scorecardresearch

കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം ഉപഭോക്താക്കള്‍ക്കും വ്യവസായത്തിനും വലിയ തിരിച്ചടിയെന്ന് ഗൂഗിള്‍

വാണിജ്യ താല്‍പര്യം മുന്‍നിര്‍ത്തി ആന്‍ഡ്രോയിഡ് ലോകത്ത് ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് ഗൂഗിളിന് ഭീമന്‍ തുക പിഴയിട്ടിരിക്കുന്നത്

വാണിജ്യ താല്‍പര്യം മുന്‍നിര്‍ത്തി ആന്‍ഡ്രോയിഡ് ലോകത്ത് ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് ഗൂഗിളിന് ഭീമന്‍ തുക പിഴയിട്ടിരിക്കുന്നത്

author-image
WebDesk
New Update
Google, Automatic Payment

ന്യൂഡല്‍ഹി: 1337 കോടി രൂപ പിഴചുമത്താനുള്ള കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ(സിസിഐ) തീരുമാനം രാജ്യത്തെ ഉപഭോക്താക്കള്‍ക്കും വ്യവസായത്തിനും വലിയ തിരിച്ചടിയാണെന്ന് ഗൂഗിള്‍. മൊബൈല്‍ വെബ് ബ്രൗസറുകളിലും ഓണ്‍ലൈന്‍ വീഡിയോ ഹോസ്റ്റിംഗിലും ക്രോം, യൂട്യൂബ് പോലുള്ള ആപ്പുകളുടെ സ്ഥാനം സംരക്ഷിക്കാന്‍ ആന്‍ഡ്രോയിഡിനുള്ള ഓണ്‍ലൈന്‍ സെര്‍ച്ച്, ആപ്പ് സ്റ്റോര്‍ തുടങ്ങിയ വിപണികളില്‍ ഗൂഗിള്‍ തങ്ങളുടെ പ്രബലമായ സ്ഥാനം പ്രയോജനപ്പെടുത്തിയെന്ന് സിസിഐ കണ്ടെത്തുകയായിരുന്നു. ആന്‍ഡ്രോയ്ഡ് അധിഷ്ഠിതമായ മൊബൈലുകളില്‍ ഗൂഗിള്‍ ആപ്പുകള്‍ക്ക് സമാനമായ ആപ്പുകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതായും കോമ്പറ്റീഷന്‍ കമ്മീഷന്‍ കണ്ടെത്തി.

Advertisment

വാണിജ്യ താല്‍പര്യം മുന്‍നിര്‍ത്തി ആന്‍ഡ്രോയിഡ് ലോകത്ത് ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് ഗൂഗിളിന് ഭീമന്‍ തുക പിഴയിട്ടിരിക്കുന്നത്. പിഴ കൂടാതെ, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിലെ കമ്പനിയുടെ സമീപനം മാറ്റാന്‍ ഉത്തരവിട്ട സിസിഐ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളുമായുള്ള ചില വരുമാനം പങ്കിടല്‍ കരാറുകളില്‍ നിന്ന് നിയന്ത്രിക്കുകയും ചെയ്തു. 'ആന്‍ഡ്രോയിഡ് എല്ലാവര്‍ക്കും കൂടുതല്‍ ചോയ്സ് സൃഷ്ടിച്ചിട്ടുണ്ട്, കൂടാതെ ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിജയകരമായ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നു,' ഒഗൂഗിള്‍ വക്താവ് വെള്ളിയാഴ്ച പറഞ്ഞു.

സിസിഐയുടെ തീരുമാനം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും വ്യവസായങ്ങള്‍ക്കും വലിയ തിരിച്ചടിയാണ്, ആന്‍ഡ്രോയിഡിന്റെ സുരക്ഷാ സവിശേഷതകളില്‍ വിശ്വസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇത് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുന്നു, കൂടാതെ ഇന്ത്യയില്‍ മൊബൈല്‍ ഉപകരണങ്ങളുടെ വില ഉയര്‍ത്തുമെന്നും ഗൂഗിള്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ അടുത്ത ഘട്ടങ്ങള്‍ വിലയിരുത്തുന്നതിനുള്ള തീരുമാനം അവലോകനം ചെയ്യുകയാണെന്നും ഗൂഗിള്‍ അറിയിച്ചു.

Google Technology India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: