scorecardresearch

ആപ്പിള്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ പറ്റിയ സമയം; ഐഫോണ്‍ 14 കുറഞ്ഞ വിലയില്‍ വാങ്ങാം

ഏറ്റവും പുതിയ ഐഫോണുകളുടെ വില കുറയ്ക്കുന്ന വില്‍പ്പന ഇപ്പോള്‍ ഇന്ത്യയിലെ ഒന്നിലധികം ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ സജീവമാണ്

iphone-14-featured
iphone

ന്യൂഡല്‍ഹി: ഏറ്റവും പുതിയ മാക്ബുക്കുകള്‍, ഏറ്റവും പുതിയ ഐപാഡുകള്‍, മാക് മിനി, ആപ്പിള്‍ വാച്ച് എന്നിവ പോലെയുള്ള മറ്റ് നിരവധി ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഏറ്റവും പുതിയ ഐഫോണുകളുടെ വില കുറയ്ക്കുന്ന വില്‍പ്പന ഇപ്പോള്‍ ഇന്ത്യയിലെ ഒന്നിലധികം ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ സജീവമാണ്. വിജയ് സെയില്‍സ് ആന്‍ഡ് ഇമാജിനിലാണ് വില്‍പ്പന.

ഇന്‍സ്‌പൈറില്‍ ഐഫോണ്‍ 14 വില 68,990 രൂപയില്‍ ആരംഭിക്കുന്നു, ആപ്പിള്‍ സ്‌റ്റോറില്‍ ഫോണിന്റെ വില 79,900 രൂപയാണ്. അതേസമയം, ഐഫോണ്‍ 14 പ്രോ 121,900 രൂപയില്‍ ആരംഭിക്കുന്നു. MacBook Air M1, iPad 9th Gen എന്നിവ യഥാക്രമം 78,916 രൂപയ്ക്കും 29,900 രൂപയ്ക്കും പ്രാരംഭ വിലയ്ക്ക് സ്വന്തമാക്കാം. ഈ കിഴിവുകള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ക്യാഷ്ബാക്ക് ഉള്‍പ്പെടെയാണ്.

‘ആപ്പിള്‍ ഡെയ്സ് സെയിലിന്റെ’ ഭാഗമായി വിജയ് സെയില്‍സ് വില ഇനിയും കുറയാണാണ് സാധ്യത. എച്ച്ഡിഎഫ്സി ബാങ്ക് 4,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ പ്രയോഗിച്ച് 3,000 രൂപയുടെ അധിക കിഴിവിന് തങ്ങളുടെ പഴയ സ്മാര്‍ട്ട്ഫോണ്‍ എക്സ്ചേഞ്ച് ചെയ്തതിന് ശേഷം ഉപഭോക്താക്കള്‍ക്ക് 58,990 രൂപയ്ക്ക് ഐഫോണ്‍ 14 വാങ്ങാം. അതുപോലെ, എച്ച്ഡിഎഫ്സി ബാങ്ക് 2,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും 8,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും നേടിയ ശേഷം ഐഫോണ്‍ 13 വെറും 51,490 രൂപയ്ക്ക് വാങ്ങാം.

ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ് തുടങ്ങിയ മറ്റ് ഐഫോണ്‍ മോഡലുകളും എച്ച്ഡിഎഫ്സി ബാങ്ക് ക്യാഷ്ബാക്ക് ഓഫറുകളോടൊപ്പം ഡിസ്‌കൗണ്ട് വിലയില്‍ ലഭ്യമാണ്. കിഴിവുകളും ക്യാഷ്ബാക്ക് ഓഫറുകളും കൂടാതെ,ആപ്പിള്‍ ഉപകരണങ്ങളുടെ വാങ്ങലുകളില്‍ ആപ്പിള്‍ കെയര്‍ സേവനങ്ങളില്‍ 20% വരെ കിഴിവും വിജയ് സെയില്‍സ് വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ വാങ്ങലുകളില്‍ 0.75% MyVS ലോയല്‍റ്റി റിവാര്‍ഡ് പോയിന്റുകള്‍ നേടാനാകും, അത് പിന്നീട് വിജയ് സെയില്‍സ് സ്റ്റോറുകളില്‍ റിഡീം ചെയ്യാവുന്നതാണ്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Iphone 14 discount inspire apple day sale vijay sales announced