scorecardresearch

ചാറ്റ്ജിപിടിക്ക് ഗൂഗിളിന്റെ എതിരാളി, ബാർഡ് ഉടൻ പുറത്തിറങ്ങും

ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിക്കുള്ള ഗൂഗിളിന്റെ ഉത്തരമാണ് ബാർഡ്. എഐ പവർഡ് ചാറ്റ്ബോട്ട് ഉടൻ തന്നെ ടെസ്റ്റിങ്ങിന് ലഭ്യമാകും

ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിക്കുള്ള ഗൂഗിളിന്റെ ഉത്തരമാണ് ബാർഡ്. എഐ പവർഡ് ചാറ്റ്ബോട്ട് ഉടൻ തന്നെ ടെസ്റ്റിങ്ങിന് ലഭ്യമാകും

author-image
Shruti Dapola
അപ്‌ഡേറ്റ് ചെയ്‌തു
New Update
Google Bard, Google vs ChatGPT, Bard vs ChatGPT, Googles chatgpt,

ഓപ്പൺ എഐയുടെ ചാറ്റ്ബോട്ടിന് എതിരാളിയെ ഒരുക്കി ഗൂഗിൾ. ബാർഡ് എന്നു പേരിട്ടിരിക്കുന്ന ഗൂഗിളിന്റെ ചാറ്റ്ബോട്ട്, പരീക്ഷണാത്മക സേവനമാണെന്നും പബ്ലിക് ടെസ്റ്റിങ്ങിനു ലഭ്യമാകുമെന്നും, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഡയലോഗ് ആപ്ലിക്കേഷനുകൾക്കായുള്ള കമ്പനിയുടെ ഭാഷാ മോഡലായ ഗൂഗിളിന്റെ ലാംഡിഎ (LaMDA) സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ എഐ ചാറ്റ്ബോട്ട്. മുൻപ് ലാംഡിഎ ചാറ്റ്ബോട്ട് ചിന്താശക്തിയുള്ളവയാണെന്ന് ഗൂഗിൾ എൻജിനീയർ കരുതിയതിനെതുടർന്ന് ഇത് വാർത്തകളിൽ ഇടം നേടിയിരുന്നു.

“ഞങ്ങൾ ലാംഡിഎ നൽകുന്ന ഒരു പരീക്ഷണാത്മക സംഭാഷണ എഐ സേവനത്തിൽ പ്രവർത്തിക്കുന്നു, അതിനെ ബാർഡ് എന്ന് വിളിക്കുന്നു. കൂടുതൽ പരിശോധനകൾക്കായ് തുറന്നുകൊടുത്ത് ഞങ്ങൾ മറ്റൊരു ചുവടുവയ്പ് നടത്തുകയാണ്. വരും ആഴ്‌ചകളിൽ ഇത് പൊതുജനങ്ങൾക്ക് കൂടുതൽ വ്യാപകമായി ലഭ്യമാക്കും,, പിച്ചൈ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

Advertisment

ഗൂഗിളിന്റെ ലാംഡിഎ അതിന്റെ എഐ ടെസ്റ്റ് കിച്ചൻ ആപ്പ് വഴിയാണ് പബ്ലിക് ടെസ്റ്റിങ്ങിന് തുറന്നിരിക്കുന്നത്. എന്നാൽ ഇത് പരീക്ഷിക്കാൻ അധികം ആളുകൾക്ക് കഴിയില്ല. അംഗീകാരമുള്ളവർക്ക് മാത്രമേ ലാംഡിഎ ടെസ്റ്റിലേക്ക് പ്രവേശനം ലഭിക്കൂ.

ജെയിംസ് വെബ് സ്‌പെയ്സ് ടെലസ്കോപ്മനസ്സിലാക്കുന്നത് പോലുള്ള സങ്കീർണ്ണമായ വിഷയങ്ങൾ ലളിതമാക്കാൻ ഉപയോക്താക്കൾക്ക് ബാർഡിനെ ആശ്രയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിൾ പങ്കിട്ട സ്‌ക്രീൻഷോട്ടുകളെ അടിസ്ഥാനമാക്കി, ഇപ്പോൾ ചാറ്റ്ജിപിടി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് സമാനമായി ദൈർഘ്യമേറിയ ഖണ്ഡികകളോടെ, സംഭാഷണ രീതിയിൽ ഉത്തരം നൽകാൻ ബാർഡിന് കഴിയും.

എന്നാൽ ഇത് വളരെ ചെറിയ മോഡലാണെന്നും പിച്ചൈ പറഞ്ഞു. ഒരു ഉപയോക്താവിന് ഇപ്പോൾ എങ്ങനെ ബാർഡിനായി സൈൻ അപ്പ് ചെയ്യാം എന്ന് ബ്ലോഗ്‌പോസ്റ്റ് സ്ഥിരീകരിക്കുന്നില്ല. ബാർഡിന്റെ മുഴുവൻ പ്രത്യേകതകളും പോസ്റ്റിൽ പറയുന്നില്ല. ഈ വിശദാംശങ്ങൾ പ്രത്യേക ഇവന്റിൽ വെളിപ്പെടുത്തിയേക്കാം.

ഓപ്പൺഎഐയുമായി സഹകരിച്ച് മൈക്രോസോഫ്റ്റ് എഐയിൽ ഒരു സർപ്രൈസ് ഇവന്റ് പ്രഖ്യാപിച്ചപ്പോഴാണ് ഗൂഗിൾ സ്വന്തം എഐ ഇവന്റും പ്രഖ്യാപിച്ചത്. മൈക്രോസോഫ്റ്റിന്റെ സെർച്ച് എൻജിനായ ബിംഗിലേക്ക് എങ്ങനെ ചാറ്റ്ജിപിടി സമന്വയിപ്പിക്കുമെന്നത് വ്യക്തമാക്കുമ്പോൾ അത് ഗൂഗിളിന്റെ സെർച്ച് എൻജിന് തലവേദന സൃഷ്ടിക്കാം.

എഐ സെർച്ച്

സെർച്ചിൽ എഐ പവർ ഫീച്ചറുകൾ സംയോജിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായി പിച്ചൈയുടെ ബ്ലോഗ് പോസ്റ്റ് വ്യക്തമാക്കി. ഉപയോക്താക്കൾ "പിയാനോ അല്ലെങ്കിൽ ഗിറ്റാർ പഠിക്കാൻ എളുപ്പമാണോ, ഓരോരുത്തർക്കും എത്രത്തോളം പരിശീലനം ആവശ്യമാണ് എന്നിങ്ങനെ ആഴത്തിലുള്ള ഉൾക്കാഴ്ചകൾക്കും വിഷയം മനസ്സിലാക്കാനും വേണ്ടി ഗൂഗിളിലേക്ക് തിരയുന്നുണ്ടെന്ന്" പിച്ചൈ ബ്ലോഗ് പോസ്റ്റിൽ എഴുതി. അത്തരമൊരു വിഷയം മനസിലാക്കാൻ, "ആളുകൾ പലപ്പോഴും വൈവിധ്യമാർന്ന അഭിപ്രായങ്ങളോ കാഴ്ചപ്പാടുകളോ അറിയാൻ ആഗ്രഹിക്കും," അവിടെയാണ് എഐയ്ക്ക്ക്ക് സഹായിക്കാനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ശരിയായ ഉത്തരം ഇല്ലാത്ത ചോദ്യങ്ങളുടെ സൂക്ഷ്മാന്വേഷണം സമന്വയിപ്പിക്കാൻ" എഐ ഉപയോഗിക്കാം. "സെർച്ചിൽ എഐ പവർ ചെയ്യുന്ന ഫീച്ചറുകൾ ഗൂഗിൾ ചേർക്കും, അത് സങ്കീർണ്ണമായ വിവരങ്ങളും ഒന്നിലധികം കാഴ്ചപ്പാടുകളും എളുപ്പത്തിൽ മനസ്സിലാക്കുന്ന രീതിയിലേക്ക് മാറ്റും, അതിനാൽ നിങ്ങൾക്ക് വെബിൽ നിന്ന് കൂടുതലറിയാനും കഴിയും. പിയാനോയും ഗിറ്റാറും വായിക്കുന്ന ആളുകളിൽ നിന്നുള്ള ബ്ലോഗുകൾ പോലെ, അല്ലെങ്കിൽ ഒരു തുടക്കക്കാരനായി ആരംഭിക്കുന്നതിനുള്ള ഘട്ടങ്ങൾ പോലെ, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ ആഴത്തിൽ പോകുക."

Advertisment

ഇവ എപ്പോൾ പുറത്തിറങ്ങുമെന്ന് വ്യക്തമല്ല. ഗൂഗിളിന്റെ എഐ ഫീച്ചർ എല്ലാ വിശദമായ ഉത്തരങ്ങളും നൽകുകയാണെങ്കിൽ, മറ്റ് വെബ്‌സൈറ്റുകളുടെയും ബ്ലോഗുകളുടെയും ട്രാഫിക്കിനെ ഇത് എങ്ങനെ ബാധിക്കുമെന്നും വ്യക്തമല്ല.

Google Artificial Intelligence Technology Microsoft

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: