scorecardresearch

ഈ വർഷം സ്‌മാർട്ട്‌ഫോൺ വിപണിയെ നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ

ഈ വർഷവും ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിക്കുന്ന മേഖലയാണ് സ്മാർട്ട്ഫോണിന്റേത്

ഈ വർഷവും ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിക്കുന്ന മേഖലയാണ് സ്മാർട്ട്ഫോണിന്റേത്

author-image
Tech Desk
New Update
ഈ വർഷം സ്‌മാർട്ട്‌ഫോൺ വിപണിയെ നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ

സാങ്കേതികവിദ്യ ചലനാത്മക വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നതാണ് നാം സാക്ഷ്യം വഹിക്കുന്നത്. അതിൽ ഏറ്റവും പ്രധാനമാണ് സ്മാർട്ട്ഫോണുകളുടെയും സ്മാർട്ട് വാച്ചുകളുടെയും വിപ്ലവകരമായ മാറ്റം. അതിൽ ഈ വർഷവും ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിക്കുന്ന മേഖലയാണ് സ്മാർട്ട്ഫോണിന്റേത്.

Advertisment

2020ൽ സ്മാർട്ട്ഫോൺ വിപണിയെ നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ക്യാമറ

സ്മാർട്ട്‌ഫോണുകളുടെ അവിഭാജ്യ ഘടകമായി ക്യാമറകൾ മാറിയിരിക്കുന്നു. മൊബൈൽ ഫോട്ടോഗ്രഫിയുടെ വളർച്ചയും സമൂഹ മാധ്യമങ്ങളുടെ സ്വാധീനവും ഉയർന്ന സവിശേഷതയുള്ള ക്യാമറകൾ വാഗ്ദാനം ചെയ്യാൻ കമ്പനികളെ പ്രേരിപ്പിച്ചു.

ഇന്നത്തെ സ്മാർട്ട്‌ഫോണുകളിലെ ഒന്നിലധികം ക്യാമറകൾ പുതിയ സവിശേഷതകളുടെ ഒരു നിര തന്നെ സാധ്യമാക്കി. സൂം, മികച്ച എച്ച്ഡിആർ, പോർട്രെയിറ്റ് മോഡുകൾ, 3D, ലോ-ലൈറ്റ് ഫോട്ടോഗ്രഫി കൂടാതെ, സ്മാർട്ട്‌ഫോൺ കമ്പനികൾ ഇപ്പോൾ പ്രത്യേകവും ഒതുക്കമുള്ളതുമായ ഡെഡിക്കേറ്റഡ് ലെൻസ് സെൻസറുകളും തങ്ങളുടെ നിരയിലേക്ക് ഉൾപ്പെടുത്തി തുടങ്ങി.

Advertisment

100 മെഗാപിക്സൽ വരെയുള്ള ക്യാമറകൾ, ഒന്നിലധികം ഫോർമാറ്റുകളിൽ ഷൂട്ടിംഗ്, ലോ-ലൈറ്റ് ഫോട്ടോഗ്രഫി, സൂപ്പർ-ഫാസ്റ്റ് ഓട്ടോഫോക്കസ്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവയെല്ലാം ഇന്നത്തെ സ്മാർട്ട്ഫോണുകളിൽ സ്ഥാനം പിടിക്കുമ്പോൾ ഇന്ന് പല പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരും അവരുടെ പരമ്പരാഗത ക്യാമറകൾ ഒഴിവാക്കി സ്മാർട്ട്‌ഫോണുകളിലേക്ക് ചുവടുമാറ്റം നടത്തുന്നതും ശ്രദ്ധേയമാണ്

ഉയർന്ന ശേഷി ക്യാമറകൾ 2020 ൽ സ്മാർട്ട്ഫോൺ വിപണി മൂല്യവും ജനപ്രീതിയും നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്നതിൽ തർക്കമില്ല.

ബാറ്ററി

സ്മാർട്ട്ഫോണുകളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന മറ്റൊരു ഘടകമാണ് ബാറ്ററി. അതിനാൽ ബാറ്ററികളും ദിവസം തോറും കൂടുതൽ പുരോഗമിച്ചു വരികയാണ്. ഇന്നത്തെ മുൻ‌നിര ഫോണുകളിൽ എല്ലാ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നണ്ടെങ്കിലും പിടിച്ചുനിൽക്കാൻ അവയൊന്നും മതിയാകില്ലെന്ന യാഥാർത്ഥ്യം നിർമ്മാതാക്കൾ തിരിച്ചറിഞ്ഞു. തുടർന്ന് ഫാസ്റ്റ് ചാർജിംഗ്, റിവേഴ്സ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് പോലുള്ള സാങ്കേതികവിദ്യകളും അവർ സ്മാർട്ട്ഫോണുകളിൽ പരിചയപ്പെടുത്തി.

ഇന്നത്തെ ആധുനിക ജീവിതശൈലിയിൽ മികച്ച ബാറ്ററി ലൈഫ് ഉള്ള ഫോണുകളോടാണ് ആളുകൾക്ക് പ്രിയം. എനർജി എഫീഷ്യന്റ് കൂളിങ് സിസ്റ്റം അടക്കമുള്ള സംവിധാനങ്ങളിലൂടെ സ്മാർട്ട്ഫോണുകളിലെ ബാറ്ററിയുടെ കാര്യക്ഷമത വർധിപ്പിക്കാൻ നിർമാതാക്കൾ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 2020ലെ സ്മാർട്ട്ഫോൺ വിപണി നിർണയിക്കുന്നതിൽ പ്രധാന പങ്ക് ബാറ്ററികൾക്കും ഉണ്ടായിരിക്കും.

Read Also: ഇന്ത്യയിലും ഒന്നാമൻ; 2019 ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോൺ ഇതാണ്

5G

അഞ്ചാം തലമുറയിലേക്കുള്ള നെറ്റ്‌വർക്കിലേക്കുള്ള ചുവടുമാറ്റമാകും 2020 സാക്ഷ്യംവഹിക്കുക. നിലവിൽ 5Gയിലേക്കുള്ള മാറ്റത്തിന് എല്ലാ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ഒരുങ്ങിക്കഴിഞ്ഞു. മിക്ക മുൻ നിര കമ്പനികളും തങ്ങളുടെ 5G സ്മാർട്ട്ഫോണുകൾ ഇതിനകം തന്നെ വിപണിയിൽ എത്തിച്ചിട്ടുണ്ട്.

സ്മാർട്ട്ഫോൺ പ്രോസസർ ചിപ്പ് നിർമാതാക്കൾ എല്ലാം തന്നെ 5G സപ്പോർട്ട് ചെയ്യുന്ന ഉപകരണങ്ങൾ വികസിപ്പിക്കുകയും വിപണിയിലെത്തിക്കുകയും ചെയ്യുന്നുണ്ട്. വളർന്നു വരുന്ന സാങ്കേതികവിദ്യകളായ AI, AR, VR എന്നിവയെല്ലാം അഞ്ചാംതതലമുറ നെറ്റ്‌വർക്കിന്രെ കടന്നുവരവോടെ വൻതോതിൽ വികാസം പ്രാപിക്കും.

കൂടാതെ 5G വികസിക്കുന്നതോടെ മിനിമലിസ്റ്റ്, മൾട്ടി-ഫങ്ഷണൽ, ഇന്ററാക്ടീവ് സ്മാർട്ട്ഫോണുകളും ഭാവിയിൽ യാഥാർത്ഥ്യമാകും. ലോക ജനസംഖ്യയുടെ 58 ശതമാനം പേർക്കും 5 ജി, 5 ജി പവർ സാങ്കേതികവിദ്യകൾ ലഭ്യമാകുമെന്ന് ലോക വ്യവസായ വിഷൻ റിപ്പോർട്ട് പ്രവചിക്കുന്നു. ഇവയെല്ലാം 2020ലെ സ്മാർട്ട്ഫോൺ വിപണി നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: