന, ഇപ്പോൾ ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഞാൻ അടുത്തിടെ ഐഫോൺ 13 പ്രോ ശുപാർശ ചെയ്തു. ഫോട്ടോഷൂട്ടിനോ തത്സമയ സ്ട്രീമിംഗിനോ ഉയർന്ന നിലവാരമുള്ള ക്യാമറ ഒരു വേണം എന്നതിനാൽ. നിങ്ങൾ വാങ്ങുന്ന ഫോൺ നിങ്ങളുടെ ജോലിയ്ക്കോ ജീവിതത്തിനോ എന്തെങ്കിലും മൂല്യം കൂട്ടുന്നുണ്ടോ അല്ലെങ്കിൽ അത് ഒരു കാഴ്ചവസ്തു മാത്രമാണോ എന്ന് എപ്പോഴും സ്വയം ചോദ്യം ചെയ്യുക. തങ്ങളുടെ മുൻഗണനകൾ വ്യക്തമല്ലാത്തപ്പോൾ ഉപഭോക്താക്കൾ പലപ്പോഴും തെറ്റായ ഫോൺ എടുക്കുന്നു. എനിക്ക് എന്റെ പിതാവിനായി ഒരു ഫോൺ വാങ്ങണമെങ്കിൽ, 120 ഹെട്സ് റിഫ്രഷ് റേറ്റ് സ്ക്രീനോ ഒന്നിലധികം ക്യാമറകളോ ഉള്ള ഫോണെന്ന നിലയിൽ എനിക്ക് ഒരു റെഡ്മി 9എ പരിഗണിക്കാം. വാട്ട്സ്ആപ്പിനെ സപ്പോർട്ട് ചെയ്യുന്നതും യൂട്യൂബ് കാണാൻ കഴിയുന്നത്ര വലിപ്പമുള്ള സ്ക്രീനുള്ളതുമായ ഒരു ഫോൺ സ്വന്തമാക്കുകയാണ് ഇവിടെ ലക്ഷ്യം. അതിനായി, നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഏത് ലോ-എൻഡ് അല്ലെങ്കിൽ മിഡ് റേഞ്ച് സ്മാർട്ട്ഫോണും നിങ്ങൾക്ക് വാങ്ങാം.
വിലയേറിയ ഫോണിന് പകരം മികച്ച അനുഭവം നൽകുന്ന ഫോൺ നോക്കൂ
ബ്രാൻഡുകൾ എന്ത് പറഞ്ഞാലും, ഫോൺ വാങ്ങണോ വേണ്ടയോ എന്ന് ആത്യന്തികമായി തീരുമാനിക്കുന്നത് ആ ഫോൺ നൽകുന്ന അനുഭവമാണ്. ഹാങ്ങായിക്കൊണ്ടിരിക്കുന്ന ഫോണിന് 45,000 രൂപ നൽകിയതിൽ ഖേദിക്കുന്നതായി അടുത്തിടെ ഒരു വായനക്കാരനിൽ നിന്ന് ഞാൻ കേട്ടു. ചിലർക്ക് ഒരു ഫോണിന് ഒരു ലക്ഷത്തിന് മുകളിൽ കൊടുക്കാൻ പ്രശ്നമില്ല. മറ്റുള്ളവർക്ക് അത് പറ്റില്ല. എന്നാൽ 20,000 രൂപയിൽ താഴെ വിലയുള്ള ഫോൺ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന സന്തോഷവും 50,000 രൂപ വിലയുള്ള ഫോൺ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന സന്തോഷവും ആനുപാതികമായിരിക്കില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഉയർന്ന നിലവാരമുള്ള ഫോണുകൾ എല്ലാവരേയും തൃപ്തിപ്പെടുത്തണമെന്നില്ല. നിങ്ങൾക്ക് 25,000 രൂപയ്ക്ക് ഒരു ഫോൺ സ്വന്തമാക്കാം, നിങ്ങളുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി മികച്ച അനുഭവം നേടാം, ഇത് നിങ്ങൾ എടുക്കേണ്ട തീരുമാനമാണ്.
ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ഏറ്റവും നല്ല സമയം അറിയുക
ബ്രാൻഡുകൾ വർഷം മുഴുവനും പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നുണ്ടെങ്കിലും അവ വാങ്ങാൻ ശരിയായ സമയമുണ്ട്. ആശയക്കുഴപ്പത്തിലാണോ? ഞാൻ വ്യക്തമാക്കട്ടെ. ഉദാഹരണത്തിന്, ആപ്പിൾ പുതിയ ഐഫോണുകൾ സെപ്റ്റംബറിൽ അവതരിപ്പിക്കുന്നു. അതിനാൽ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഒരു പുതിയ ഐഫോൺ വാങ്ങാനുള്ള മോശം സമയമാണിത്, കാരണം പുതിയ മോഡലുകൾ ഉടൻ വരും, നിലവിലുള്ള മോഡലുകൾ ഒന്നുകിൽ നിർത്തലാക്കുകയോ കുറഞ്ഞ വിലയ്ക്ക് വിൽക്കുകയോ ചെയ്യും. എന്നിരുന്നാലും, നിങ്ങൾക്ക് ഐഫോണിന്റെ പഴയ മോഡലുകൾ വേണമെങ്കിൽ, പുതിയ ഐഫോൺ വിപണിയിൽ ഇറങ്ങിക്കഴിഞ്ഞാൽ ആപ്പിൾ അവ ഡീപ് ഡിസ്കൗണ്ടിൽ വിൽക്കുമ്പോൾ വാങ്ങാം. നിർമ്മാതാക്കളും റീട്ടെയിലർമാരും വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച സമയങ്ങളിൽ ഒന്നാണ് വർഷാവസാനവും ഉത്സവ സീസണുകളും. അതിനാൽ നിങ്ങൾ ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ശരിയായ സമയം തിരഞ്ഞെടുത്തുവെന്ന് ഉറപ്പാക്കുക.
ഒരു സ്മാർട്ട്ഫോണിന്റെ ദീർഘായുസ്സ് അവഗണിക്കരുത്
ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു ഘടകമാണ് സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ. 4-5 വർഷത്തേക്ക് നിങ്ങളുടെ ഫോൺ സൂക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, വർഷങ്ങളോളം ഒഎസ്-ലെവൽ അപ്ഡേറ്റുകളും പ്രതിമാസ സുരക്ഷാ പാച്ചുകളും നൽകാൻ പ്രതിജ്ഞാബദ്ധമായ ഒരു ഫോണോ ബ്രാൻഡോ പരിഗണിക്കുക. ഇതുവരെ, മിക്ക ആൻഡ്രോയിഡ് ഉപകരണ നിർമ്മാതാക്കളും അവരുടെ ഉപകരണങ്ങളിൽ സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ നൽകുന്നതിൽ മോശം അലസ്ഥയാണ്, ചിലത് ഒഴികെ. ഏറ്റവും സമീപകാലത്ത് സാസംങ്ങ് അതിന്റെ ഗാലക്സി സ്മാർട്ട്ഫോണുകളിലെ സുരക്ഷാ അപ്ഡേറ്റുകൾക്കായി നാല് വർഷത്തെ മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. സാംസങ് ഫോണുകളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്ന ഒരു നല്ല നീക്കമാണിത്. മറ്റ് ആൻഡ്രോയിഡ് നിർമ്മാതാക്കൾ പലരും അത് ചെയ്യുന്നില്ല. ആപ്പിൾ ഇപ്പോഴും ഏറ്റവും മികച്ച അപ്ഡേറ്റ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു, ഐഒഎസ് 15 പിന്തുണ 2015-ൽ പുറത്തിറങ്ങിയ ഏഫോൺ 6എസിന് വരെ ലഭിക്കുന്നു. അതിനാൽ, സോഫ്റ്റ്വെയർ അപ്ഡേറ്റുകളുമായി പൊരുത്തപ്പെടുന്ന ശരിയായ ബ്രാൻഡ് തിരഞ്ഞെടുക്കുക.