scorecardresearch

Google Pay: ഗൂഗിള്‍ പെ ഉപയോഗിക്കാറില്ലേ? പണമിടപാടുകള്‍ എളുപ്പത്തിലാക്കാന്‍ അഞ്ച് വഴികള്‍

ഗൂഗിള്‍ പെ ഉപയോഗിച്ച് പണമിടപാടുകള്‍ വേഗത്തിലാക്കാനുള്ള ചില വിദ്യകള്‍ പരിശോധിക്കാം

ഗൂഗിള്‍ പെ ഉപയോഗിച്ച് പണമിടപാടുകള്‍ വേഗത്തിലാക്കാനുള്ള ചില വിദ്യകള്‍ പരിശോധിക്കാം

author-image
Tech Desk
New Update
Google Pay

പണമിടപാടുകള്‍ക്കായി ഗുഗിള്‍ പെ ഉപയോഗിക്കുന്നവരാണ് കൂടുതല്‍ പേരും. നമുക്ക് ചുറ്റുമുള്ളവരിലേക്ക് അതിവേഗം പണമെത്തിക്കാന്‍ സമാന രീതിയിലുള്ള ആപ്ലിക്കേഷനുകളും ഇന്ന് നിലവിലുണ്ട്. എന്നാല്‍ ഗൂഗിള്‍ പെയില്‍ പണമിടപാടുകള്‍ എളുപ്പത്തിലാക്കാന്‍ ചില വഴികളുണ്ട്. എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ചേര്‍ക്കാം

Advertisment

ഗൂഗിള്‍ പെയില്‍ നിങ്ങള്‍ക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ചേര്‍ക്കാന്‍ കഴിയും. ഇത് നിങ്ങളുടേതാകണമെന്ന് നിര്‍ബന്ധമില്ല, കുടുംബാംഗങ്ങളുടേതോ സുഹൃത്തുക്കളുടേതോ അവാം. ഇത്തരത്തില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ ചേര്‍ത്താല്‍ ചില ഉപയോഗങ്ങളുണ്ട്. അക്കൗണ്ടിലേക്ക് പണം അയക്കുന്നത് മുതല്‍ ബാലന്‍സറിയുന്നത് വരെ എളുപ്പമാക്കാം.

അക്കൗണ്ട് ചേര്‍ക്കുന്നതിങ്ങനെ

  • നിങ്ങളുടെ ഗൂഗിള്‍ പെ തുറക്കുക
  • മുകളില്‍ വലതു മൂലയിലായുള്ള പ്രൊഫൈല്‍ (Profile) ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
  • ബാങ്ക് അക്കൗണ്ട് (Bank Account) എന്നൊരു ഓപ്ഷന്‍ ലഭിക്കും, അതില്‍ ആഡ് എ ബാങ്ക് അക്കൗണ്ട് (Add a bank account) എന്നത് തിരഞ്ഞെടുക്കുക.
  • പിന്നീട് ഏത് ബാങ്കാണോ നിങ്ങളുടേതെന്ന് തിരഞ്ഞെടുത്ത് വിവരങ്ങള്‍ നല്‍കാവുന്നതാണ്.

ഒന്നിലധികം അക്കൗണ്ടുകള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ ഏത് വേണമെങ്കിലും പണമിടപാടുകള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കും.

ബാലന്‍സ് എളുപ്പത്തിലറിയാം

Advertisment

ഒന്നിലധികം അക്കൗണ്ടുകള്‍ ചേര്‍ത്തു കഴിഞ്ഞാലും ബാങ്ക് ബാലന്‍സ് വേഗത്തില്‍ അറിയാന്‍ കഴിയും. ഇതിനായി ഓരോ ബാങ്കിന്റേയും ആപ്ലിക്കേഷനുകളില്‍ പോയി നോക്കേണ്ട ആവശ്യമില്ല. ഗൂഗിള്‍ പെയില്‍ തന്നെ സാധ്യമാകും.

ഇതിനായി ഗൂഗിള്‍ പെ തുറന്നതിന് ശേഷം ബാങ്ക് അക്കൗണ്ട്സ് (Bank accounts) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഗൂഗിള്‍ പെയില്‍ ചേര്‍ത്തിട്ടുള്ള അക്കൗണ്ട് ഏതൊക്കെയെന്ന് അറിയാന്‍ സാധിക്കും. ഏത് ബാങ്ക് അക്കൗണ്ടിന്റെ ബാലന്‍സാണോ അറിയേണ്ടത് അത് തിരഞ്ഞെടുക്കുക. ചെക്ക് ബാലന്‍സ് (Check Balance) എന്നതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആറക്ക പിന്‍ ഉപയോഗിച്ച് ബാലന്‍സ് അറിയാന്‍ കഴിയും.

സ്വന്തമായി ക്യുആര്‍ കോഡ് (QR Code)

ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് പണമിടപാടുകള്‍ നടത്താറുണ്ട് എല്ലാവരും. എന്നാല്‍ നമുക്കും അത്തരത്തില്‍ ക്യുആര്‍ കോഡ് സ്വന്തമായി സൃഷ്ടിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് പണം അയക്കാന്‍ മറ്റുള്ളവര്‍ക്ക് ഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ യുപിഐ ഐഡി (UPI ID) പറഞ്ഞു കൊടുക്കുന്നതിന് പകരം ക്യുആര്‍ കോഡ് നല്‍കിയാല്‍ മതിയാകും.

ഇതിനായി ഗൂഗള്‍ പെ തുറന്നതിന് ശേഷം വലതു വശത്തേക്ക് സ്വൈപ്പ് ചെയ്യുക. അപ്പോള്‍ ക്യുആര്‍ കോഡ് സ്കാനര്‍ ലഭ്യമാകും. സ്കാനറിന് മുകളിലായി ക്യുആര്‍ കോഡിന്റെ ആകൃതിയിലുള്ള ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ക്യുആര്‍ കോഡ് ലഭിക്കുന്നതായിരിക്കും.

നിങ്ങളുടെ അക്കൗണ്ടിലേക്ക് തന്നെ പണമയക്കാം

ഗൂഗിള്‍ പെയില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍, ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പണമയക്കാം. ഇതിനായി ഗൂഗിള്‍ പെ തുറന്നതിന് ശേഷം സെല്‍ഫ് ട്രാന്‍സ്ഫര്‍ (Self transfer) തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങള്‍ക്ക് രണ്ട് ഓപ്ഷനുകള്‍ ലഭിക്കും. പണം അയക്കാനുള്ള അക്കൗണ്ടും അയക്കുന്ന അക്കൗണ്ടും തിരഞ്ഞെടുക്കുക. തുടര്‍ന്ന് തുക കൊടുത്തതിന് ശേഷം ആറക്ക പിന്‍ നല്‍കിയാല്‍ മതിയാകും.

സ്ലിറ്റ് ബില്‍സ്

വലിയ തുകയുള്ള ബില്ലുകള്‍ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനും ഗൂഗിള്‍ പെയിലൂടെ കഴിയും. കാല്‍ക്കുലേറ്ററില്‍ കണക്കുകൂട്ടി ഒരാള്‍ എത്ര രൂപ നല്‍കണം എന്ന് കണ്ടുപിടിക്കുന്ന കടമ്പ ഒഴിവാക്കാം.

ഇതിനായി ഗൂഗിള്‍ പെ തുറക്കുക, ന്യൂ പെയ്മെന്റ് (New Payment) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ന്യൂ ഗ്രൂപ്പ് (New group) ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ കോണ്‍ടാക്ടില്‍ ഉള്ളവരെ ഗ്രൂപ്പിലേക്ക് ചേര്‍ക്കാന്‍ ചെയ്യാന്‍ കഴിയും. ഗ്രൂപ്പ് നിര്‍മ്മിച്ചതിന് ശേഷം സ്പ്ലിറ്റ് ആന്‍ എക്സ്പെന്‍സ് (Split an expense) ക്ലിക്ക് ചെയ്യുക. ശേഷം എത്രയാണോ തുക, അത് ടൈപ്പ് ചെയ്ത് നല്‍കുക. ഒരാള്‍ എത്ര തുക വച്ച് നല്‍കണമെന്ന് കൃത്യമായും അല്ലാതെയും തിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

Also Read: WhatsApp: അടിമുടി മാറാന്‍ വാട്ട്സ്ആപ്പ്; ഇനി രണ്ട് ജിബി ഫയല്‍ വരെ ഷെയര്‍ ചെയ്യാം; പുതിയ സവിശേഷതകള്‍

Google Money

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: