scorecardresearch

ലോക്ക്ഡൗണ്‍: ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെ വീഡിയോ ക്വാളിറ്റി കുറയ്‌ക്കാൻ നീക്കം

വീഡിയോകളുടെ നിലവാരം എസ് ഡിയിലേക്ക് കുറയ്ക്കുമെന്ന് യൂട്യൂബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു

വീഡിയോകളുടെ നിലവാരം എസ് ഡിയിലേക്ക് കുറയ്ക്കുമെന്ന് യൂട്യൂബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു

author-image
Info Desk
New Update
ലോക്ക്ഡൗണ്‍: ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെ വീഡിയോ ക്വാളിറ്റി കുറയ്‌ക്കാൻ നീക്കം

ന്യൂഡൽഹി: കോവിഡ്-19 രോഗവ്യാപനം ഇന്റർനെറ്റ് വേഗതയേയും കാര്യമായി ബാധിച്ചതോടെ വീഡിയോ റസല്യൂഷൻ കുറയ്ക്കാൻ നിർബന്ധിതരായി ഓൺലെെൻ സ്ട്രീമിങ് സേവനങ്ങൾ.  ലോകത്താകമാനം ഫിക്സഡ് ലെെൻ, മൊബെെൽ ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ വേഗം 10 മുതൽ 20 വരെ ശതമാനം കുറഞ്ഞതായാണ് ഇന്റർനെറ്റ് സ്‌പീഡ് ടെസ്റ്റ് സേവനദാതാക്കളായ ഊക്ലയുടെ കണക്കുകൾ. ആളുകൾ ലോക്ക്ഡൗണിൽ കഴിയുന്നതും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും കാരണം ഇന്റർനെറ്റ് ട്രാഫിക് വർധിച്ചതാണ് ഇതിന് കാരണം.

Advertisment

വീഡിയോ കാണുന്നത് വർധിച്ചത് നെറ്റിന്റെ വേഗം കുറയ്ക്കുന്നതിൽ പ്രധാന ഘടകമായെന്ന് ഊക്ല സഹസ്ഥാപകൻ ഡൗഗ് സറ്റിൽസ് പറഞ്ഞു. "ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ പകുതിയിലധികം ആളുകളും വീഡിയോകൾ കാണുന്നു. കുട്ടികൾ വീടുകളിലാണ്. അവരും വീഡിയോകളാണ് കാണുന്നത്. വീഡിയോ കാണുന്നതിൽ വലിയ വർധനവാണുള്ളത് " - സറ്റിൽസ് പറഞ്ഞു. ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് അവരുടെ നെറ്റ്‌വർക്കുകളുടെ ശേഷി വർധിപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോ സ്ട്രീമിങ് ഗെെഡായ ജസ്റ്റ് വാച്ചിന്റെ ഉപഭോക്താക്കളുടെ എണ്ണത്തിൽ 60 ശതമാനമാണ് ഇന്ത്യയിൽ വർധനവുണ്ടായത്. യുഎസിൽ ഇത് 81 ശതമാനമാണ്. വീഡിയോകളുടെ ഫയൽ സെെസ് കുറച്ച് ഈ പ്രതിസന്ധി മറികടക്കാനാണ് സ്ട്രീമിങ് സേവനദാതാക്കൾ ശ്രമിക്കുന്നത്.

Also Read: ഉത്തരവാദിത്തത്തോടെ പെരുമാറൂ; അഭ്യർത്ഥനയുമായി മമ്മൂട്ടി

വീഡിയോകളുടെ നിലവാരം എസ്‌ഡിയിലേക്ക് കുറയ്ക്കുമെന്ന് യൂട്യൂബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ലോക്ക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14വരെ, 480 പിക്സലായിരിക്കും ഇന്ത്യയിൽ മൊബെെൽ ഫോണുകളിൽ യൂട്യൂബിന്റെ ഡിഫോൾട്ട് റെസല്യൂഷൻ. അഭൂതപൂർവമായ ലോക സാഹചര്യത്തിൽ നെറ്റ് വർക്കുകളിലെ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരുകളോടും നെറ്റ് വർക്ക് ഓപ്പറേറ്റർമാരോടും സഹകരിച്ചു പ്രവർത്തിക്കാൻ ആരംഭിച്ചതായി യൂട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിൾ അറിയിച്ചു.

Advertisment

ഫേസ്ബുക്ക്, ടിക് ടോക് തുടങ്ങിയ സമൂഹ മാധ്യമങ്ങളും വീഡിയോകളുടെ ഡിഫോൾട്ട് നിലവാരം എസ് ഡിയിലേക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കും. സോണി, ആമസോൺ പ്രെെം, വയാകോം 18, സീ, ഹോട്ട്സ്റ്റാർ, എംഎക്സ് പ്ലെയർ എന്നിവയുടെ സ്ട്രീമിങ് സേവനങ്ങളിലും സമാന മായ മാറ്റമുണ്ടാവും.

അടുത്ത 30 ദിവസത്തേക്ക് ഇന്ത്യയിൽ വീഡിയോ നിലവാരം കുറയ്ക്കുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. രാജ്യത്തെ നെറ്റ് വർക്കുകളിൽ നെറ്റ്ഫ്ലിക്സിന്റെ ട്രാഫിക് നിലവിലുള്ളതിന്റെ 25 ശതമാനമാക്കി കുറയ്ക്കാനാണ് തീരുമാനമെന്ന് നെറ്റ്‌ഫ്ലിക്‌സ് വെെസ് പ്രസിഡന്റ് കെൻ ഫ്ലോറൻസ് അറിയിച്ചു. വീഡിയോകളുടെ നിലവാരം കുറയ്ക്കാതെയാണ് ഇത് നടപ്പാക്കു. സ്ട്രീമിങിന്റെ ബിറ്റ് റേറ്റ് കുറച്ചാണ് നെറ്റവർക്ക് ട്രാഫിക്ക് കുറയ്ക്കുകയെന്നും കെൻ ഫ്ലോറൻസ് വ്യക്തമാക്കി.

Read in English: COVID-19 impact: As internet speeds fall, streaming services forced to dial down quality

Corona Virus Corona

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: