scorecardresearch

വെബ് വേർഷനിൽ സുപ്രധാന ഫീച്ചറുമായി ഇൻസ്റ്റഗ്രാം

മൊബൈൽ ഉപയോക്താക്കൾക്കായി ചില പുതിയ സവിശേഷതകൾ അവതരിപ്പിച്ചതായും റിപ്പോർട്ട് ഉണ്ട്

വെബ് വേർഷനിൽ സുപ്രധാന ഫീച്ചറുമായി ഇൻസ്റ്റഗ്രാം

വെബ് വേർഷനിൽ സുപ്രധാന മാറ്റവുമായി ഇൻസ്റ്റഗ്രാം. ഇനി മുതൽ ഇൻസ്റ്റഗ്രാം വെബ് പതിപ്പിലൂടെയും ഫൊട്ടോകളും, വീഡിയോകളും പോസ്റ്റ് ചെയ്യാം. എൻഗാഡ്‌ജെറ്റ് ആണ് ഈ സവിശേഷത ആദ്യം കണ്ടെത്തിയത്. ലോകമെമ്പാടുമുള്ള എല്ലാ ഉപയോക്താക്കൾക്കും ലഭിക്കുന്നതാണ്.

ഇനി മുതൽ ചിത്രങ്ങൾ സ്മാർട്ട്‌ഫോണിലേക്ക് അയക്കാതെ അവ നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് നേരിട്ട് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യാനും കഴിയും. ഈ സവിശേഷതയിലൂടെ കംമ്പ്യൂട്ടറിൽ നിന്ന് തന്നെ തന്നെ ഫോട്ടോകൾ എഡിറ്റ് ചെയ്യാനും ഉയർന്ന ക്വാളിറ്റിയിൽ അപ്‌ലോഡ് ചെയ്യാനുമാകും.

നേരത്തെ വെബ് പതിപ്പിൽ ഫീഡ് നോക്കാൻ ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെ അനുവദിച്ചിരുന്നു. കൂടാതെ, എല്ലാ ഇൻസ്റ്റാഗ്രാം സന്ദേശങ്ങളും കമ്പ്യുട്ടറിലൂടെ ആക്സസ് ചെയ്യാനും കഴിയും.

ഈ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റ് വർഷങ്ങളായി ഫോണിൽ മാത്രം ലഭ്യമാകുന്ന ആപ്പായിരുന്നു, എന്നാൽ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി ഇപ്പോൾ ഉപയോക്താക്കൾക്ക് ഈ ആപ്പുമായി ബന്ധപ്പെടാൻ കൂടുതൽ വഴികളും തുറന്നു നൽകുകയാണ്. ഇനി ബ്രൗസറിൽ ഇൻസ്റ്റാഗ്രാം തിരഞ്ഞ് ലോഗിൻ ചെയ്യാനും “+” ഐക്കണിൽ ക്ലിക്കുചെയ്ത് കണ്ടന്റ് അപ്‌ലോഡ് ചെയ്യാനും എളുപ്പം സാധ്യമാകും.

Also Read: എന്താണ് മെറ്റാവേഴ്‌സ്? ഫെയ്‌സ്ബുക്ക് പേര് മാറ്റുന്നത് എന്തിന്?

മൊബൈൽ ഉപയോക്താക്കൾക്കായി ചില പുതിയ സവിശേഷതകൾ അവതരിപ്പിച്ചതായും റിപ്പോർട്ട് ഉണ്ട്. ഒരു പോസ്റ്റിൽ രണ്ട് പേരെ സഹ-രചയിതാകളാക്കാൻ അനുവദിക്കുന്ന കോളാബ് ടെസ്റ്റ് എന്ന സോഫ്റ്റ് വെയർ ഫീച്ചർ അവതരിപ്പിച്ചട്ടുണ്ട്. നിങ്ങളോടൊപ്പം റീലിൽ ഉള്ള ഒരാളെ ഉൾപ്പെടുത്താൻ ടാഗിംഗ് സ്ക്രീനിൽ നിന്നും അയാളെ ക്ഷണിച്ചാൽ മതി.

ഇതിലൂടെ രണ്ട് പേരെയും ഫോളോവേഴ്സിന് ഒരു പോസ്റ്റിൽ കാണാൻ കഴിയും. ഈ ഫീച്ചർ ഉപയോഗിച്ചാൽ ലൈക്കുകളും കമന്റുകളും രണ്ടു പേർക്കും ഒരുപോലെ ലഭിക്കും. ഈ സവിശേഷത ഫോളോവേഴ്സിന്‍റെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Instagram now lets you post photos and videos from web version