/indian-express-malayalam/media/media_files/uploads/2019/04/google-pay-app.jpg)
ഇന്ത്യയിലെ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ആപ് ഉപയോഗിച്ച് ഇനി മുതൽ സ്വർണവും വാങ്ങാം. എംഎംടിസി -പിഎഎംപി ഇന്ത്യയുമായി സഹകരിച്ചാണ് കമ്പനി ഉപയോക്താക്കൾക്കായി പുതിയ സൗകര്യം ഏർപ്പെടുത്തിയത്. ആപ്പിലൂടെ ഇഷ്ടമുളള സമയത്ത് സ്വർണം വാങ്ങാനും വിൽക്കാനും കഴിയും.
''അക്ഷയ തൃതീയ, ദീപാവലി തുടങ്ങിയ വിശേഷ ദിവസങ്ങളിൽ നിരവധി പേർ സ്വർണം വാങ്ങാറുണ്ട്. ഇനി മുതൽ നിങ്ങളുടെ മൊബൈലിലൂടെ ലോകത്തിന്റെ ഏതു കോണിലിരുന്നും സ്വർണം വാങ്ങാം. ആഘോഷ സമയങ്ങളിൽ ജൂവലറികളിൽ നേരിൽ പോയി സ്വർണം വാങ്ങേണ്ടതില്ല,'' ഗൂഗിൾ പേയുടെ പ്രൊഡക്ട് മാനേജ്മെന്റ് ഡയറക്ടർ അംബരീഷ് പറഞ്ഞു.
Read: വ്യാജ ആപ്പുകൾക്ക് പൂട്ടിട്ട് ഗൂഗിൾ; നീക്കിയത് 28 ആപ്ലിക്കേഷനുകൾ
ഇന്ത്യയിലെ ഉപയോക്താക്കൾക്കായി നിരവധി സൗകര്യങ്ങൾ ഗൂഗിൾ പേ ആപ് നൽകുന്നുണ്ട്. അടുത്തിടെ ഐആർസിടിസിയുമായി സഹകരിച്ച് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുളള സൗകര്യവും ആപ്പിൽ കൊണ്ടുവന്നിരുന്നു. ഇതിലൂടെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കാൻസൽ ചെയ്യുന്നതിനും കഴിയും.
സ്വർണം വാങ്ങുന്നതിനും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും പുറമേ മൊബൈൽ റീചാർജ് ചെയ്യുന്നതിനും ബസ് ടിക്കറ്റുകൾ വാങ്ങുന്നതിനും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നതിനും ബില്ലുകൾ അടയ്ക്കുന്നതിനുമുളള സൗകര്യവും ഗൂഗിൾ പേയിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us