/indian-express-malayalam/media/media_files/uploads/2019/11/saha.jpg)
കൊൽക്കത്ത: ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റിൽ കരിയറിലെ ഏറ്റവും മികച്ചതെന്നു തന്നെ പറയാവുന്നൊരു ക്യാച്ചെടുത്തിരിക്കുകയാണ് വൃദ്ധിമാൻ സാഹ. ബംഗ്ലാദേശ് ബാറ്റ്സ്മാൻ മഹമ്മദുളള റിയാദിനെയാണ് സാഹ കിടിലനൊരു ക്യാച്ചിലൂടെ പുറത്താക്കിയത്. സാഹയുടെ ഒറ്റ കൈ ക്യാച്ചിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പോലും അമ്പരന്നുപോയി.
20-ാമത്തെ ഓവറിലായിരുന്നു സാഹയുടെ സൂപ്പർ ക്യാച്ച്. ഇഷാന്ത് ശർമ്മയുടെ ബോൾ മഹമ്മദുളളയുടെ ബാറ്റിൽ തട്ടി പുറകിലേക്കുയർന്നു. സാഹയ്ക്കു അരികിലായി നിന്ന വിരാട് കോഹ്‌ലി ക്യാച്ചെടുക്കാൻ ശ്രമിക്കും മുൻപേ സാഹ ചാടിയുയർന്ന് ഒറ്റ കയ്യിൽ ബോൾ പിടിച്ചു. സാഹയുടെ പ്രകടനത്തിൽ സന്തോഷം കൊണ്ട കോഹ്‌ലി ചേർത്തുനിർത്തി അഭിനന്ദിക്കുകയും ചെയ്തു.
Now, it's WRIDDHI-MAN!
- 60/6 (19.4 overs)
- https://t.co/OMrw8j2dNC#INDvBAN#PinkBallTest#PinkIsTheNewRedpic.twitter.com/9HUqcNS2YU— Hotstar Canada (@hotstarcanada) November 22, 2019
— Jatin (@Jatin00711850) November 22, 2019
ഈ ക്യാച്ചോടെ വൃദ്ധിമാന്‍ സാഹ ടെസ്റ്റില്‍ നൂറ് പുറത്താക്കലുകള്‍ പൂര്‍ത്തിയാക്കി. ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ ടെസ്റ്റ് കീപ്പര്‍മാരില്‍ അഞ്ചാമതാണ് ഇപ്പോള്‍ സാഹ. ധോണി (294), സയ്യിദ് കിര്‍മാണി (198), കിരണ്‍ മോറെ(130), നയന്‍ മോംഗിയ (107) എന്നിവരാണ് സാഹയ്ക്ക് മുന്നിലുളളത്.
Read Also: സൂപ്പർ ഹീറോയെ പോലെ; രോഹിത്തിന്റെ വണ്ടർ ക്യാച്ചിൽ അന്തംവിട്ട് ക്രിക്കറ്റ് ലോകം
ആദ്യ ദിനം കളി അവസാനിച്ചമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെന്ന നിലയിലാണ്. 59 റൺസുമായി വിരാട് കോഹ്‌ലിയും 23 റൺസ് നേടിയ അജിൻക്യ രഹാനെയുമാണ് ക്രീസിൽ. ഇന്ത്യയ്ക്ക് 68 റൺസിന്റെ ലീഡുണ്ട്. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സ് 106 ൽ അവസാനിച്ചിരുന്നു. അഞ്ചു വിക്കറ്റ് നേടിയ ഇഷാന്ത് ശർമ്മയാണ് ബോളർമാരിൽ തിളങ്ങിയത്. മൂന്നു വിക്കറ്റുമായി ഉമേഷ് യാദവും രണ്ടുവിക്കറ്റുമായി മുഹമ്മദ് ഷമിയും ഇന്ത്യൻ ടീമിന്റെ നെടുംതൂണായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.