scorecardresearch

ആപ്പിളിലും ആൻഡ്രോയിഡിലും വൻ സരക്ഷ വീഴ്ച; മുന്നറിയിപ്പുമായി ഇന്ത്യൻ സൈബർ സുരക്ഷാ ഏജൻസി

ആക്രമങ്ങളെ തടയാൻ സെക്യൂരിറ്റി അപ്ഡേറ്റുകൾ കമ്പനി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്

ആക്രമങ്ങളെ തടയാൻ സെക്യൂരിറ്റി അപ്ഡേറ്റുകൾ കമ്പനി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്

author-image
Tech Desk
New Update
Cyber

ഫയൽ ഫൊട്ടോ

ആപ്പിൾ ഉപയോക്താക്കൾക്ക് സുരക്ഷ മുന്നറിയിപ്പുമായി ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ 'CERT-In.' ആപ്പിൾ ഉപകരണങ്ങളിൽ 'റിമോട്ട് കോഡ് എക്സിക്യൂഷൻ' ആക്രമണങ്ങൾക്ക് അനുവദിക്കുന്ന ഗുരുതരമായ 'സുരക്ഷ വീഴ്ച' സംഭവിച്ചിട്ടുണ്ടെന്ന മുന്നറയിപ്പാണ് ഏജൻസി നൽകിയിരിക്കുന്നത്. ഐഒഎസ്, ഐപാഡ് ഒഎസ്, മാക് ഒഎസ്, എന്നിവയുടെ പഴയ പതിപ്പുകളിലും, വിഷൻ പ്രോ ഹെഡ്‌സെറ്റിനായുള്ള വിഷൻ ഒഎസ് എന്നിവയിലും അപകടസാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Advertisment

ആപ്പിൾ ഇതിനകം പാച്ചുകൾ നീക്കം ചെയ്തിട്ടുണ്ടെന്നാണ് വിവരം. അതിനാൽ ഉപയോക്താക്കൾ സോഫ്‌റ്റ്‌വെയർ പൂർണ്ണമായി അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് നിർണായകമാണ്. "Settings – General – Software Update" എന്ന ഘട്ടങ്ങളിലൂടെ ഐഫോണിലും, ഐപാടിലും സോഫ്‌റ്റ്‌വെയർ അപ്ഡേറ്റു ചെയ്യാം. "System Preferences – Software Update" എന്ന രീതിയിൽ മാക് അപ്ഡേറ്റ് ചെയ്യാം.

ആൻഡ്രോയിഡും സുരക്ഷിതമല്ല
ആൻഡ്രോയിഡിനെ ബാധിക്കുന്ന ഒന്നിലേറെ ഗുരുതര പ്രശ്നങ്ങളും ബുധനാഴ്ച CERT-In വെളിപ്പെടുത്തിയിരുന്നു. ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ 14 ലൂടെ ആൻഡ്രോയിഡ് 12നെ ബാധിക്കുന്ന കേടുപാടുകളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വിവരങ്ങൾ വെളിപ്പെടുത്തൽ, സേവനങ്ങൾ നിരസിക്കൽ തുടങ്ങിയ ആപ്പിളിനെ ബാധിക്കുന്നതിനോട് സാമ്യമുള്ള ഗുരുതര പ്രശ്നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

ആൻഡ്രോയിഡ് ഫ്രെയിംവർക്ക്, മീഡിയടെക് ഡ്രൈവറുകൾ, ക്വാൽകോം കോഡ്, ഗൂഗിളിൻ്റെ വൈഡ്‌വൈൻ ഡിആർഎം തുടങ്ങിയ വിവിധ ഘടകങ്ങളിലാണ് പിഴവുകൾ നിലനിൽക്കുന്നത്. ഏപ്രിൽ മാസത്തെ സെക്യൂരിറ്റി പാച്ചിൽ ഈ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചത്.

Advertisment

Check out More Technology News Here 

Apple Android

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: