scorecardresearch

ഹാക്ക് ചെയ്യപ്പെട്ടത് അഞ്ച് കോടി ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍; ഇനി ചെയ്യേണ്ടത്?

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് ഹാക്കര്‍മാര്‍ അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറിയതായി ഫെയ്സ്ബുക്ക് സാങ്കേതിക വിദഗ്ധര്‍ കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് ഹാക്കര്‍മാര്‍ അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറിയതായി ഫെയ്സ്ബുക്ക് സാങ്കേതിക വിദഗ്ധര്‍ കണ്ടെത്തിയത്.

author-image
WebDesk
New Update
കുപ്രചാരണങ്ങൾ തടയാൻ 20000 പേർ; അതീവജാഗ്രതയോടെ ഫെയ്‌സ്ബുക്ക്

സുരക്ഷാവീഴ്ചയെ തുടര്‍ന്ന് അഞ്ചു കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ഫെയ്‌സ്ബുക്ക്. ഹാക്ക് ചെയ്യപ്പെട്ടവരുടേതു കൂടാതെ മുന്‍കരുതല്‍ എന്നോണം ബാക്കി നാല് കോടി പ്രൊഫൈലുകളുടെ വിവരങ്ങള്‍ കൂടി റീസെറ്റ് ചെയ്യുകയാണ് ഫെയ്‌സ്ബുക്ക്. ഈ അക്കൗണ്ടുകള്‍ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് തങ്ങള്‍ക്കറിയില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറയിച്ചു.

Advertisment

2017 ജൂലൈയില്‍ വീഡിയോ അപ്ലോഡിങിനായി ഫെയ്‌സ്ബുക്ക് പുതിയൊരു ഫീച്ചര്‍ ഒരുക്കിയിരുന്നു. ഈ മാറ്റത്തിനൊപ്പം ഇത് ഉപയോഗപ്പെടുത്തിയാകാം ഹാക്കര്‍മാര്‍ തങ്ങളുടെ കോഡിലേക്ക് കടന്നു കയറുകയറിയതെന്നാണ് ഫെയ്സ്ബുക്കിന്റെ വ്യാഖ്യാനം. പുതിയ മാറ്റം വ്യൂ ആസ് എന്ന ഫീച്ചറിനെ ബാധിച്ചിരിക്കാമെന്നും ഫെയ്‌സ്ബുക്ക് പ്രൊഡക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ഗയ് റോസന്‍ പറഞ്ഞു. ആരാണു ഹാക്കു ചെയ്തത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും കമ്പനി പുറത്തു വിട്ടിട്ടില്ല.

Read More: നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ലോഗ്ഔട്ട് ചെയ്യപ്പെട്ടോ?; എങ്കിൽ അത് സുരക്ഷ വീഴ്ച കാരണമാണ്

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് ഹാക്കര്‍മാര്‍ അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറിയതായി ഫെയ്സ്ബുക്ക് സാങ്കേതിക വിദഗ്ധര്‍ കണ്ടെത്തിയത്. ഫേസ്ബുക്ക് കോഡിലുണ്ടായ പ്രശ്‌നം ചൊവ്വാഴ്ച്ച കണ്ടെത്തുകയും വ്യാഴാഴ്ച്ച രാത്രിയോടെ അതു പരിഹരിക്കുകയും ചെയ്തതായി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗ് വെള്ളിയാഴ്ച്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ ഹാക്കര്‍മാര്‍ക്ക് യൂസര്‍ അക്കൗണ്ടുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താനായോ എന്നറിയില്ലെന്നാണ് സുക്കര്‍ബര്‍ഗ് വെള്ളിയാഴ്ച്ച പറഞ്ഞത്.

Advertisment

ഈ സാഹചര്യത്തില്‍, ഏതെല്ലാം ഗാഡ്‌ജെറ്റുകളിലാണോ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്, അതെല്ലാം ലോഗ് ഔട്ട് ചെയ്ത് വീണ്ടും ലോഗ് ഇന്‍ ചെയ്യാനാണ് ഫെയ്‌സ്ബുക്ക് സഹസ്ഥാപകന്‍ സാകേത് മോഡി നിര്‍ദ്ദേശിക്കുന്നത്.

Facebook Hackers

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: