ലണ്ടൻ: ആപ്പിൾ വാച്ചിലെ ആരോഗ്യസംബന്ധമായ മൊബൈൽ ആപ്ലിക്കേഷൻ തന്റെ ജീവൻ രക്ഷിച്ചതായി ഒരു അമേരിക്കൻ പൗരന്റെ വെളിപ്പെടുത്തൽ. ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുന്നുവെന്ന് ആപ്പിൾ വാച്ചിലെ ആപ്ലിക്കേഷൻ മുന്നറിയിപ്പ് നൽകിയെ തുടർന്ന് വൈദ്യസഹായം തേടിയതിനാൽ താൻ രക്ഷപ്പെട്ടെന്നാണ് ഇദ്ദേഹം പറഞ്ഞത്.

ന്യൂയോർക് സ്വദേശിയായ ജയിംസ് ഗ്രീൻ(28) ആണ് ഹാർട്ട് വാച്ച് എന്ന ആപ്ലിക്കേഷനിലൂടെ ജീവൻ നിലനിർത്താനായെന്ന് അവകാശപ്പെട്ടത്. വ്യക്തിയുടെ ഹൃദയമിടിപ്പ് നിരന്തരം നിരീക്ഷിക്കുന്ന ഈ ആപ്ലിക്കേഷൻ, മിടിപ്പ് ക്രമാതീതമായി ഉയരുകയോ താഴുകയോ ചെയ്യുമ്പോൾ ഉടനടി നോട്ടിഫിക്കേഷൻ നൽകും.

ശാരീരിക അവസ്ഥയെ സാധൂകരിക്കുന്ന മറ്റ് മാറ്റങ്ങളും അനുഭവപ്പെട്ടതിനാലാണ് വാച്ചിന്റെ പ്രവചനത്തെ മുൻനിർത്തി വൈദ്യസഹായം തേടിയതെന്ന് ജയിംസ് ഗ്രീൻ പറഞ്ഞു. രണ്ടു വർഷമായി ജയിംസ് ആപ്പിൾ വാച്ച് ഉപയോഗിക്കുന്നുണ്ട്. ആശുപത്രിയിലെത്തിയ ഗ്രീനിന്റെ സിടി സ്കാൻ റിപ്പോർട്ടിൽ ശ്വാസകോശത്തിൽ രക്തം കട്ട കെട്ടുന്നതായി വ്യക്തമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ