scorecardresearch

നിങ്ങളുടെ സ്മാര്‍ട്ട് ടിവി അടുത്ത വര്‍ഷം കൂടുതല്‍ മികച്ചതാകും; ഗൂഗിള്‍ കൊണ്ടുവരുന്ന പുതിയ മാറ്റം

എന്താണ് എഎബിയും എപികെയും തമ്മിലുള്ള വ്യത്യാസം?

എന്താണ് എഎബിയും എപികെയും തമ്മിലുള്ള വ്യത്യാസം?

author-image
Tech Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
google-tv-aabs,smart tv,led tv,tech

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ്/ഗൂഗിള്‍ സ്മാര്‍ട്ട് ടിവികളില്‍ ഉയര്‍ന്ന നിലവാരമുള്ള പ്രീമിയം മോഡലുകളിലും ഇന്റേണല്‍ സ്റ്റോറേജ് പരിമിതമാണെന്നത് വലിയ പ്രശ്‌നമാണ്. ആന്‍ഡ്രായിഡ് ആപ്പുകള്‍ക്കും ഗെയിമുകളും വലിയ സ്‌റ്റോറേജ് ആവശ്യമായി വരുന്ന സാഹചര്യത്തില്‍ സ്മാര്‍ട്ട് ടിവി ഉപയോക്താക്കള്‍ കൂടുതല്‍ സ്റ്റോറേജ് പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്.

Advertisment

ഗൂഗിള്‍ പറയുന്നതനുസരിച്ച് ഒരു ശരാശരി സ്മാര്‍ട്ട് ടിവിക്ക് 8 ജിബി ഇന്റേണല്‍ സ്റ്റോറേജ് മാത്രമേ ഉണ്ടാകൂ, ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ 64 ജിബി വരെയാണ് വാഗ്ദാനം ചെയ്യുന്നത്. സ്മാര്‍ട്ട് ടിവികളിലെ പരിമിതമായ ഇന്റേണല്‍ സ്റ്റോറേജ് ഉപയോക്തൃ അനുഭവത്തെ തടസ്സപ്പെടുത്തുന്നു, ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ നിര്‍ബന്ധിതരാകുന്നു.

ഈ പ്രശ്നം ഇല്ലാതാക്കാന്‍ ഗൂഗിള്‍ ഇപ്പോള്‍ ഒരു സ്മാര്‍ട്ട് സ്ട്രാറ്റജിയുമായി എത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഡെവലപ്പര്‍ ബ്ലോഗ് അനുസരിച്ച്, 2023 മെയ് മുതല്‍ ഗൂഗിള്‍ ടിവികള്‍ക്കും ആന്‍ഡ്രോയിഡ് ടിവികള്‍ക്കും ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പാക്കേജുകള്‍ക്ക് (എപികെ) പകരം ആന്‍ഡ്രോയിഡ് ആപ്പ് ബണ്ടിലുകള്‍ (എഎബി) ആവശ്യമാണ്. ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് എപികെയില്‍ നിന്ന് എഎബിയിലേക്ക് ആപ്പുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ ഗൂഗിള്‍ 6 മാസത്തിലധികം സമയം നല്‍കിയിട്ടുണ്ട്. ഗൂഗിള്‍ പറയുന്നതനുസരിച്ച് എഎബി, എപികെയില്‍ നിന്ന് 20 ശതമാനം ലൈറ്ററാണ്. ഇത് ഉപയോക്താക്കളെ അവരുടെ സ്മാര്‍ട്ട് ടിവികളില്‍ കൂടുതല്‍ ആപ്പുകളും ഗെയിമുകളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സഹായിക്കും.

എന്താണ് എഎബിയും എപികെയും തമ്മിലുള്ള വ്യത്യാസം?

എപികെ എന്നത് ആപ്പ് പാക്കേജും ഒരു പഴയ ആന്‍ട്രായിഡ് ആപ്പ് ഫോര്‍മാറ്റുമാണ്, അതില്‍ മിക്കവാറും എല്ലാ ആന്‍ഡ്രോയിഡ് ഉപകരണത്തിലും ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഡാറ്റ അടങ്ങിയിരിക്കും. ഒരൊറ്റ എപികെ കൂടുതല്‍ ഇന്‍ഫര്‍മേഷനുകള്‍ ആവശ്യമാണ്. ഫയലുകളുടെ വലുപ്പം ഉയര്‍ന്നതായിരിക്കും. ഇതിനര്‍ത്ഥം, ഏതൊരു ആധുനിക ആന്‍ഡ്രോയിഡ് ഉപകരണത്തിലും ഒരൊറ്റ എപികെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും, ഇത് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ഇല്ലാത്ത ഒരു ആപ്പ് ആസ്വദിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു.

Advertisment

എഎബി ഉപകരണത്തിന്റെ ആവശ്യകത അനുസരിച്ച് ചലനാത്മകമായി പാക്കേജുചെയ്ത അപ്ലിക്കേഷനായിരിക്കും, അതിനാല്‍, ഒരു നിര്‍ദ്ദിഷ്ട ഉപകരണത്തില്‍ ഒരു അപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഡ്രൈവറുകളും കോഡുകളും മാത്രമേ ഉണ്ടാകൂ. ഈ സാഹചര്യത്തില്‍, ഒരു ഉപയോക്താവ് ഡൗണ്‍ലോഡ് ഓപ്ഷനില്‍ ക്ലിക്കുചെയ്യുമ്പോള്‍, ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ക്ലൗഡില്‍ തത്സമയം ഒരു ആപ്പ് കംപൈല്‍ ചെയ്യുന്നു. ഉപയോഗത്തിലില്ലാത്തപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഒരു ആപ്പ് ആര്‍ക്കൈവ് ചെയ്യാനും കഴിയും, ഇത് നിര്‍ദ്ദിഷ്ട ആപ്പ് കൈവശപ്പെടുത്തിയിരിക്കുന്ന സംഭരണ ശേഷിയുടെ 60 ശതമാനം ഇല്ലാതാക്കും.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: