scorecardresearch

വ്യാജ ആപ്പുകൾക്ക് പൂട്ടിട്ട് ഗൂഗിൾ; നീക്കിയത് 28 ആപ്ലിക്കേഷനുകൾ

ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

fake apps, malware, Google Play Store fake apps, fake apps Play Store, Google deletes fake apps, Quick Heal Security, 28 fake apps removed, Android fake apps, Android apps, Technology, ടെക്നോളജി, Tech news, ടെക് ന്യൂസ്, Malayalam Tech News, മലയാളം ടെക് ന്യൂസ്, IE malayalam, ഐഇ മലയാളം, Indian Express, ഇന്ത്യൻ എക്സപ്രസ്, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today

ഗൂഗിൾ പ്ലേ സ്റ്റോറിലുണ്ടായിരുന്ന 28 വ്യാജ ആപ്പുകൾ കമ്പനി നീക്കം ചെയ്തു. ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സാർവേഷ് ഡെവലപ്പർ എന്ന പേരിലുള്ള കമ്പനിയാണ് ഈ 28 വ്യാജ ആപ്ലിക്കേഷനുകളും വികസിപ്പിച്ചിരിക്കുന്നതെന്ന് ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ് കണ്ടെത്തി. വിർച്വൂൽ ഡാറ്റ, മിനി വാലറ്റ്, ഗോൾഡ് ലോൺ, ലവ് ലിഫഫ, ചിറ്റ് ഫണ്ട്സ്, എന്നിങ്ങനെ വ്യത്യസ്ത ആപ്പുകളാണ് കമ്പനി നീക്കിയത്.

എന്നാൽ മേൽ പറഞ്ഞ ആപ്ലിക്കേഷനുകളിലെ പ്രവർത്തനങ്ങൾക്ക് അതിന്റെ പേരുമായി യാതൊരു ബന്ധവുമില്ലെന്ന് സെക്യൂരിറ്റി ലാബ് വ്യക്തമാക്കി. ‘ക്രെഡിറ്റ് കാർഡ് പ്രൊസസ്’ എന്ന പേരിലുള്ള ആപ്ലിക്കേഷന് ക്രെഡിറ്റ് കാർഡിന്റെ പ്രവർത്തനവുമായി ഒരു ബന്ധവുമില്ല. ‘ ഹോം ലോഡ് അഡ്‌വൈസർ’ എന്ന ആപ്ലിക്കേഷന്റെ കാര്യവും ഇത് തന്നെ.

ഈ ആപ്ലിക്കേഷനുകളുകൾ തുറക്കുമ്പോൾ മുതൽ പരസ്യങ്ങൾ നിറയുകയും ആപ്ലിക്കേഷനുകളുടെ പ്രവർത്തനം സങ്കേതിക തകരാർ മൂലം പൂർത്തികരിക്കാൻ സാധിക്കില്ല എന്ന നോട്ടിഫിക്കേഷനുമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചത്. പ്രതികരണങ്ങൾ ഹിന്ദിയിലാണ് എന്നത് ആപ്ലിക്കേഷനുകൾ ഡെവലപ്പ് ചെയ്തത് ഇന്ത്യയിലാകാമെന്നതിന്റെ സാധ്യത വർധിപ്പിക്കുന്നുവെന്നും ക്വിക്ക് ഹീൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് മുമ്പ് അതിന്റെ താഴെയുള്ള കുറിപ്പ് നിർബന്ധമായും വായിച്ച് നോക്കണമെന്ന് ക്വിക്ക് ഹീൽ റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്. റിവ്യൂസും റേറ്റിങ്ങുകളും പരിഗണിയ്ക്കണമെന്നും, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നാല്ലാതെ മറ്റ് ആപ്പ് സ്റ്റോറുകളിൽ നിന്ന് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും പറയുന്നു.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Google removes 28 fake apps from play store quick heal

Best of Express