scorecardresearch

നിങ്ങളുടെ ഹൃദയം അപകടത്തിലാണ്: അപായ സൂചന നല്‍കി ജീവന്‍ രക്ഷിച്ച് ആപ്പിള്‍ വാച്ച്

മിനിറ്റിൽ 40 തവണ മാത്രമാണ് പോളിന്റെ ഹൃയം മിടിക്കുന്നതെന്ന് വാച്ച് പല തവണ മുന്നറിയിപ്പ് നല്‍കി

മിനിറ്റിൽ 40 തവണ മാത്രമാണ് പോളിന്റെ ഹൃയം മിടിക്കുന്നതെന്ന് വാച്ച് പല തവണ മുന്നറിയിപ്പ് നല്‍കി

author-image
Tech Desk
New Update
Apple, ആപ്പിള്‍, Heart beat, ഹൃദയമിടിപ്പ്. apple watch, ആപ്പിള്‍ വാച്ച്, surgery, ശസ്ത്രക്രിയ

ഹൃദയമിടിപ്പിലെ അസ്വാഭാവികതകള്‍ നിരീക്ഷിച്ച് ഉപയോക്താക്കളെ അറിയിക്കുന്ന ആപ്പിള്‍ വാച്ചിലെ സൗകര്യം ബ്രിട്ടീഷുകാരന്റെ ജീവന്‍ രക്ഷിച്ചു. എസക്സില്‍ ടെക്നോളജി എഴുത്തുകാരനായ പോള്‍ ഹട്ടണ്‍ എന്നയാളെ പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Advertisment

ഹാർട്ട് വാച്ച് എന്ന ആപ്ലിക്കേഷനിലൂടെയാണ് തന്റെ ജീവൻ നിലനിർത്താനായതെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യക്തിയുടെ ഹൃദയമിടിപ്പ് നിരന്തരം നിരീക്ഷിക്കുന്ന ഈ ആപ്ലിക്കേഷൻ, മിടിപ്പ് ക്രമാതീതമായി ഉയരുകയോ താഴുകയോ ചെയ്യുമ്പോൾ ഉടനടി നോട്ടിഫിക്കേഷൻ നൽകും. ശാരീരിക അവസ്ഥയെ സാധൂകരിക്കുന്ന മറ്റ് മാറ്റങ്ങളും അനുഭവപ്പെട്ടതിനാലാണ് വാച്ചിന്റെ പ്രവചനത്തെ മുൻനിർത്തി വൈദ്യസഹായം തേടിയതെന്ന് പോള്‍ പറഞ്ഞു.

പ്രധാനമായും ഹൃദയാഘാത സാധ്യത തിരിച്ചറിയാനാകുമെന്നതാണ്‌ ഇതിന്റെ ഗുണം. നമ്മുടെ ഹൃദയമിടിപ്പും, എണ്ണവും തിരിച്ചറിയാവുന്ന വിധത്തിലാണ്‌ വാച്ചിലെ ആപ്പ് പ്രവര്‍ത്തിക്കുന്നത്. മിനിറ്റില്‍ 40 തവണയായിരുന്നു പോളിന്റെ ഹൃയം മിടിക്കുന്നതെന്ന് വാച്ച് പല തവണ മുന്നറിയിപ്പ് നല്‍കി. 60 മുതല്‍ 100 വരെയാണ് സാധാരണയായി മിനിറ്റില്‍ ഹൃദയമിടിക്കാറുളളത്.

Read More: ആപ്പിൾ വാച്ച് അമേരിക്കക്കാരന്റെ ജീവൻ രക്ഷിച്ചു

ആപ്പിള്‍ വാച്ച് നിരന്തരം മുന്നറിയിപ്പ് നല്‍കിയതോടെ പോള്‍ ഡോക്ടറെ സമീപിച്ചു. പരിശോധനയിലാണ് ഹൃദയത്തിന് വെന്‍ട്രിക്കുലാര്‍ ബൈഗെമിനി എന്ന ഗുരുതരമായ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.

Advertisment

ആപ്പിളിലെ ഹാര്‍ട്ട് വാച്ച് ആപ്പ്‌ ഓണാക്കി ഹൃദയമിടിപ്പ്‌ കണ്ടെത്താനുള്ള ഓപ്‌ഷന്‍ നല്‍കി കാത്തിരുന്നാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകും. വാച്ചിലെ ഹാര്‍ട്ട്‌ റേറ്റ്‌ ആപ്പ്‌ വഴിയാണ്‌ ഹൃദയത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുക. ഫോട്ടോപ്ലെത്തിസ്‌മോഗ്രാഫിയെന്ന പ്രവര്‍ത്തനത്തിലൂടെയാണ്‌ ഹൃദയത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കപ്പെടുക. വാച്ചില്‍ നിന്ന്‌ പുറത്തുവരുന്ന തരംഗങ്ങളാണ്‌ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യുന്നത്‌.

കൈയിലൂടെ ഒഴുകുന്ന രക്തത്തിന്റെ തരംഗങ്ങളാണ്‌ ഹൃദയത്തെ മനസിലാക്കാന്‍ വാച്ചിനെ സഹായിക്കുന്നത്‌. ഏതെങ്കിലും തരത്തില്‍ വേരിയേഷന്‍സ്‌ അനുഭവപ്പെട്ടാല്‍ ഉടനടി വിദഗ്‌ധ ചികിത്സ തേടാന്‍ ഈ വാച്ച്‌ നമ്മളെ സഹായിക്കുകയും ചെയ്യും.

Apple Heart Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: