scorecardresearch

Flipkart Big Billion Days Sale: ഓഫറുകളുടെ പൂരം, ബിഗ് ബില്യണ്‍ സെയിലുമായി ഫ്ലിപ്കാര്‍ട്ട്; അറിയേണ്ടതെല്ലാം

മോട്ടറോള, ഓപ്പോ, പോക്കോ, റിയല്‍മി, സാംസങ്, വിവോ എന്നീ കമ്പനികളുടെ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ ബിഗ് ബില്യണ്‍ ഡെയ്സ് സെയിലില്‍ പുറത്തിറക്കുമെന്നും ഫ്ലിപ്കാര്‍ട്ട് അറിയിച്ചു

മോട്ടറോള, ഓപ്പോ, പോക്കോ, റിയല്‍മി, സാംസങ്, വിവോ എന്നീ കമ്പനികളുടെ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ ബിഗ് ബില്യണ്‍ ഡെയ്സ് സെയിലില്‍ പുറത്തിറക്കുമെന്നും ഫ്ലിപ്കാര്‍ട്ട് അറിയിച്ചു

author-image
Tech Desk
New Update
Flipkart Big Billion Days Sale

Photo: Flipkart

ലക്നൗ: ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് ബിഗ് ബില്യണ്‍ ഡെയ്സ് സെയില്‍സുമായി എത്തുന്നു. ഒക്ടോബര്‍ ഏഴ് മുതല്‍ 12-ാം തിയതി വരെയാണ് വില്‍പന. സീസണിലെ ഏറ്റവും മികച്ച ഓഫറുകള്‍ ഉണ്ടായിരിക്കുമെന്നാണ് ഫ്ലിപ്കാര്‍ട്ടിന്റെ വാഗ്ദാനം.

Advertisment

മോട്ടറോള, ഓപ്പോ, പോക്കോ, റിയല്‍മി, സാംസങ്, വിവോ എന്നീ കമ്പനികളുടെ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ ബിഗ് ബില്യണ്‍ ഡെയ്സ് സെയിലില്‍ പുറത്തിറക്കുമെന്നും ഫ്ലിപ്കാര്‍ട്ട് അറിയിച്ചു. റിയല്‍മി അവരുടെ നാര്‍സോ 50 സീരീസ് ഈ മാസം 24-ാം തിയതി ലോഞ്ച് ചെയ്യാനിരിക്കുകയാണ്. സാംസങ് എം52 ന്റെ ലോഞ്ചിങ് 28-ാം തിയതിയുമാണ്.

ഇതിനു പുറമെ ഫോണുകളില്‍ വലിയ ഓഫറുകളും ഉണ്ടായിരിക്കും. മോട്ടറോളയുടെ ജി 60 മോഡലിന് 2000 രൂപയാണ് കിഴിവ്. 17,999 രൂപയുടെ സ്മാര്‍ട്ട്ഫോണ്‍ 15,999 രൂപയ്ക്ക് ലഭിക്കും. 108 എംപി ട്രിപ്പിൾ റിയർ ക്യാമറ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 732 ജി സോസി പ്രൊസസര്‍, 6000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.

പോക്കോ എക്സ് 3 പ്രോ ബിഗ് ബില്യണ്‍ ഡേയ്സ് സെയിലില്‍ 16,999 രൂപയ്ക്ക് ലഭിക്കും. ഇന്‍ഫിനിക്സ് ഹോട്ട് 10 എസിന്റെ വില 9,499 ആണ്. 6000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. ഇതിന് പുറമെ ഗുഗിള്‍ പിക്സല്‍ 4എ, സാംസങ് ഗ്യാലക്സി എഫ് 62 എന്നീ സ്മാര്‍ട്ട്ഫോണുകള്‍ക്കും വിലക്കുറവുണ്ടായിരിക്കും.

Advertisment

അസൂസ് റോഗ് 3 യുടെ വില 34,999 രൂപയാണ്. ഗെയിമിംഗ് സ്മാർട്ട്‌ഫോണില്‍ 144Hz ഡിസ്പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865+ ചിപ്‌സെറ്റ്, 6000 എംഎഎച്ച് ബാറ്ററി, 6.59 ഇഞ്ച് എഫ്എച്ച്ഡി+അമോഎല്‍ഇഡി പാനൽ എന്നിവ ഉൾക്കൊള്ളുന്നു. ഐ ഫോണിനും വമ്പിച്ച വിലക്കുറവുണ്ടാകുമെന്നും കമ്പനി പറയുന്നു.

Also Read: WhatsApp: എളുപ്പത്തില്‍ സ്റ്റിക്കര്‍ ഉണ്ടാക്കാം; പുതിയ സവിശേഷതയുമായി വാട്സ്ആപ്പ്

Online Shopping Flipkart

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: