scorecardresearch
Latest News

COVID-19 in children: കുട്ടികൾക്ക് കോവിഡ് വന്നാൽ

കുട്ടികൾക്കിടയിലെ കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

covid 19, child, ie malayalam

COVID-19 in children: കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി കുട്ടികൾക്കിടയിൽ കോവിഡ്-19 രോഗവ്യാപനം വർധിച്ചിട്ടുണ്ട്. രക്ഷിതാക്കൾക്കിടയിൽ ആശങ്ക വർധിക്കാനും ഇത് കാരണമായി. കുട്ടികൾക്കിടയിലെ കോവിഡ് രോഗബാധ സംബന്ധിച്ച് നിരവധി സംശയങ്ങളും രക്ഷിതാക്കൾക്കിടയിൽ ഉയർന്ന് വരുന്നു.

ഇത്തരതത്തിലുള്ള സംശയങ്ങൾക്ക് ബെംഗളൂരുവിലെ ഫോർട്ടിസ് ലാ-ഫെം ഹോസ്പിറ്റലിലെ സീനിയർ ശിശുരോഗവിദഗ്ദ്ധനും നിയോനാറ്റോളജിസ്റ്റുമായ ഡോ. ശ്രീനാഥ് എസ് നൽകിയ മറുപടികൾ തുടർന്ന് വായിക്കാം.

Read More: പൾസ് ഓക്സിമീറ്റർ ശരിയായി ഉപയോഗിക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

“കോവിഡ്-19 ഉള്ള കുട്ടികളിൽ ഭൂരിഭാഗവും രോഗ ലക്ഷണമില്ലാത്തവരാണ്. ഭൂരിഭാഗം പേർക്കും നേരിയ അസുഖമുണ്ടാകും, 60-70 ശതമാനം ലക്ഷണങ്ങളില്ലാതെയോ ലഘപവായ അസുഖത്തോടെയോ ആണ്. രോഗലക്ഷണങ്ങളുള്ള വളരെ കുറച്ച് (1-2 ശതമാനം) കുട്ടികൾക്ക് മാത്രമേ തൃതീയ കേന്ദ്രങ്ങളിൽ ഐസിയു പരിചരണം ആവശ്യമുള്ളൂ, ” ഡോക്ടർ പറഞ്ഞു.

Is there an increase in infection in the second wave in children?– രണ്ടാമത്തെ തരംഗത്തിൽ കുട്ടികളിലെ കോവിഡ് ബാധയിൽ വർദ്ധനവുണ്ടോ?

വർദ്ധനവുണ്ടായിട്ടുണ്ട്, ഒന്നിലധികം കാരണങ്ങളാൽ:

  • കൂടുതൽ പകർച്ചവ്യാധിശേഷിയുള്ള വൈറസ് വകഭേദങ്ങൾ.
  • കുടുംബത്തിന്റെ ഭാഗത്ത് നിന്നുള്ള അലംഭാവം- കോവിഡ് കാലത്തെ സ്വയം നിയന്ത്രണങ്ങളിൽ അയവ് വരുത്തിയത്.
  • ഇപ്പോൾ, പി‌സി‌ആർ‌ പരിശോധന കുട്ടികൾ‌ക്കായി ചെയ്യാൻ‌ എളുപ്പമായതിനാൽ കൂടുതൽ‌ കുട്ടികൾക്ക്‌ കോവിഡ് രോഗനിർണയം നടത്തുന്നു.

Are the symptoms different in the second wave?– രണ്ടാമത്തെ തരംഗത്തിൽ രോഗലക്ഷണങ്ങൾ വ്യത്യസ്തമാണോ?

രോഗലക്ഷണങ്ങൾ സമാനമാണ്. പനി കൂടുതൽ നേരം നീണ്ടുനിൽക്കും. പനി അൽപ്പം കൂടിയ തോതിലാണുണ്ടാവുക. കൗമാരക്കാരിൽ 5-6 ദിവസം കൂടുതൽ പനി ഉണ്ടാവാം. പനി, ശരീരവേദന, ചുമ എന്നിവയ്‌ക്കൊപ്പം ദഹനനാളവുമായി ബന്ധപ്പെട്ട വയറിളക്കം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളും രണ്ടാമത്തെ തരംഗത്തിൽ കൂടുതലായി കാണപ്പെടുന്നു.

Read More: വീട്ടിലിരുന്ന് സ്‌പെഷാലിറ്റി ഡോക്ടറെ കാണാം; ചെയ്യേണ്ടത് എന്ത്?

3. How do children get infected?– കുട്ടികൾക്ക് എങ്ങനെയാണ് രോഗം വരുന്നത്?

കൂടുതലും മറ്റ് കുടുംബാംഗങ്ങളിൽ നിന്നും സഹോദരങ്ങളിൽ നിന്നും കളിക്കാൻ പോകുമ്പോഴുമാണ് രോഗം പകരുന്നത്. ട്രാൻസ്മിഷൻ മോഡ് കൂടുതലും നേരിട്ടുള്ള സമ്പർക്കവും വായുവിലൂടെയുമാണ്. ഫോമൈറ്റുകളിലൂടെ വ്യാപിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്.

If one family is positive, should everyone including asymptomatic children be screened?– ഒരു കുടുംബത്തിലുള്ളവർ പോസിറ്റീവ് ആണെങ്കിൽ, ലക്ഷണമില്ലാത്ത കുട്ടികൾ ഉൾപ്പെടെ എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കണോ?

പരിശോധിക്കണം. പ്രധാനമായും രണ്ട് കാരണങ്ങളാലാണ് പരിശോധന ആവശ്യമാണെന്ന് പറയുന്നത്. 0.1 ശതമാനത്തിലും കുറവ് കുട്ടികളിലാണ് കഠിനമായ രോഗം ഉണ്ടാകുക. ടെസ്റ്റ് റിപ്പോർട്ടുകൾ ഇല്ലാതെ ഈ സാഹചര്യത്തിൽ ആശുപത്രി പ്രവേശനം ബുദ്ധിമുട്ടായിരിക്കും. രോഗവ്യാപനം കുറയ്ക്കുന്നതിനും പരിശോധന ആവശ്യമാണ്.

Read More: Covid Hospital Near Me and Covid bed availability: അടുത്തുള്ള കോവിഡ് ആശുപത്രിയും കിടക്കകളുടെ ഒഴിവും അറിയാം

രോഗ ലക്ഷണമില്ലാത്ത കുട്ടികൾക്ക്, മുതിർന്നയാൾ പോസിറ്റീവ് ആയി 4-5 ദിവസത്തിനുശേഷം പരിശോധനകൾ നടത്താം.

What tests are done if the child is suspected to have Covid?– കുട്ടിക്ക് കോവിഡ് ഉണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ എന്ത് പരിശോധനകളാണ് നടത്തുന്നത്?

അനുയോജ്യമായത് ഒരു ആർടിപിസിആർ പരിശോധനയാണ്.

ആർടിപിസിആർ റിപ്പോർട്ട് ലഭിക്കാൻ ബുദ്ധിമുട്ടുള്ള സന്ദർഭങ്ങളിൽ ഒരാൾക്ക് റാപിഡ് ആന്റിജൻ പരിശോധന നടത്താം. പക്ഷേ അതിന് സെൻസിറ്റീവിറ്റി കുറവാണ്. ചിലപ്പോൾ, സാമ്പിൾ അപര്യാപ്തമായേക്കാം, ഇത് കാരണം പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ഫലം ലഭിച്ചേക്കാം.അതിനാൽ, പരിശോധന നെഗറ്റീവ് ആണെങ്കിലും കുട്ടി കോവിഡ്- പോസിറ്റീവ് ആണെന്ന് തോന്നുകയും രോഗം ബാധിച്ചവരുമായി കോൺടാക്റ്റ് വരികയും ചെയ്തിട്ടുണ്ടെങ്കിൽ അതിനെ പോസിറ്റീവ് ആയി കണക്കാക്കേണ്ടതുണ്ട്.

Read More: വീട്ടിൽ ഒരാൾക്ക് കോവിഡ് വന്നാൽ എന്തു ചെയ്യണം?

ആർ‌ടി-പി‌സി‌ആറിലാണ് പുതിയ വേരിയന്റുകൾ തിരിച്ചറിയാൻ സാധ്യത.

How to manage a child or a family member who is Covid positive?-കോവിഡ് പോസിറ്റീവ് ആയ ഒരു കുട്ടിക്കോ കുടുംബാംഗത്തിനോ സ്വീകരിക്കാൻ കഴിയുന്ന പ്രതിരോധ നടപടികൾ എന്തെല്ലാം

ഹോം ഐസൊലേഷൻ, 100 എഫിനു മുകളിലുള്ള പാരസെറ്റമോൾ ഉപയോഗിച്ച് പനി ചികിത്സിക്കുക, ശരീരത്തിൽ നന്നായി ജലാംശം ഉറപ്പാക്കുക, സാധാരണ ഭക്ഷണക്രമം തുടരുക, നേരിയ ലക്ഷണങ്ങളുണ്ടെങ്കിൽ അവയ്ക്ക് ചികിത്സ തേടുക എന്നീ പ്രതിരോധ നടപടികൾ സ്വീകരിക്കാം.

What to monitor (if telephonic monitoring by pediatrician)?– എന്താണ് നിരീക്ഷിക്കേണ്ടത് (ശിശുരോഗവിദഗ്ദ്ധനുമായി ടെലിഫോണിൽ രോഗവിവരങ്ങൾ പറയുമ്പോൾ)?

വർദ്ധിച്ച ശ്വസന നിരക്ക്, ശ്വാസതടസ്സം, വർദ്ധിച്ച അസ്വസ്ഥത, നാല് ദിവസത്തിൽ കൂടുതൽ തുടരുന്ന കൂടിയ പനി തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

How to take care of a child if parents have tested positive?– മാതാപിതാക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ കുട്ടിയെ എങ്ങനെ പരിപാലിക്കും?

അണു കുടുംബങ്ങളിൽ ഐസൊലേഷൻ ബുദ്ധിമുട്ടാണ്. ചെറിയ കുട്ടിയാണെങ്കിൽ അമ്മയ്‌ക്കൊപ്പം വിടുന്നത് നന്നായിരിക്കും. മാതാപിതാക്കൾ മാസ്ക് ധരിക്കുകയും മുൻകരുതലുകൾ എടുക്കുകയും വേണം.

Read More: Covid Vaccine Near Me: വാക്സിൻ ഇന്ന് എവിടെയൊക്കെ? അറിയാം എളുപ്പത്തിൽ

ഒരു മുതിർന്ന കുട്ടിയാണെങ്കിൽ, നെഗറ്റീവ് ഫലം ലഭിച്ച രക്ഷകർത്താവ് കുട്ടിയെ നോക്കുന്നതാണ് നല്ലത്. അവരെ പ്രായമായ ബന്ധുക്കളുടെ അടുത്തേക്ക് അയക്കുന്നതിൽ അപകട സാധ്യതയുണ്ട്. അങ്ങനെ ചെയ്യുന്നതിന് മുൻപ് കുട്ടിയെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം.

Can children be super spreaders?– കുട്ടികൾക്ക് സൂപ്പർ സ്പ്രെഡറാകാൻ കഴിയുമോ?

കഴിയും. മറ്റ് കുടുംബാംഗങ്ങളും മറ്റ് കുട്ടികളും ഉൾപ്പെടെ മറ്റുള്ളവരിലേക്ക് അവർക്ക് അണുബാധ പടർത്താൻ കഴിയും.

Mother is RT PCR +ve, can she breastfeed the newborn?– അമ്മ ആർടിപിസിആർ പോസിറ്റീവ് ആണെങ്കിൽ അവർക്ക് നവജാതശിശുവിന് മുലയൂട്ടാൻ കഴിയുമോ?

കഴിയും, മുലയൂട്ടലിന്റെ ഗുണങ്ങൾ അപകടസാധ്യതകളെ മറികടക്കുന്നു. മാസ്ക്, സാനിറ്റൈസർ എന്നിവ പോലുള്ള മുൻകരുതലുകളോടെ മാതാവിന് മുലയൂട്ടാം.

Can children be isolated with a parent if the child is positive and parents are negative?– കുട്ടി പോസിറ്റീവും മാതാപിതാക്കൾ നെഗറ്റീവും ആണെങ്കിൽ കുട്ടികളെ മാതാപിതാക്കളിൽനിന്ന് മാറ്റിനിർത്തണോ?

കുട്ടിയെ ഒറ്റപ്പെടുത്തിയിരിക്കുകയാണെങ്കിൽ കുട്ടിക്ക് വളരെയധികം ഉത്കണ്ഠയുണ്ടാകാം. കുട്ടിയെ മാതാപിതാക്കൾക്കൊപ്പം നിർത്തുക. ഉചിതമായ പിപിഇ ഉപയോഗിക്കണം. കുട്ടിക്കൊപ്പമുള്ളവർ മറ്റ് ആളുകളുമായി സമ്പർക്കം പുലർത്താതെ നോക്കണം. രോഗലക്ഷണങ്ങൾ ഉണ്ടായാൽ പരിശോധന നടത്തുകയും ചെയ്യണം.

Reinfection risk in children?– കുട്ടികളിൽ വീണ്ടും അണുബാധക്ക് സാധ്യതയുണ്ടോ?

കുട്ടികളിൽ വീണ്ടും അണുബാധക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭ്യമല്ല. പക്ഷേ മുതിർന്നവരിലേത് പോലെ ചെറിയ അപകട സാധ്യത ഉണ്ട്.

Vaccination below 18 years?– 18 വയസ്സിന് താഴെയുള്ളവർക്ക് കുത്തിവയ്പ്പ് നടത്തണോ?

നിലവിൽ കുട്ടികളിൽ കോവിഡ് വാക്സിൻറെ ഫലപ്രാപ്തി എത്രയെന്നോ അത് സുരക്ഷിതമാണെന്നോ അറിയില്ല. അത് സംബന്ധിച്ച ഒരു വിവരലവും ലഭ്യമല്ല. കുട്ടികളിൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. അവ പൂർത്തിയായിട്ടില്ല.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Covid 19 in children some important questions answered