ഷോപ്പിങ് പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ബ്ലാക്ക് ഫ്രൈഡേ സെയിൽ ഓഫറുകൾ പുറത്ത് വരുന്നു. ബ്ലാക്ക് ഫ്രൈഡേ എന്നത് യുഎസിലെ ഒരു വാർഷിക ഷോപ്പിങ് ഇവന്റാണ്. താങ്ക്സ്ഗിവിങ്ങിന് ശേഷം വെള്ളിയാഴ്ച ആരംഭിക്കുന്ന സെയിൽ സാധാരണയായി സൈബർ മൺഡേ എന്നറിയപ്പെടുന്ന അടുത്ത തിങ്കളാഴ്ച അവസാനിക്കുകയും ചെയ്യുന്നു. ഈ വർഷം നവംബർ 25ന് ബ്ലാക്ക് ഫ്രൈഡേ ആഘോഷിക്കും.
ഷോപ്പിങ്ങിനും വിലകുറവിനും പേര് കേട്ട ബ്ലാക്ക് ഫ്രൈഡേ ക്രിസ്മസ് ഷോപ്പിങ്ങ് സീസണിന് തുടക്കം കുറിക്കുന്നു. താങ്ക്സ്ഗിവിങ് അമേരിക്കയിലും കാനഡയിലും ദേശീയ അവധിയാണ്. കഴിഞ്ഞ വർഷത്തെ വിളവെടുപ്പിനും മറ്റ് അനുഗ്രഹങ്ങൾക്കും വേണ്ടിയാണ് ഇത് ആഘോഷിക്കപ്പെടുന്നത്. എല്ലാ വർഷവും നവംബറിലെ നാലാമത്തെ വ്യാഴാഴ്ചയാണ് താങ്ക്സ്ഗിവിങ് ആഘോഷിക്കുന്നത്. ഇന്ത്യയിലെ മിക്ക ഇകോമേഴ്സ് പ്ലാറ്റ്ഫോമുകളും ബ്ലാക്ക് ഫ്രൈഡേ സെയിലിന് പ്രാധാന്യം നൽകുന്നു.
എന്താണ് സൈബർ മൺഡേ ?
അമേരിക്കയിലെ താങ്ക്സ് ഗിവിങ്ങിന് ശേഷം വരുന്ന തിങ്കളാഴ്ചയാണ് സൈബർ മൺഡേ എന്നറിയപ്പെടുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന സെയിൽ ഓൺലൈൻ ഓഫറുകൾ നൽകി ആ ആഴ്ച മുഴുവൻ നീട്ടികൊണ്ട് പോകുന്നതിനെയാണ് അങ്ങനെ പറയുന്നത്.
ഏറ്റവും കൂടുതൽ വിൽപന ഏത് ഉൽപന്നങ്ങൾക്ക് ?
പഠനങ്ങൾ അനുസരിച്ച്, ബ്ലാക്ക് ഫ്രൈഡേ വിൽപനയിൽ എന്താണ് വാങ്ങാൻ പോകുന്നതെന്ന് 55% ഇന്ത്യക്കാർക്കും അറിയാം. ഇന്ത്യക്കാർ ശരാശരി 3.1 ഉൽപന്നങ്ങൾ വാങ്ങുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഷൂ, ഇലക്ട്രോണിക്സ്, പെർഫ്യൂമുകൾ, ആഭരണങ്ങൾ എന്നിവയാണ് ഏറ്റവും ജനപ്രിയമായത്.
പ്രധാന ഇകോമേഴ്സ് പ്ലാറ്റ്ഫോമുകൾ എല്ലാം തങ്ങളുടെ ബ്ലാക്ക് ഫ്രൈഡേ സെയിൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ചില ബ്ലാക്ക് ഫ്രൈഡേ സെയിൽ ഓഫറുകൾ
ക്രോമ
ക്രോമയുടെ സ്വന്തം ബ്ലാക്ക് ഫ്രൈഡേ വിൽപന 18ന് ആരംഭിച്ചു. 27 വരെ സെയിൽ ഉണ്ടായിരിക്കും. മാക് ബുക്ക്, ഐഫോൺ ലൈനപ്പ് തുടങ്ങിയ നിരവധി ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് ക്രോമ നിലവിൽ ഓഫറുകൾ നൽകുന്നുണ്ട്. പേയ്‌മെന്റ് സമയത്ത് 10,000 രൂപ കിഴിവോടെ നിങ്ങൾക്ക് 1,05,090 രൂപയ്ക്ക് മാക് ബുക്ക് എയർ 2022 ( Macbook Air 2022 വാങ്ങാം) വാങ്ങാം.
ക്യാഷ്ബാക്ക് ഓഫർ ഉപയോഗിച്ച് നിങ്ങൾക്ക് പുതിയ മാക്ബുക്ക് എയർ 95,090 രൂപയ്ക്ക് ലഭിക്കും. MacBook Pro 2022 1,16,990 മുതലാണ് ആരംഭിക്കുന്നത്. അതിനും 10,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.
എന്നാൽ ഏറ്റവും മികച്ച ഡീലുകളിലൊന്ന് പഴയ ആപ്പിൾ മാക്ബുക്ക് എയർ 2020 ആണ്. ബാങ്ക് ഓഫറുകളുടെ 10,000 രൂപ കിഴിവ് ഉൾപ്പെടുത്തിയാൽ 77,090 രൂപയ്ക്ക് ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉള്ളവർക്കും അവരുടെ വെബ്‌സൈറ്റിൽ നിന്ന് മാക്ബുക്ക് വാങ്ങുന്നവർക്കും 10,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ക്രോമ നൽകുന്നു.
പുതിയ ഐപാഡ് നോക്കുന്നവർക്ക്, iPad Air 9th gen 26,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 3,000 രൂപ ഉൾപ്പെടെയുള്ള കിഴിവോടെയാണ് ഈ വില. ആപ്പിളിന് പുറമെ, ലാപ്‌ടോപ്പുകൾ, റഫ്രിജറേറ്ററുകൾ, മൊബൈൽ ആക്‌സസറികൾ, ടിവികൾ, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവയും കുറഞ്ഞ വിലയിൽ നിങ്ങൾക്ക് കണ്ടെത്താനാകും. പോർട്ടബിൾ ചാർജറുകൾ, ടിഡബ്ല്യുഎസ് ഇയർഫോണുകൾ തുടങ്ങിയ മറ്റ് ആക്‌സസറികൾക്കും വിൽപന സമയത്ത് നല്ല ഓഫറുകൾ ഉണ്ട്.
സാംസങ്
സാംസങ്ങും തങ്ങളുടെ ബ്ലാക്ക് ഫ്രൈഡേ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ സ്മാര്‍ട്ട് ഫോണുകളടക്കം മറ്റു ഡിവൈസുകള്‍ക്കും ഓഫറുകളുണ്ട്. സാംസങ് ബ്ലാക്ക് ഫ്രൈഡേ സെയിൽ എന്നാണ് ഓഫറിന് പേര് നല്‍കിയിരിക്കുന്നത്. നവംബർ 24 മുതൽ 28 വരെയുള്ള 5 ദിവസങ്ങളിലാണ് സെയില്‍ ലൈവ് ആയി ഉണ്ടാകുക.
സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണുകള്‍ക്ക് വന്‍ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഗാലക്സി Z ഫോൾഡ് 4, ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി എസ്22 സീരീസ് എന്നിവയുൾപ്പെടെയുള്ള പ്രീമിയം സ്മാർട്ട്ഫോണുകൾ സെയിലില്‍ ഉള്‍പ്പെടും.
പ്രീമിയം ഫോൾഡബിൾ ഫോൺ വാങ്ങുന്നവർക്ക് വെറും 2,999 രൂപയ്ക്ക് ഗാലക്സി വാച്ച് 4 വാങ്ങാമെന്ന് സാംസങ് അറിയിച്ചു. സ്മാര്‍ട്ട് ഫോണുകള്‍ കൂടാതെ വാച്ചുകളും വിലക്കുറവില്‍ ലഭിക്കും. ഗാലക്‌സി വാച്ച് 5, ഗാലക്‌സി വാച്ച് 5 പ്രോ എന്നിവയ്ക്ക് ആകര്‍ഷകമായ ഓഫറുകള്‍ ഉണ്ടാകുമെന്ന് സാസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ മൈക്രോസൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്.
സാംസങ് ഗാലക്‌സി ബഡ്‌സ് 2 പ്രോയും സെയിലിലൂടെ ഡിസ്കൌണ്ടിൽ ലഭിക്കും. ഇത് കൂടാതെ ലാപ്‌ടോപ്പുകൾ, ആക്‌സസറികൾ, മോണിറ്ററുകൾ, ടിവികൾ, വാഷിങ് മെഷീനുകൾ, സൗണ്ട്ബാറുകൾ, ടാബ്‌ലെറ്റുകൾ, റഫ്രിജറേറ്ററുകൾ, എയർ കണ്ടീഷണറുകൾ എന്നിവയ്ക്കും ഓഫറുകൾ ലഭിക്കും.
ടാറ്റ ക്ലിക്ക് ലക്ഷ്വറി
ടാറ്റ CLiQ ലക്ഷ്വറി അതിന്റെ വാർഷിക ബ്ലാക്ക് ഫ്രൈഡേ വിൽപന 2022 നവംബർ 23 മുതൽ നവംബർ 28 വരെ നടത്തുമെന്ന് പ്രഖ്യാപിച്ചു. വിൽപനയുടെ ഭാഗമായി, വാച്ചുകൾ, ആഭരണങ്ങൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ പ്ലാറ്റ്‌ഫോം കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ടാറ്റ CLiQ ലക്ഷ്വറി ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 10% തൽക്ഷണ കിഴിവും വാഗ്ദാനം ചെയ്യുന്നു. ഈ ഓഫർ 2022 നവംബർ 23-28 വരെ സാധുതയുള്ളതാണ്.
ഡാനിയൽ വെല്ലിംഗ്ടൺ ബ്ലാക്ക് ഫ്രൈഡേ വിൽപന കിഴിവുകളും പുറത്തിറക്കിയിട്ടുണ്ട്, കൂടാതെ വാച്ചുകളും ആഭരണങ്ങളും ഉൾപ്പെടെ തിരഞ്ഞെടുത്ത ഇനങ്ങൾക്ക് 50 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഓൺലൈൻ വഴിയും സ്റ്റോറുകൾ വഴിയും നവംബർ 28 വരെ വിൽപന ലഭ്യമാണ്.