scorecardresearch

ഫ്‌ളിപ്പ്കാര്‍ട്ടില്‍ ബിഗ് സേവിംഗ്‌സ് ഡേയ്സ്: 30,000 രൂപയില്‍ താഴെയുള്ള മികച്ച സ്മാര്‍ട്ട് ഫോണുകള്‍ ഇതാ

മോണിറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എസി, സ്മാര്‍ട്ട്ഫോണുകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

മോണിറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എസി, സ്മാര്‍ട്ട്ഫോണുകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

author-image
Tech Desk
New Update
Realme,GT-Neo-3T-1-1

Realme-GT-Neo-3T-1-1

ഫ്‌ളിപ്പ്കാര്‍ട്ടില്‍ ബിഗ് സേവിംഗ്‌സ് ഡേയ്സ് വില്‍പ്പന മെയ് 4 ഉച്ചയ്ക്ക് 12 മണി മുതല്‍ ആരംഭിക്കുകയാണ്. മോണിറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എസി, സ്മാര്‍ട്ട്ഫോണുകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് പ്ലാറ്റ്ഫോം വന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന 30,000 രൂപയില്‍ താഴെയുള്ള ചില മികച്ച സ്മാര്‍ട്ട് ഫോണുകള്‍ ഏതൊക്കെയെന്നറിയാം.

റിയല്‍മി ജിടി നിയോ 3ടി

Advertisment

റിയല്‍മി ജിടി നിയോ 3ടി മികച്ച 120Hz അമോല്‍ഡ് ഡിസ്പ്ലേയില്‍ സ്നാപ്ഡ്രാഗണ്‍ 870 ചിപ്സെറ്റ് നല്‍കുന്നതുമായ ഒരു പെര്‍ഫോമന്‍സ്-ഓറിയന്റഡ് മിഡ്റേഞ്ച് ഫോണാണിത്. പകല്‍ വെളിച്ചത്തില്‍ മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന ക്യാമറ സജ്ജീകരണമുള്ള ഈ വില വിഭാഗത്തിലുള്ള ഏറ്റവും മികച്ച ഫോണുകളിലൊന്നാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ അടിസ്ഥാന വേരിയന്റ് 19,999 രൂപയ്ക്ക് ലഭിക്കും.

ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 3.0 ആണ് ഫോണിലുള്ളത്, കൂടാതെ 2 വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകള്‍ ലഭിക്കും, അതായത് ഉപയോക്താക്കള്‍ ആന്‍ഡ്രോയിഡ് 14-വരെ ലഭ്യമാകും. നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് 14-ല്‍ കൊണ്ട് തൃപ്തിപെടുമെങ്കില്‍ റിയല്‍മി ജിടി നിയോ 3ടി അതിലൊന്നാണ്. മികച്ച പെര്‍ഫോമന്‍സ് നല്‍കുന്ന മികച്ച ഫോണുകളാണിവ.

ഗൂഗിള്‍ പിക്‌സല്‍ 6എ

ഗൂഗിളിന്റെ ഇന്‍-ഹൗസ് വികസിപ്പിച്ച ടെന്‍സര്‍ ജി2 ചിപ്സെറ്റ് പായ്ക്ക് ചെയ്യുന്ന രസകരമായ ഒരു മിഡ് റേഞ്ച് ഡിവൈസാണ് പിക്‌സല്‍ 6 എ. നല്‍കുന്ന വിലയ്ക്കുള്ള മികച്ച ക്യാമറയുണ്ട് കൂടാതെ ഏതാണ്ട് മുന്‍നിര നിലവാരത്തിലുള്ള പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഡിസ്പ്ലേ 60Hz ആയി പരിമിതപ്പെടുത്തിയിരിക്കുന്ന ചില മേഖലകളില്‍ ഗൂഗിള്‍ വെട്ടികുറച്ചതായി തോന്നുന്നു. 25,999 രൂപയ്ക്ക് ഗൂഗിള്‍ പിക്‌സല്‍ 6എ മികച്ച ഫോണാണ്.

പോകോ എക്‌സ്5 പ്രോ

Advertisment

പോകോ അടുത്തിടെയാണ് സ്നാപ്ഡ്രാഗണ്‍ 778ജി യില്‍ പ്രവര്‍ത്തിക്കുന്നവ എക്‌സ്5 പ്രോ അവതരിപ്പിച്ചത്. 64എംപി പ്രൈമറി ക്യാമറ ഫീച്ചര്‍ ചെയ്യുന്ന ഈ ഫോണ്‍ മികച്ച ചിത്രങ്ങള്‍ എടുക്കുകയും ആന്‍ഡ്രോയിഡ് 13 ഔട്ട് ഓഫ് ദി ബോക്സ് അടിസ്ഥാനമാക്കിയുള്ള MIUI 14ല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ലിസ്റ്റിലെ മറ്റ് ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, പോകോ എക്‌സ്5 പ്രോ ബില്‍ഡ് ക്വാളിറ്റി ഒഴികെ മിക്കവാറും എല്ലാ വശങ്ങളിലും മികച്ച് നില്‍ക്കുന്ന ഒരു ഫോണാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ പോകോ എക്‌സ്5 പ്രോ 20,999 രൂപയ്ക്ക് മികച്ച ഒപ്ഷനാണ്.

Technology Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: