/indian-express-malayalam/media/media_files/Cph9q5Y1x84S3GBqHw8z.jpg)
ചിത്രം : എക്സ്‌പ്രസ് ഇമേജ്
ഇൻ്റർനെറ്റിൽ എന്തെങ്കിലും തിരയുമ്പോൾ, നമ്മളിൽ ഭൂരിഭാഗവും വിൻഡോസ് അല്ലെങ്കിൽ മാക് ഉപകരണങ്ങളിൽ നിരവധി ടാബുകൾ ബ്രൗസ് ചെയ്യുന്നു. എന്നാൽ, ഒരു മൗസ് ഉപയോഗിച്ച് ഈ ടാബുകൾക്കിടയിൽ നാവിഗേറ്റ് ചെയ്യുന്നത് അൽപ്പം സമയമെടുക്കുന്ന പ്രക്രിയയാണ്. ഇവിടെയാണ് കീബോർഡ് ഷോർട്കട്ട്സ് ഉപയോഗപ്രദമാകുന്നത്, ഇത് നിങ്ങളുടെ പരിശ്രമം കുറയ്ക്കുകയും ജോലികൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്നു.
ബ്രൗസർ ടാബുകൾ വേഗത്തിൽ നാവിഗേറ്റ് ചെയ്യാനോ നിയന്ത്രിക്കാനോ നിങ്ങളെ സഹായിക്കുന്ന ചില ഉപയോഗപ്രദമായ കീബോർഡ് ഷോർട്കട്ടുകൾ ഇതാ:
ഒരു പുതിയ ടാബ് തുറക്കാൻ
ഒരു പുതിയ ടാബ് തുറക്കാൻ, നമ്മളിൽ മിക്കവരും ഒന്നിലധികം തവണ മൗസ് ചലിപ്പിക്കാറുണ്ട്. എന്നാൽ ഇത് 'Ctrl + T' കുറുക്കുവഴി ഉപയോഗിച്ച് എഴുപ്പത്തിൽ ചെയ്യാം.
അവസാനം ക്ലോസ് ചെയ്ത ടാബ് വീണ്ടും തുറക്കാൻ
നിങ്ങൾ ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു ടാബ് അപ്രത്യക്ഷിതമായി ക്ലോസ് ചെയ്താൽ, ഈ ടാബ് വീണ്ടും തുറക്കാനായി ‘Ctrl+ Shift + T’ എന്ന ഷോർട്കട്ടിലൂടെ അനായാസം സാധിക്കുന്നു.
ഒരു പുതിയ വിൻഡോ തുറക്കാൻ
പുതിയതായി ഒരു ബ്രൗസർ വിൻഡോ തുറക്കാനായി, പുതിയ ടാബ് തുറക്കുന്നതിന് സമാനമായി 'Ctrl + N' എന്ന ഷോർട്കട്ടിലൂടെ സമയം ലാഭിക്കാം.
ടാബുകൾ സ്വിച്ച് ചെയ്യാൻ
നിങ്ങൾ ഒന്നിലധികം ടാബുകൾ തുറന്നിരിക്കുകയാണെങ്കിൽ, ടാബ് ബട്ടണുകൾ വളരെ ചെറുതായതിനാൽ മൗസ് ഉപയോഗിച്ച് നാവിഗേറ്റ് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടാം. എന്നാൽ, 'Ctrl + Tab' എന്ന ഷോർട്കട്ട് ഉപയോഗിച്ച് എളുപ്പത്തിൽ അടുത്ത ടാബിലേക്ക് പോകാം. മുൻപിലെ ടാബിലേക്ക് പോകാൻ 'Ctrl + Shift + Tab' ഉപയോഗിക്കാം.
ഇൻകോഗ്നിറ്റോ മോഡ്
സ്വകാര്യമായി എന്തെങ്കിലും സെർച്ച് ചെയ്യാനോ ബ്രൗസ് ചെയ്യാനോ ഉപയോഗിക്കുന്ന മോഡ് ആണ് ഇൻകോഗ്നിറ്റോ. ഈ ഫീച്ചർ വേഗത്തിൽ തുറക്കാനായി 'Ctrl + Shift + N' എന്ന ഷോർട്ട്കട്ട് ഉപയോഗിക്കാം. ഫയർഫോക്സ് പോലുള്ള ബ്രൗസറാണ് ഉപയോഗിക്കുന്നതെങ്കിൽ ‘Ctrl + Shift + P’ ഉപയോഗിക്കാം.
Check out More Technology News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.