scorecardresearch

അൺലിമിറ്റഡ് 5G പ്ലാനുകൾ അവസാനിപ്പിക്കാൻ ഒരുങ്ങി എയർടെൽ, ജിയോ

തിരഞ്ഞെടുത്ത റീച്ചാർജ് പ്ലാനുകളോടൊപ്പം അൺലിമിറ്റഡ് 5G ഡാറ്റ വാഗ്ദാനം ചെയ്യുന്ന എയർടെലും ജിയോയും വൈകാതെ അൺലിമിറ്റഡ് സേവനം അവസാനിപ്പിക്കും

തിരഞ്ഞെടുത്ത റീച്ചാർജ് പ്ലാനുകളോടൊപ്പം അൺലിമിറ്റഡ് 5G ഡാറ്റ വാഗ്ദാനം ചെയ്യുന്ന എയർടെലും ജിയോയും വൈകാതെ അൺലിമിറ്റഡ് സേവനം അവസാനിപ്പിക്കും

author-image
Tech Desk
New Update
Airtel and Jio

എയർടെല്ലിന് ഒരു ഉപയോക്താവിൽ നിന്ന് പ്രതിമാസം 200 രൂപയാണ് ശരാശരി ലഭിക്കുന്നത് (എക്സ്‌പ്രസ് ചിത്രം)

രാജ്യത്തെ ഏറ്റവും ജനപ്രിയ ടെലികോം സേവനദാതാക്കാളാണ് എയർടെല്ലും ജിയോയും. നിലവിൽ തിരഞ്ഞെടുത്ത റീചാർജ് പ്ലാനുകളിൽ അൺലിമിറ്റഡ് 5G ഡാറ്റ വാഗ്ദാനം ചെയ്യുന്നു ഈ രണ്ടു കമ്പനികളും അൺലിമിറ്റഡ് സേവനങ്ങൾ അവസാനിപ്പിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.  

Advertisment

2024ന്റെ രണ്ടാം പകുതിയോടെ രണ്ട് ടെലികോം കമ്പനികളും അൺലിമിറ്റഡ് 5G പ്ലാനുകൾ നിർത്തലാക്കുമെന്നും, താരിഫ് തുകകൾ കുറഞ്ഞത് അഞ്ച് മുതൽ പത്ത് ശതമാനം വരെ വർധിപ്പിക്കുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ടുചെയ്തു.

താരിഫ് വർദ്ധിപ്പിച്ച് വരുമാനം ഇരട്ടിപ്പിക്കാനുള്ള പദ്ധിതികൾ നടക്കുന്നതായാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.  ഉയർന്ന ഉപഭോക്തൃ സമ്പാദനത്തിന്റെയും 5G നിക്ഷേപങ്ങളുടെയും ചിലവ് വീണ്ടെടുക്കുന്നതിന് എയർടെല്ലും ജിയോയും നിലവിൽ RoCE (തൊഴിൽ മൂലധന വരുമാനം) 20 ശതമാനമെങ്കിലും വർദ്ധിപ്പിക്കുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

എയർടെല്ലിന് നിലവിൽ ഒരു ഉപയോക്താവിൽ നിന്ന് പ്രതിമാസം ലഭിക്കുന്ന ശരാശരി വരുമാനം (ARPU) 200 രൂപയാണ്. ഇത് 250 രൂപയായി ഉയർത്താനുള്ള പദ്ധതികൾ കമ്പനി ആലോചിക്കുന്നുണ്ട്. രാജ്യത്തെ 5G ഉപയോക്താക്കളിൽ സുസ്ഥിരമായ വളർച്ചയാണ് ഉണ്ടാകുന്നത്. 125 ദശലക്ഷത്തിലധികം 5G ഉപയോക്താക്കളാണ് നിലവിൽ രാജ്യത്തുള്ളത്, കൂടാതെ ഈ വർഷം ടെലികോം കമ്പനികൾ 5G ഉപഭോക്തൃ അടിത്തറ 200 ദശലക്ഷമായി ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment

വിഐ അടക്കമുള്ള സേവനദാതാക്കളും 5G സേവനം ആരംഭിക്കുന്നതിനായി പദ്ധതിയിടുന്നുണ്ട്, എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള BSNL, 5G നെറ്റ്‌വർക്ക് ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് യാതൊരു വിവരങ്ങളും പുറത്തുവന്നിട്ടില്ല.

Check out More Technology News Here 

Jio Airtel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: