scorecardresearch

Flipkart Electronics Sale: റെഡ്മി 9 പ്രൈം, ഐഫോൺ 11 അടക്കമുളളവയ്ക്ക് വൻ വിലക്കിഴിവ്

Flipkart Electronics Sale: മാർച്ച് 20 നാണ് വിൽപന അവസാനിക്കുക

Flipkart Electronics Sale: മാർച്ച് 20 നാണ് വിൽപന അവസാനിക്കുക

author-image
Tech Desk
New Update
redmi, ie malayalam

Flipkart Electronics Sale: മറ്റൊരു ഇലക്ട്രോണിക്സ് വിൽപനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫ്ലിപ്കാർട്ട്. അഞ്ചു ദിവസം നീണ്ടുനിൽക്കുന്നതാണ് വിൽപന. ഈ ദിവസങ്ങളിൽ 9,000 വരെയുളള വിലക്കിഴിവാണ് ഫോണുകൾക്ക് ഫ്ലിപ്കാർട്ട് നൽകുന്നത്. മാർച്ച് 20ന് വിൽപന അവസാനിക്കും. എല്ലാ തവണത്തേയും പോലെ ഇത്തവണയും ബാങ്ക്, എക്സ്‌ചേഞ്ച് ഓഫറുകളുമുണ്ട്.

Advertisment

ഓസസ് ROG ഫോൺ 3 അടുത്തിടെയാണ് ഇന്ത്യയിൽ പുറത്തിറങ്ങിയത്. 49,999 രൂപയായിരുന്നു ഫോണിന്റെ വില. ഫ്ലിപ്കാർട്ടിലൂടെ 41,999 രൂപയ്ക്ക് ഫോൺ വാങ്ങാം. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 1,000 ഡിസ്കൗണ്ട് ലഭിക്കും. അതായത് മൊത്തം നിങ്ങൾക്ക് 9,000 രൂപയുടെ ഡിസ്കൗണ്ട് കിട്ടും. ഓസസിന്റെ പുതിയ ഗെയിമിങ് ഫോൺ 40,999 രൂപയ്ക്ക് ലഭിക്കും. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റിലുളള ഫോണാണ് ഈ വിലയ്ക്ക് ലഭിക്കുക.

ആമസോണിൽ 51,999 രൂപയ്ക്ക് വിൽക്കുന്ന ഐഫോൺ 11 ഫ്ലിപ്കാർട്ടിൽ 46,999 രൂപയ്ക്ക് വാങ്ങാം. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 1,000 ഡിസ്കൗണ്ട് ലഭിക്കും. ഇതനുസരിച്ച് 45,999 രൂപയ്ക്ക് ഉപഭോക്താവിന് ഫോൺ ലഭിക്കും. നേരത്തെ 49,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ ഫോൺ വാങ്ങിക്കാൻ കഴിയുമായിരുന്നത്. എന്നാൽ ഇപ്പോൾ ഇലക്ട്രോണിക്സ് വിൽപനയുടെ ഭാഗമായി 4,000 രൂപ വിലക്കിഴിവാണ് ഫ്ലിപ്കാർട്ട് ഫോണിന് നൽകുന്നത്.

Read More: കുറഞ്ഞ ചിലവിലുള്ള ഒരു സ്‌മാർട്ട് വാച്ച് വാങ്ങാൻ താൽപര്യപ്പെടുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Advertisment

ഐഫോൺ XR 38,999 രൂപയ്ക്ക് ലഭിക്കും. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 1,000 ഡിസ്കൗണ്ടുണ്ട്. ഐഫോൺ 12 മിനി 63,900 രൂപയ്ക്കാം വാങ്ങാം. ഇതിനൊപ്പം എച്ച്ഡിഎഫ്സി ബാങ്ക് ഓഫറുമുണ്ട്. 69,900 രൂപയാണ് നേരത്തെ സൈറ്റിൽ കൊടുത്തിരുന്ന വില.

റിയൽമി നാർസോ 20 പ്രോ ഏറ്റവും കുറഞ്ഞ വിലയിൽ ഫ്ലിപ്കാർട്ടിൽനിന്നും സ്വന്തമാക്കാം. 13,999 രൂപയാണ് ഈ റിയൽമി ഫോണിന് ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്ന വില. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 11,999 രൂപയ്ക്ക് ഫോൺ വാങ്ങാം. മൊത്തത്തിൽ 3,000 രൂപയുടെ വിലക്കിഴിവാണ് നിങ്ങൾക്ക് കിട്ടുക. മുൻപ് 14,999 രൂപയ്ക്കാണ് ഫോൺ ലഭിച്ചിരുന്നത്.

നിങ്ങൾ 10,000 രൂപയ്ക്ക് താഴെയുളള ഫോണാണ് നോക്കുന്നതെങ്കിൽ ഷവോമിയുടെ റെഡ്മി 9 പ്രൈം വാങ്ങാം. 8,550 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാനാവും. നിലവിൽ 9,499 രൂപയാണ് ഫ്ലിപ് കാർട്ടിൽ ഫോൺ ലിസ്റ്റ് ചെയ്തിരുന്നത്. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 9,000 ൽ താഴെയുളള വിലയ്ക്ക് വാങ്ങാം. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പോകോ എം3 9,999 രൂപയ്ക്ക് സ്വന്തമാക്കാം.

Flipkart

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: