WhatsApp: എളുപ്പത്തില്‍ സ്റ്റിക്കര്‍ ഉണ്ടാക്കാം; പുതിയ സവിശേഷതയുമായി വാട്സ്ആപ്പ്

ഐഒഎസിലും ആന്‍ഡ്രോയിഡിലും ഇതിനോടകം തന്നെ നിരവധി സവിശേഷതകള്‍ വാട്സ്ആപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു

Covid-19 Vaccine Certificate in WhatsApp, How To Download Covid-19 Vaccine Certificate in WhatsApp, Vaccine Certificate in WhatsApp, Vaccine Certificate Download, How To Download Covid-19 Vaccine Certificate, Download Covid-19 Vaccine Certificate, How To Download Vaccine Certificate, Download Vaccine Certificate, How To Download Vaccine Certificate in WhatsApp, WhatsApp, Vaccine Certificate, Covid-19 Vaccine Certificate, Covid-19 Vaccine, Covid Vaccine, Covid-19, Covid, Vaccine, വാക്സിൻ സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ്, വാട്സ്ആപ്പ്, വാക്സിൻ സർട്ടിഫിക്കറ്റ് വാട്സ്ആപ്പിൽ, കോവിഡ് വാക്സിൻ സർട്ടിഫിക്കിറ്റ് വാട്സ്ആപ്പിൽ, MyGov, MyGov Corona Helpdesk, MyGov Covid Helpdesk, Corona Helpdesk, Covid Helpdesk, MyGov Helpdesk, കോവിഡ് ഹെൽപ് ഡെസ്ക്, കൊറോണ ഹെൽപ് ഡെസ്ക്,malayalam news, ie malayalam

കൊച്ചി: ഐഒഎസിലും ആന്‍ഡ്രോയിഡിലും ഇതിനോടകം തന്നെ നിരവധി സവിശേഷതകള്‍ വാട്സ്ആപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഡെസ്ക് ടോപ് വേര്‍ഷനിലും പുതിയ സവിശേഷതകള്‍ കൊണ്ടു വരാന്‍ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി. ഇത്തവണ വാട്സ്ആപ്പ് എത്തുന്നത് ചിത്രങ്ങള്‍ എളുപ്പത്തില്‍ സ്റ്റിക്കറാക്കി മാറ്റാനുള്ള ഫീച്ചറുമായാണ്. വാബെറ്റഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇത് എങ്ങനെയാണ് സാധ്യമാവുകയെന്ന് പലരിലും ചോദ്യമുണ്ടാകും. ഇനിമുതല്‍ ഫൊട്ടെ അപ്ലോ‍ഡ് ചെയ്യുമ്പോള്‍ ക്യാപ്ഷന്‍ ബാറിന് സമീപം സ്റ്റിക്കര്‍ ഐക്കണും ഉണ്ടാകും. ഫോട്ടെ അപ്ലോഡ് ചെയ്തതിന് ശേഷം പ്രസ്തുത ഐക്കണില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ ചിത്രം സ്റ്റിക്കര്‍ രൂപത്തിലാകും. സവിശേഷത ഉടന്‍ തന്നെ ഡെസ്ക് ടോപ്പ് വേര്‍ഷനില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സവിശേഷത വളരെ ഉപകാരപ്രദമാണ്. മറ്റൊരു ആപ്ലിക്കേഷന്റെ സഹായമില്ലാതെ തന്നെ ചിത്രങ്ങള്‍ എളുപ്പത്തില്‍ സ്റ്റിക്കറാക്കി മാറ്റാന്‍ സഹായിക്കും. ഇത് വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് വേര്‍ഷനുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി, വാബെറ്റഇന്‍ഫോ പറയുന്നു.

Also Read: WhatsApp: വാട്സ്ആപ്പിൽ വോയ്‌സ് മെസേജ് ട്രാൻസ്ക്രിപ്ഷൻ വരുന്നു; പുതിയ സവിശേഷതയെ കുറിച്ച് അറിയാം

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Whatsapp update easy way to convert images to stickers

Next Story
ഷവോമി 11ടി സീരീസും പാഡ് 5 ഉം പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X