scorecardresearch

1.6 ദശലക്ഷം ഇ-മെയിലുകൾ ബ്ലോക്ക് ചെയ്ത് ഗൂഗിൾ, കാരണമിതാണ്

ഉപയോക്താക്കൾക്ക് എങ്ങനെ ഇവയിൽ നിന്നും സ്വയം രക്ഷപ്പെടാം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശവും ഗൂഗിൾ നൽകിയിട്ടുണ്ട്

ഉപയോക്താക്കൾക്ക് എങ്ങനെ ഇവയിൽ നിന്നും സ്വയം രക്ഷപ്പെടാം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശവും ഗൂഗിൾ നൽകിയിട്ടുണ്ട്

author-image
Tech Desk
New Update
google, google new feature. google search feature, google update, google tips, tech news, ie malayalam

2021 മെയ് മുതൽ 1.6 ദശലക്ഷം ഫിഷിംഗ് ഇ-മെയിലുകൾ ഗൂഗിൾ ബ്ലോക്ക് ചെയ്തതായി റിപ്പോർട്ട്. ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരം. യൂട്യൂബ് അക്കൗണ്ടുകൾ മോഷ്‌ടിക്കുന്നതിനും ക്രിപ്‌റ്റോകറൻസി സ്കീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു മാൽവെയർ കാമ്പെയ്‌നിന്റെ ഭാഗമാണ് ഈ മെയിലുകൾ എന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Advertisment

യൂട്യൂബ്, ജിമെയിൽ, ട്രസ്റ്റ് ആൻഡ് സേഫ്റ്റി, സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഗ്രൂപ്പ്, സേഫ് ബ്രൗസിംഗ് ടീമുകൾ എന്നിവയുമായി സഹകരിച്ച് ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പ് വെളിപ്പെടുത്തിയ വിശദാംശങ്ങൾ പ്രകാരം, ജിമെയിലിലെ ഫിഷിംഗ് മെയിലുകളുടെ എണ്ണം 99.6 ശതമാനമായി ഗൂഗിൾ കുറച്ചു.

"ഞങ്ങൾ 1.6ദശലക്ഷം സന്ദേശങ്ങൾ തടഞ്ഞു, 62,000 സേഫ് ബ്രൗസിംഗ് ഫിഷിംഗ് പേജ് മുന്നറിയിപ്പുകൾ പ്രദർശിപ്പിച്ചു, 2,400 ഫയലുകൾ തടഞ്ഞു, 4,000 അക്കൗണ്ടുകൾ വിജയകരമായി പുനoredസ്ഥാപിച്ചു," ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

തെറ്റായ വിവരങ്ങൾ പ്രചാരിപ്പിക്കുന്നതിനും സർക്കാർ പിന്തുണയോടെ ഹാക്കിങും മറ്റു സാമ്പത്തിക പ്രേരിതമായ ദുരുപയോഗങ്ങളും നടത്തിയിരുന്നവർ തന്നെയാണ് ഇതിനു പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertisment

"2019ന്റെ അവസാനം മുതൽ, ഞങ്ങളുടെ ടീം കുക്കി തെഫ്റ്റ് മാൽവെയർ ഉപയോഗിച്ച്, യൂട്യൂബർമാരെ ലക്ഷ്യംവെച്ചുള്ള സാമ്പത്തിക പ്രേരിതമായ ഫിഷിംഗ് കാമ്പെയ്‌നുകൾ തടസ്സപ്പെടുത്തി," കമ്പനി പറഞ്ഞു.

"റഷ്യൻ ഭാഷ സംസാരിക്കുന്ന ഒരു ഫോറത്തിലെ ചെയ്യപ്പെട്ട ഒരു കൂട്ടം ഹാക്കർമാർമാരാണ് ഈ കാമ്പെയ്‌നിന് പിന്നിൽ, വ്യാജ സഹകരണ അവസരങ്ങളിലൂടെ (സാധാരണയായി ആന്റി വൈറസ് സോഫ്റ്റ്‌വെയർ, വിപിഎൻ, മ്യൂസിക് പ്ലെയറുകൾ, ഫോട്ടോ എഡിറ്റിംഗ് അല്ലെങ്കിൽ ഓൺലൈൻ ഗെയിമുകൾക്കുള്ള ഡെമോ ), അവരുടെ ചാനൽ ഹൈജാക്ക് ചെയ്ത്, അവ ഏറ്റവും ഉയർന്ന തുകയ്ക്ക് വിൽക്കുകയോ അല്ലെങ്കിൽ ക്രിപ്റ്റോ കറൻസി വഴിയുള്ള അഴിമതികൾ നടത്താൻ ഉപയോഗിക്കുകയുമാണ് ചെയ്തിരുന്നത്," അവർ കൂട്ടിച്ചേർത്തു.

Also Read: വെബ് വേർഷനിൽ സുപ്രധാന ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ബ്ലോഗ് പോസ്റ്റിൽ, ഉപയോക്താക്കളെ ആകർഷിക്കാൻ അവർ ഉപയോഗിച്ച വിവിധ തന്ത്രങ്ങളുടെയും നടപടിക്രമങ്ങളുടെയും ഉദാഹരണങ്ങളും കമ്പനി പങ്കുവെച്ചു. കൂടാതെ, ഉപയോക്താക്കൾക്ക് എങ്ങനെ ഇവയിൽ നിന്നും സ്വയം രക്ഷപ്പെടാം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശവും ഗൂഗിൾ നൽകിയിട്ടുണ്ട്.

ബ്രൗസറിൽ സംഭരിച്ചിരിക്കുന്ന സെഷൻ കുക്കികളിലൂടെ ഉപയോക്തൃ അക്കൗണ്ടുകളിലേക്ക് കേറാൻ ഹാക്കർമാരെ അനുവദിക്കുന്ന ഹൈജാക്കിംഗ് നരീതിയാണ് "പാസ്-ദി-കുക്കി അറ്റാക്ക്" എന്നും അറിയപ്പെടുന്ന കുക്കി മോഷണം.

Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: