/indian-express-malayalam/media/media_files/n4aJBayuVN6WOzitWgoG.jpg)
ഫൊട്ടോ: X/ BCCI
ഹൈദരാബാദ് ടെസ്റ്റിൽ അവസാന ഇന്നിംഗ്സിൽ ഏഴ് വിക്കറ്റെടുത്ത് ഇന്ത്യയെ നാണംകെടുത്തിയ ടോം ഹാർട്ട്ലിയെ സിക്സർ തൂക്കി ഇന്ത്യൻ ടീമിലെ യങ് ഗണ്ണായ യശസ്വി ജെയ്സ്വാൾ (125*) തന്റെ കിരീടത്തിൽ ചേർത്തത് മറ്റൊരു പൊൻതൂവൽ കൂടി. വിശാഖപട്ടണത്ത് ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ രണ്ടാമത്തെ ശതകം പൂർത്തിയാക്കിയാണ് താരം 140 കോടി ജനങ്ങളുടെ യശസ്സുയർത്തുന്നത്. കരിയറിലെ ആദ്യ സെഞ്ചുറി മിന്നൽ വേഗത്തിലാണ് വന്നതെങ്കിൽ, രണ്ടാമത്തേത് 151 പന്തിൽ നിന്നായിരുന്നു പിറന്നത്.
ആദ്യത്തെ സെഞ്ചുറി പിറന്നപ്പോൾ കണ്ട അതിവൈകാരികതയേക്കാൾ, ഇത്തവണ യുദ്ധത്തിൽ കടമ നിറവേറ്റിയൊരു പോരാളിയുടെ സംതൃപ്തിയോടെ ബാറ്റുയർത്തുന്ന ജെയ്സ്വാളിനെയാണ് കണ്ടത്. ആദ്യ സെഞ്ചുറി പിറന്നപ്പോൾ സ്ട്രൈക്ക് റേറ്റും നൂറിന് മുകളിലായിരുന്നു. വിശാഖപട്ടണത്ത് അത് എഴുപതിൽ താഴെയാണ്. എങ്കിലും സന്ദർഭം പോലെ എതിർ ബോളർമാരെ ബഹുമാനിച്ചും കടന്നാക്രമിച്ചുമൊരു ക്ലാസിക് ടെസ്റ്റ് ക്രിക്കറ്റ് സെഞ്ചുറിയാണ് യശസ്വി സ്വന്തം സ്വന്തം പേരിൽ ചേർത്തത്.
That six to complete century🔥pic.twitter.com/bdjchuwADr
— CricTracker (@Cricketracker) February 2, 2024
ആദ്യ ഇന്നിംഗ്സിലെ സിക്സറുകളുടെ എണ്ണം കുറച്ച്, ഇത്തവണ കട്ട് ഷോട്ടുകളിലൂടെയും ക്ലാസിക് ഡ്രൈവുകളിലൂടെയും ഫോറുകൾ കണ്ടെത്തുന്നതിൽ അദ്ദേഹം മികവ് തെളിയിച്ചു. ഒരേസമയം, ഇന്ത്യയുടെ ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ കളിക്കുക വഴി തന്റെ അപാരമായ റേഞ്ച് വികസിപ്പിച്ചെടുക്കുക കൂടിയാണ് ഈ രാജസ്ഥാൻ റോയൽസ് ഓപ്പണർ. കോച്ച് രാഹുൽ ദ്രാവിഡിന് കീഴിൽ ഈ ഇളമുറക്കാരൻ പയ്യൻ കൈവരിക്കുന്ന പക്വത ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ശോഭനമാക്കുന്നുണ്ട്.
Yashasvi Jaiswal is making significant strides in Indian Test cricket.
— CricTracker (@Cricketracker) February 2, 2024
📸: Jio Cinema pic.twitter.com/6wjmPxUoVG
ഇന്നത്തെ പ്രകടനത്തോടെ താൻ ഇന്ത്യൻ ജേഴ്സിയിൽ ദീർഘകാലം കളിക്കുമെന്ന് അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ് ഈ ഉത്തർപ്രദേശിലെ സൂര്യവനിൽ നിന്നുള്ള പൊടിമീശക്കാരനായ 22കാരൻ. ജെയ്സ്വാളിന്റെ മികവ് ഇന്ത്യയ്ക്കായി നിരവധി സെഞ്ചുറികളും ഇരട്ട സെഞ്ചുറികളും ട്രിപ്പിൾ സെഞ്ചുറികളും ഭാവിയിൽ സമ്മാനിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.
First of many Test centuries in india for @ybj_19 🌟 pic.twitter.com/oc0vaWHgkK
— CricTracker (@Cricketracker) February 2, 2024
അരങ്ങേറ്റക്കാരൻ രജത് പാടിദാറിന്റെ ബാറ്റിങ്ങും മികച്ച നിലവാരം പുലർത്തുന്നതാണ്. താരത്തിന്റെ ബാറ്റിങ്ങ് ശേഷി ഇന്ത്യയ്ക്ക് ഭാവിയിൽ മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്. നാലാം വിക്കറ്റിൽ ഇതിനോടകം 55 റൺസിന്റെ കൂട്ടുകെട്ട് ജെയ്സ്വാളിനൊപ്പം രജത് പടുത്തുയർത്തിയിട്ടുണ്ട്.
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us