scorecardresearch

എഐ, ലോകത്തെ 40 ശതമാനം ജോലികളെയും ബാധിക്കുമെന്ന് എഎംഎഫ്

എഐ സ്വാദീനം നിയന്ത്രിക്കാത്ത പക്ഷം, ആഗോളതലത്തിൽ 40 ശതമാനം ജോലികളെയും രൂക്ഷമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്

എഐ സ്വാദീനം നിയന്ത്രിക്കാത്ത പക്ഷം, ആഗോളതലത്തിൽ 40 ശതമാനം ജോലികളെയും രൂക്ഷമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്

author-image
Tech Desk
New Update
Ai, artificial intelligence, new image

വൻതോതിലുള്ള പിരിച്ചുവിടലാണ് ടെക് ഭീമൻമാരായ ഗൂഗിളും ആമസോണും അടുത്തിടെ നടത്തിയത്

ജോലി സ്ഥാപനങ്ങളിലേക്കുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുകയറ്റം, ആഗോളതലത്തിൽ 40 ശതമാനം ജോലികളെയും ബാധിക്കുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്). ലോകത്തെ എല്ലാ രാജ്യങ്ങളെയും ഒരു പോലെ ബാധിക്കില്ലെങ്കിലും, വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന യുഎസിനെയും യൂറോപ്പിനെയും പ്രശ്നം രൂക്ഷമായി ബാധിക്കുമെന്നാണ് വിശകലനം സൂചിപ്പിക്കുന്നത്.

Advertisment

"എഐ, ഭൂരിഭാഗം സാഹചര്യങ്ങളിലും അസമത്വത്തെ കൂടുതൽ വഷളാക്കുന്നു. സാമൂഹിക പിരിമുറുക്കങ്ങൾ സൃഷ്ടിക്കുന്നത് തടയാൻ നയരൂപകർത്താക്കൾ മുൻ‌കൂട്ടി സാങ്കേതികത ഉണ്ടാക്കുന്ന പ്രശ്നങ്ങളെ  അഭിസംബോധന ചെയ്യണം" പഠനത്തെക്കുറിച്ചുള്ള സമീപകാല ബ്ലോഗ് പോസ്റ്റിൽ ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു. 

ഈ സാഹചര്യത്തെ ചെറുക്കുന്നതിന്, വിദേശരാജ്യങ്ങളിലുള്ള തെഴിലാളികൾക്കായി ജോർജീവ, "സമഗ്രമായ സാമൂഹിക സുരക്ഷാ വലയങ്ങളും," പുനർപരിശീലന പരിപാടികളുമാണ് ശുപാർശ ചെയ്തത്. ചില തൊഴിലുകൾ എഐവഴി പൂർണ്ണമായി യാന്ത്രികമാക്കാൻ കഴിയുമെങ്കിലും, തുടക്കത്തിൽ ഇത് മിക്ക റോളുകളിലും മനുഷ്യന്റെ കഴിവുകൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

ദാവോസിൽ ഈ ആഴ്‌ച നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം വാർഷിക യോഗത്തിൽ രാഷ്ട്രീയ, വ്യവസായ നേതാക്കൾ ഒത്തുകൂടിയ സാഹചര്യത്തിലാണ് ജോർജീവയുടെ വീക്ഷണങ്ങൾ പുറത്തുവരുന്നത്. എഐ സ്വാദീനമാണ് പ്രധാന ചർച്ചാ വിഷയം.

Advertisment

അടുത്തിടെ ഗൂഗിൾ, ആമസോൺ പോലുള്ള മുൻനിര ടെക് കമ്പനികളിൽ നിന്ന് വലിയ തോതിലുള്ള പിരിച്ചുവിടലിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ എഐ ഉയർത്തുന്ന വെല്ലുവിളികൾ നിലവിലെ പ്രശ്നങ്ങളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

Check out More Technology News Here 

Imf Artificial Intelligence

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: