scorecardresearch

ആപ്പിള്‍ വാച്ചിന് വയസ്സ് അഞ്ച്; വാച്ചിന്റെ രഹസ്യങ്ങള്‍ ഇവയാണ്‌

ആപ്പിള്‍ വാച്ചിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ സ്റ്റീവ് ജോബ്‌സ് പങ്കാളിയായിരുന്നില്ലെന്ന് പലര്‍ക്കുമറിയില്ല

ആപ്പിള്‍ വാച്ചിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ സ്റ്റീവ് ജോബ്‌സ് പങ്കാളിയായിരുന്നില്ലെന്ന് പലര്‍ക്കുമറിയില്ല

author-image
WebDesk
New Update
Apple Watch, Apple Watch fifth anniversary, Apple Watch unknown facts, Apple Watch Series 5, Apple Watch history

കൃത്യം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2015 ഏപ്രില്‍ 24-ന് ആപ്പിള്‍ വാച്ച് വിപണിയിലെത്തി. ആപ്പിളിന്റെ ഏറ്റവും പ്രശസ്തമായ ഉല്‍പന്നമായ ഐപാഡ് അവതരിപ്പിച്ച സ്റ്റീവ് ജോബ്‌സില്‍ നിന്നും കമ്പനിയുടെ സിഇഒ സ്ഥാനം ഏറ്റെടുത്ത ടിം കുക്കിന് ആപ്പിള്‍ വാച്ച് ഒരു വെല്ലുവിളിയായിരുന്നു.

Advertisment

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍, ആപ്പിള്‍ വാച്ച് മുഖ്യധാരാ ഉപകരണമായിക്കഴിഞ്ഞു. ഒരിക്കല്‍ ഫാഷന്‍ ഉല്‍പന്നമായിരുന്ന ആപ്പിള്‍ വാച്ച് ഇപ്പോള്‍ ആരോഗ്യ, മെഡിക്കല്‍ ഉപകരണമായി മാറുന്നു. ലോകത്ത് ഏറ്റവും ജനപ്രിയമായ വാച്ചാണിത്.

ആപ്പിള്‍ വാച്ചില്‍ സ്റ്റീവ് ജോബ്‌സിനെന്ത് കാര്യം

തുടക്കം മുതല്‍ ജോണി ഐവിന്റെ പ്രിയപ്പെട്ട പദ്ധതിയായിരുന്നു ആപ്പിള്‍ വാച്ചെന്ന വസ്തുത എല്ലാവര്‍ക്കും അറിയാം. ആപ്പിള്‍ വാച്ചിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ സ്റ്റീവ് ജോബ്‌സ് പങ്കാളിയായിരുന്നില്ലെന്ന് പലര്‍ക്കുമറിയില്ല. കാരണം സ്റ്റീവ് മരിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചത്.

"ആദ്യ ചര്‍ച്ച നടന്നത് 2012-ന്റെ ആരംഭത്തിലാണ്. സ്റ്റീവ് മരിച്ച് ഏതാനും മാസങ്ങള്‍ക്കുശേഷമായിരുന്നു ഇത്. ഒരു കമ്പനി എന്ന നിലയില്‍ നമ്മള്‍ ഏത് ദിശയില്‍ സഞ്ചരിക്കണം, എന്താണ് ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടങ്ങിയവയെ കുറിച്ച് ചിന്തിക്കാന്‍ ഞങ്ങള്‍ ഒന്ന് നിര്‍ത്തിയതിനാല്‍ കുറച്ച് സമയമെടുത്തു," ഹോഡിന്‍കീ സ്ഥാപകന്‍ ബഞ്ചമിന്‍ ക്ലൈമറുമായുള്ള അഭിമുഖത്തില്‍ ജോണി ഐവ് പറഞ്ഞു.

Advertisment

യാത്രയുടെ ആ ഘട്ടത്തില്‍, ഞങ്ങളുടെ പോക്കറ്റിലുള്ള,സാങ്കേതികമായ കഴിവുകളില്‍ അവിശ്വസനീയമായ ശക്തിയുള്ള ഉല്‍പന്നങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു ഞങ്ങളുടെ പതിവുകള്‍. ഞങ്ങള്‍ വര്‍ഷങ്ങളായി സാങ്കേതികവിദ്യയെ കൂടുതല്‍ വ്യക്തിപരവും കൂടുതല്‍ പ്രാപ്യവുമാക്കുന്ന പാതയില്‍ ആയിരുന്നതിനാല്‍ അതിലൂടെ തുടരുമെന്നത് വ്യക്തമാണ്, അദ്ദേഹം പറഞ്ഞു.

വാച്ചിന്റെ ചതുരാകൃതി ബോധപൂര്‍വമുള്ളത്

വാച്ചിന്റെ വൃത്തത്തിലുള്ള കേസുകള്‍ ഒരു ടൈംപീസിനെ ഓര്‍മ്മിപ്പിക്കുമെന്ന ഏതൊരു വാച്ച് പ്രേമിയും അല്ലെങ്കില്‍ വാച്ചുകള്‍ ശേഖരിക്കുന്നയാളും പറയും. എന്നാല്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായി ആപ്പിള്‍ നേരെ എതിര്‍ദിശയില്‍ സഞ്ചരിച്ചു. ഒരു ചതുരത്തില്‍ ആപ്പിള്‍ വാച്ചിനെ സൃഷ്ടിച്ചു. ഒരു വാച്ചില്‍ നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നുവെന്നതിനെ കുറിച്ച് ഒരു സൂചനയും വൃത്താകൃതി നല്‍കുന്നില്ലെന്ന് ആപ്പിളിന്റെ പ്രമുഖ ഡിസൈനര്‍ 2015-ല്‍ ന്യൂയോര്‍ക്കറോട് പറഞ്ഞു. വാച്ചിന്റെ പ്രവര്‍ത്തനങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ ഒരു വൃത്തം യാതൊരു അര്‍ത്ഥം നല്‍കുന്നില്ല, ഐവ് പറഞ്ഞു. ഇതുവരെ, ആപ്പിളിന് ചതുരത്തിലെ ടച്ച് സ്‌ക്രീന്‍ മുഖും സ്‌ക്രോള്‍ ചെയ്യുന്നതിനായി തിരിക്കുന്ന ബട്ടണുമാണുള്ളത്.

വാച്ച് വിദഗ്ദ്ധരുമായി ആപ്പിള്‍ ചര്‍ച്ചകള്‍ നടത്തി

രഹസ്യാത്മകതയ്ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച കമ്പനിയാണ് ആപ്പിള്‍. അവരുടെ ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്യുന്ന പ്രക്രിയയില്‍ പുറത്തുനിന്നൊരു സഹായം സ്വീകരിക്കുമെന്ന് ചിന്തിക്കാന്‍ പാടാണ്. എന്നാല്‍ ആപ്പിള്‍ വാച്ചിന്റെ കാര്യത്തില്‍, ജോണി ഐവി തന്റെ അടുത്ത സുഹൃത്തും പ്രശസ്ത ഡിസൈനറുമായ മാര്‍ക്ക് ന്യൂസണെ റിക്രൂട്ട് ചെയ്തു. വാച്ച് രൂപകല്‍പന ചെയ്യുന്നതിനുവേണ്ടി സഹായത്തിനായി റോയല്‍ ഒബ്‌സര്‍വേറ്ററിയിലെ ക്യൂറേറ്റര്‍മാരേയും ഹോറോളജിസ്റ്റുമാരേയും ഒരു അസ്‌ട്രോ ഫിസിസ്റ്റിനേയും ഐവിയും സംഘവും സമീപിച്ചു.

ആപ്പിള്‍ വാച്ചിനെ വാച്ചായി ജോണി ഐവ് കണ്ടിട്ടില്ല

ആപ്പിള്‍ വാച്ച് ഒരു വാച്ചണോ അതോ ഒരു ചെറിയ കംപ്യൂട്ടറോ. ഏതായാലും, ജോണി ഐവ് ആപ്പിള്‍ വാച്ചിനെ വാച്ചായി കണക്കുകൂട്ടിയിരുന്നില്ല. ഒരു മികച്ച കംപ്യൂട്ടറിനെ സ്വന്തം കൈയില്‍ കെട്ടിയിരിക്കുന്നുവെന്നാണ് അദ്ദേഹം അതേ കുറിച്ച് 2018-ല്‍ ഫൈനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞത്.

2019-ല്‍ സ്വിസ് വാച്ച് വ്യവസായം വിറ്റതിനേക്കാള്‍ കൂടുതല്‍ വാച്ച് ആപ്പിള്‍ വിറ്റു

സ്റ്റാറ്റജി അനലിറ്റിക്‌സ് എന്ന ഒരു കണ്‍സള്‍ട്ടിങ് സ്ഥാപനം പറയുന്നത് അനുസരിച്ച് 2019-ല്‍ സ്വിസ് വാച്ച് വ്യവസായ ലോകത്തെ ആപ്പിള്‍ തോല്‍പിച്ചു. ഈ യുകെയിലെ കണ്‍സള്‍ട്ടിങ് സ്ഥാപനത്തിന്റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം 30.7 മില്ല്യണ്‍ വാച്ചുകള്‍ ആപ്പിള്‍ ഉല്‍പാദിപ്പിച്ചു. സ്വിസ് വാച്ച് നിര്‍മ്മാതാക്കള്‍ 21.1 മില്ല്യണും. സ്വിസ് വാച്ചുകള്‍ ഒരു ആഢംബര വസ്തുവാണെങ്കിലും ധാരാളം പേര്‍ വാങ്ങിയിരുന്നു. എന്നാല്‍ ആപ്പിള്‍ വാച്ച് തങ്ങളുടേതായ ഒരു ഇടം നേടിയെടുത്തു.

Read Also: ജിയോ മാർട്ട്: ഓൺലൈൻ ഷോപ്പിങ് സേവനത്തിൽ പുതിയ മാറ്റങ്ങൾക്കൊരുങ്ങി റിലയൻസും ഫെയ്‌സ്ബുക്കും

ആപ്പിളിന്റെ സുവര്‍ണവാച്ച്‌

349 ഡോളര്‍ വിലയുള്ള ആദ്യ തലമുറയിലെ ആപ്പിള്‍ വാച്ചിനെ കൂടാതെ 17,000 ഡോളര്‍ വിലയുള്ള സ്വര്‍ണ വാച്ചും ആപ്പിള്‍ ഇറക്കി. ചൈനീസ് വിപണിയെ ലക്ഷ്യമിട്ടുള്ള ഈ ലിമിറ്റഡ് എഡിഷന്‍ 18 കാരറ്റ് സ്വര്‍ണം കൊണ്ടാണ് നിര്‍മ്മിച്ചത്.

ആപ്പിള്‍ വാച്ചിന് വളരെക്കാലം മുമ്പേ ആപ്പിള്‍ ഒരു വാച്ച് നിര്‍മ്മിച്ചു

1995-ല്‍ ആപ്പിള്‍ ഒരു വാച്ച് നിര്‍മ്മിച്ചുവെന്ന് നിങ്ങള്‍ക്ക് അറിയാമോ. എന്നാല്‍ അതൊരു സ്മാര്‍ട്ട് വാച്ചായിരുന്നില്ല. പതിവുപോലെയുള്ള അനലോഗ് വാച്ചായിരുന്നു അത്. 2015-ല്‍ മാക്കിന്റോഷ് സിസ്റ്റം 7.5-യില്‍ നിന്നും അപ്‌ഗ്രേഡ് ചെയ്യാന്‍ നോക്കുന്ന ഉപയോക്താക്കള്‍ക്കുവേണ്ടി ആപ്പിള്‍ ഒരു വാച്ച് നിര്‍മ്മിച്ചിരുന്നു.

Apple

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: