/indian-express-malayalam/media/media_files/uploads/2021/05/airtel-amp.jpg)
Airtel cashback offer:പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് എയർടെൽ. തിരഞ്ഞെടുത്ത സ്മാർട്ഫോണുകൾ വാങ്ങുമ്പോൾ 6,000 രൂപവരെയുള്ള ക്യാഷ്ബാക്കാണ് എയർടെൽ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ ബജറ്റ് ഫോണുകളിലും ഈ ക്യാഷ്ബാക്ക് ഓഫർ ലഭ്യമാണ്. ഈ ഓഫറിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
Airtel announces Rs 6,000 cashback offer; details - എയർടെൽ 6,000 രൂപ ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചു; വിശദാംശങ്ങൾ
എയർടെലിന്റെ ഏറ്റവും പുതിയ 6,000 രൂപ ക്യാഷ്ബാക്ക് ഓഫർ സാംസങ്, ഓപ്പോ, റിയൽമി, നോക്കിയ, ടെക്നോ, ലെനോവോ, മോട്ടറോള, ഇൻഫിനിക്സ്, വിവോ, ഐടെൽ, ഷവോമി, ലാവ തുടങ്ങിയ ബ്രാൻഡുകളിലുള്ള ഫോണുകളിൽ ലഭിക്കും. 12,000 രൂപ വരെ വിലയുള്ള സ്മാർട്ട്ഫോണുകളിലാണ് ക്യാഷ്ബാക്ക് ലഭിക്കുക.
ക്യാഷ്ബാക്ക് കൂടാതെ ഒരു വർഷത്തേക്ക് സൗജന്യ സ്ക്രീൻ റീപ്ലേസ്മെന്റും ലഭിക്കും. എയർടെൽ താങ്ക്സ് ബെനെഫിറ്റ്സിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് സൗജന്യമായി വിങ്ക് മ്യൂസിക്കും 30 ദിവസത്തെ ആമസോൺ പ്രൈം മൊബൈൽ എഡിഷനും ലഭിക്കും.ഫോൺ വാങ്ങുന്നതിന് മുമ്പ്, എയർടെല്ലിന്റെ സൈറ്റിൽ നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഫോണിന് ക്യാഷ്ബാക്ക് ലഭിക്കുമോ ഇല്ലയോ എന്ന് പരിശോധിക്കാവുന്നതാണ്.
249 രൂപയ്‌ക്കോ അതിനു മുകളിലോ റീചാർജ് ചെയ്യുമ്പോൾ മാത്രമേ ക്യാഷ്ബാക്ക് ലഭിക്കൂ എന്ന് എയർടെൽ പറയുന്നു. പ്രതിദിനം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, സൗജന്യ ആമസോൺ പ്രൈം മൊബൈൽ പതിപ്പ് എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്രീപെയ്ഡ് പ്ലാൻ.
6,000 രൂപ ക്യാഷ്ബാക്ക് ഓഫർ ലഭിക്കുന്നതിന്, ഈ പായ്ക്ക് തുടർച്ചയായി 36 മാസത്തേക്ക് വാങ്ങേണ്ടിവരുമെന്ന് കമ്പനി പറയുന്നു. അങ്ങനെ വാങ്ങിയാൽ രണ്ട് തവണകളായി ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്ക് നൽകും. ആദ്യത്തേത് 18 മാസത്തിനുശേഷം ലഭിക്കും, 2,000 രൂപ ക്യാഷ്ബാക്കാണ് ലഭിക്കുക, രണ്ടാമത്തേത് 36 മാസം പൂർത്തിയാകുമ്പോൾ ആയിരിക്കും. ഇതിൽ ബാക്കി 4000 രൂപ കൂടി എയർടെൽ നൽകും.
Also Read: പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നുണ്ടോ? 2021ൽ വാങ്ങാവുന്ന മികച്ച ക്യാമറ ഫോണുകൾ ഇവയാണ്
ക്യാഷ്ബാക്ക് നിങ്ങളുടെ എയർടെൽ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടിലേക്കാണ് കൈമാറുക. എയർടെൽ നെറ്റ്‌വർക്കിൽ പുതിയ ഹാൻഡ്‌സെറ്റ് ഉപയോഗിച്ചതിന് ശേഷം 30 ദിവസത്തിനുള്ളിൽ ഉപയോക്താവ് പുതിയ 4 ജി ഹാൻഡ്‌സെറ്റ് റീചാർജ് ചെയ്താൽ മാത്രമേ ഓഫർ പ്രയോജനപ്പെടുത്താനാകൂ എന്നും കമ്പനി അറിയിച്ചു.
ഉപഭോക്താക്കൾ ആദ്യത്തെ ക്യാഷ്ബാക്ക് ക്ലെയിം ചെയ്യാൻ മറന്നാൽ, രണ്ടാമത്തെ ക്യാഷ്ബാക്ക് ലഭിക്കില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ഈ ഓഫർ ലഭ്യമല്ല, പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us