New Update
/indian-express-malayalam/media/media_files/uploads/2021/05/Covid-Hospital-Near-Me-Covid-bed-availability-Hospital-Dash-Board-FI-2.jpg)
Covid Hospital Near Me and Covid bed Availability: Covid-19 Jagratha Hospital Dash Board: കോവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഏത് ആശുപത്രിയിലാണ് ഒഴിവുള്ളതെന്ന് ഓൺലൈൻ സംവിധാനം വഴി അറിയാം. കോവിഡ്-19 ജാഗ്രത (Covid-19 Jagratha) പോർട്ടലിലെ ഹോസ്പിറ്റൽ ഡാഷ്ബോർഡ് (Hospital Dash Board) എന്ന ഓപ്ഷൻ വഴിയാണ് ഇക്കാര്യം അറിയാൻ കഴിയുക.
Advertisment
Read More: COVID-19 in children: കുട്ടികൾക്ക് കോവിഡ് വന്നാൽ
How Can I Find Covid Hospital Near Me and Covid bed availability: അടുത്തുള്ള കോവിഡ് ആശുപത്രിയും കിടക്കകളുടെ ഒഴിവും കണ്ടെത്താൻ എന്തു ചെയ്യണം
- അടുത്തുള്ള കോവിഡ് ആശുപത്രിയും കിടക്കകളുടെ ഒഴിവും കണ്ടെത്താൻ ആദ്യം കോവിഡ് ജാഗ്രതാ പോർട്ടൽ (covid19jagratha.kerala.nic.in) ഓപ്പൺ ചെയ്യണം.
/indian-express-malayalam/media/media_files/uploads/2021/05/Covid-Hospital-Near-Me-Covid-bed-availability-Hospital-Dash-Board-1.jpg)
- ജാഗ്രതാ പോർട്ടലിന്റെ ഹോം പേജിലെ "ഹോസ്പിറ്റൽ ഡാഷ്ബോർഡ് (Hospital Dash Board)" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- ഹോസ്പിറ്റൽ ഡാഷ്ബോർഡ് (Hospital/CFLTC/CSLTC Dashboard) എന്ന പേജ് തുറന്നു വരും
Advertisment
/indian-express-malayalam/media/media_files/uploads/2021/05/Covid-Hospital-Near-Me-Covid-bed-availability-Hospital-Dash-Board-2.jpg)
/indian-express-malayalam/media/media_files/uploads/2021/05/Covid-Hospital-Near-Me-Covid-bed-availability-Hospital-Dash-Board-Mob-1.jpg)
- ഈ പേജിൽ ജില്ലയും (District), ആശുപത്രി/ ട്രീറ്റ്മെന്റ് സെന്റർ (Hospital/CSLTC/CFLTC) എന്നിവയിൽ ഏത് വേണമെന്നതും ഡ്രോപ്പ്ഡൗൺ മെനുവിൽനിന്ന് തിരഞ്ഞെടുക്കുക. ഇവ എല്ലാം തിരയണമെങ്കിൽ "All" എന്ന ഓപ്ഷൻ നൽകാം.
Read More: Covid Vaccine Near Me: വാക്സിൻ ഇന്ന് എവിടെയൊക്കെ? അറിയാം എളുപ്പത്തിൽ
- സർക്കാർ ആശുപത്രി വേണോ സ്വകാര്യ ആശുപത്രി വേണോ (Govt/Private) എന്നത് ഡ്രോപ്പ്ഡൗൺ മെനുവിൽനിന്ന് തിരഞ്ഞെടുക്കാനാവും. ഇവ രണ്ടും വേണമെങ്കിൽ All എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.
- കോവിഡിന് മാത്രമായുള്ള ആശുപത്രിയാണോ അല്ലാത്ത ആശുപത്രിയോ വേണമെന്ന കാര്യം പ്രത്യേകം തിരഞ്ഞെടുക്കാനും ഇതിനൊപ്പം കഴിയും. ഇതിനായി 'Both Covid and Non Covid', 'Covid', Non Covid,' എന്നിവയിൽ ഒരു ഓപ്ഷൻ ഇതിനായുള്ള ഡ്രോപ്പ്ഡൗൺ മെനുവിൽനിന്ന് തിരഞ്ഞെടുത്താൽ മതി.
- ഇവയെല്ലാം തിരഞ്ഞെടുത്ത ശേഷം " Get Status of Vacancy" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
/indian-express-malayalam/media/media_files/uploads/2021/05/Covid-Hospital-Near-Me-Covid-bed-availability-Hospital-Dash-Board-3.jpg)
- കംപ്യൂട്ടറിൽ ആണെങ്കിൽ ഇപ്പോൾ നിങ്ങൾ തിരഞ്ഞെടുത്തത് പ്രകാരമുള്ള ആശുപത്രികൾ, ആകെ ഐസിയു കിടക്കൾ, ഐസിയു ഇതര കിടക്കൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ ലഭ്യമായ നോൺ ഐസിയു കിടക്കകൾ, തുടങ്ങിയവയുടെ എണ്ണം രേഖപ്പെടുത്തിയ ലിങ്കുകൾ സ്ക്രീനിൽ കാണാനാവും.
/indian-express-malayalam/media/media_files/uploads/2021/05/Covid-Hospital-Near-Me-Covid-bed-availability-Hospital-Dash-Board-Mob-2.jpg)
- മൊബൈൽ ഫോണിൽ ആണെങ്കിൽ താഴേക്ക് സ്ക്രോൾ ചെയ്താൽ നിങ്ങൾക്ക് ഇവ സ്ക്രീനിൽ കാണാം.
- ഇതിൽ നിങ്ങൾക്ക് ആവശ്യമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ അവയുടെ വിശദാംശങ്ങൾ ലഭിക്കും.
/indian-express-malayalam/media/media_files/uploads/2021/05/Covid-Hospital-Near-Me-Covid-bed-availability-Hospital-Dash-Board-4.jpg)
- ഒരു പോപ്പ് അപ്പ് വിൻഡോയിലാണ് ഈ വിവരങ്ങൾ ലഭ്യമാവുക. അതിൽ നിങ്ങൾ ഉദ്ദേശിക്കുന്ന ആശുപത്രിയുടെയോ മറ്റ് ആരോഗ്യ കേന്ദ്രങ്ങളുടെയോ പേര് സെർച്ച് ചെയ്യാനും കഴിയും.
/indian-express-malayalam/media/media_files/uploads/2021/05/Covid-Hospital-Near-Me-Covid-bed-availability-Hospital-Dash-Board-Mob-3.jpg)
- നിങ്ങൾ ആശുപത്രികളുടെ പട്ടികയാണ് എടുത്തതെങ്കിൽ അതിൽ വരുന്ന ആശുപത്രികളുടെ പേര് ക്ലിക്ക് ചെയ്താൽ അവിടെ എത്ര കിടക്കയുണ്ടെന്നും എത്ര ഒഴിവുണ്ടെന്നും അറിയാൻ കഴിയും.
/indian-express-malayalam/media/media_files/uploads/2021/05/Covid-Hospital-Near-Me-Covid-bed-availability-Hospital-Dash-Board-5.jpg)
- കിടക്കകളുടെ വിവരം ലഭിക്കുന്നതിനുള്ള ലിങ്കിലാണെങ്കിൽ ഓരോ ആശുപത്രികളുടെ പേരും അവിടെ ആകെ എത്ര കിടക്കകളുണ്ടെന്നും അവയിൽ എത്ര കിടക്കകൾ ഒഴിവാണെന്നും കാണാനാവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.