/indian-express-malayalam/media/media_files/uploads/2019/08/yuvi-akthar.jpg)
ആഷസ് പരമ്പരയുടെ രണ്ടാം മത്സരത്തിൽ തന്റെ പന്തുകൊണ്ട് നിലത്ത് വീണ സ്റ്റീവ് സ്മിത്തിനെ ഗൗനിക്കാതെ തിരിച്ചു നടന്ന ജോഫ്ര ആര്‍ച്ചര്‍ക്ക് വിമര്‍ശനവുമായി മുന്‍ പാക് താരം ഷൊയ്ബ് അക്തര്‍ രംഗത്തെത്തിയിരുന്നു. ബൗണ്‍സറുകള്‍ കളിയുടെ ഭാഗമാണ്. പക്ഷെ പന്ത് തലയ്ക്ക് കൊണ്ട് ബാറ്റ്‌സ്മാന്‍ നിലത്ത് വീണാല്‍ ബോളര്‍ അടുത്തു പോയി ബാറ്റ്‌സ്മാന് എന്തെങ്കിലും പറ്റിയോ എന്നു നോക്കുന്നത് ഉത്തരവാദിത്തമാണെന്നായിരുന്നു അക്തർ ആർച്ചറെ ഓർമ്മപ്പെടുത്തിയത്. സ്മിത്ത് വേദനിക്കുമ്പോള്‍ ആര്‍ച്ചര്‍ നടന്ന് പോയത് ശരിയായില്ലെന്ന് പറഞ്ഞ അക്തർ, ബാറ്റ്‌സ്മാന് അടുത്തേക്ക് എന്നും ആദ്യം എത്തുന്നത് താനായിരുന്നു എന്നും കൂട്ടിച്ചേർത്തിരുന്നു.
എന്നാൽ മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ് അക്തറിന് മറുപടിയുമായി രംഗത്തെത്തി. ബൗൺസർ കൊണ്ട ബാറ്റ്സ്മാന് അടുത്ത് ഓടിയെത്തി അക്തർ എന്താണ് പറയാറുള്ളതെന്ന് താരത്തെ ഓർമ്മപ്പെടുത്തിയിരിക്കുകയാണ് യുവി.
Yes you did ! But your actual words were hope your alright mate cause there are a few more coming
— yuvraj singh (@YUVSTRONG12) August 19, 2019
അക്തർ ആദ്യം ഓടിയെത്തുമായിരുന്നു എന്ന് സമ്മതിച്ച യുവരാജ് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു എന്നും കൂട്ടിച്ചേർത്തു," കൂട്ടുകാര നിങ്ങൾക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ, കാരണം കുറച്ചെണ്ണം കൂടി വരുന്നുണ്ട്." തമാശയെന്ന രീതിയിലാണ് യുവരാജിന്റെ മറുപടി.
Also Read:ഏറുകൊണ്ട് വീണ സ്മിത്തിനെ നോക്കി ചിരിച്ചു, കൂസാതെ തിരിച്ചു നടന്നു; ആര്‍ച്ചറെ പൊരിച്ച് അക്തര്‍
ബൗൺസർ കൊണ്ട സ്മിത്തിന് മത്സരം നഷ്ടമായിരുന്നു. പരിശോധനയില്‍ സ്മിത്ത് ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് താരത്തെ പിന്‍വലിച്ചത്. 148.7 കിലോമീറ്റര്‍ വേഗത്തില്‍ കുത്തിയുയര്‍ന്ന പന്ത് താടിയുടെ ഭാഗത്ത് ഹെല്‍മറ്റിന്റെ ഗ്രില്ലില്‍ വന്നിടിച്ചതോടെ സ്മിത്ത് നിലതെറ്റി താഴെ വീഴുകയായിരുന്നു.
സ്മിത്ത് നിലത്ത് വീണ് കിടക്കുമ്പോള്‍ നോക്കി ചിരിക്കുന്ന ആര്‍ച്ചറുടേയും ജോസ് ബട്‌ലറുടേയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെ ഇരുവര്‍ക്കെതിരേയും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം, ഇത് സ്മിത്ത് വീണു കിടക്കുന്ന സമയത്തെ ചിത്രം തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തമായിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.