തങ്ങളുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ ബോളർമാർ കളം നിറഞ്ഞപ്പോൾ ബംഗ്ലാദേശ് ഇന്നിങ്സ് 106 റൺസിൽ അവസാനിച്ചിരുന്നു. ബോളിങ്ങിലെ പോലെ തന്നെ ഫീൾഡിങ്ങിലും ഇന്ത്യൻ താരങ്ങൾ കൈയ്യടി വാങ്ങിയ ആദ്യ ദിനം ശ്രദ്ധേയമായ ഒന്നിലധികം ക്യാച്ചുകളും പിറന്നു. സ്ലിപ്പിൽ സൂപ്പർ ഹീറോയെ പോലെ പറന്ന് നിന്ന രോഹിത് ശർമയെടുത്ത ഒരു ക്യാച്ചാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ വലിയ ചർച്ച വിഷയം.
Also Read: കാണികളെ രസിപ്പിക്കൽ മാത്രമല്ല ടെസ്റ്റ്, ഡേ-നൈറ്റ് മത്സരത്തിൽ അതൃപ്തി അറിയിച്ച് വിരാട് കോഹ്‌ലി
ബംഗ്ലാദേശിന്റെ നായകൻ മൊമിനുൾ ഹഖിനെ പുറത്താക്കുന്നതിന് വേണ്ടിയായിരുന്നു രോഹിത്തിന്റെ അവിശ്വസനീയ ക്യാച്ച്. മത്സരത്തിന്റെ 11-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ ആദ്യ പന്ത് തന്നെ പ്രതിരോധിക്കുന്നതിനായിരുന്നു മൊമിനുള്ളിന്റെ ശ്രമം. എന്നാൽ ബാറ്റിന്റെ എഡ്ജിൽ തട്ടി പന്ത് നേരെ ഫസ്റ്റ് സ്ലിപ്പിനും സെക്കൻഡ് സ്ലിപ്പിനുമിടയിലേക്ക്. ഒന്നാം സ്ലിപ്പിൽ നിലയുറപ്പിച്ചിരുന്ന വിരാട് കോഹ്‌ലി ക്യാച്ചിന് തയ്യാറായി. എന്നാൽ നായകനെ മുന്നേ രോഹിത് വലത് വശത്തേക്ക് എടുത്ത് ചാടി ഒറ്റക്കൈയ്യിൽ പന്ത് പിടിച്ചു.
Stunner taken by Rohit #RohitSharma #INDvBAN pic.twitter.com/FC2fCPZlaD
— ☺ (@PranayThuppari) November 22, 2019
അവിടെയാണ് ബംഗ്ലാദേശിന്റെ തകർച്ചയും ആരംഭിക്കുന്നത്. ഇന്ത്യൻ ബോളർമാരുടെ കരുത്തിൽ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സ് 106 ൽ അവസാനിച്ചു. അഞ്ചു വിക്കറ്റ് നേടിയ ഇഷാന്ത് ശർമ്മയാണ് ബോളർമാരിൽ തിളങ്ങിയത്. മൂന്നു വിക്കറ്റുമായി ഉമേഷ് യാദവും രണ്ടുവിക്കറ്റുമായി മുഹമ്മദ് ഷമിയും ഇന്ത്യൻ ടീമിന്റെ നെടുംതൂണായി.
Okay, just saw Rohit Sharma's catch. He is the superhero. https://t.co/uAP9cTgXcj
— Netflix India (@NetflixIndia) November 22, 2019
WHAT-A-CATCH @ImRo45 you beauty
— Rohit Sharma FanClub (@ImRo45_FC) November 22, 2019
Amazing incredible unimaginable catch by Rohit Sharma at the slip#INDvBAN #RohitSharma pic.twitter.com/2kRRy9FOKx
— Veer Phogat (@veerphogat18) November 22, 2019
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് തുടക്കം മുതൽ പിഴച്ചു. നാലു റൺസെടുത്ത ഇമ്രുൾ കായിസിനെ മടക്കി ഇഷാന്ത് ശർമയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നാലെ മൊമിനുൾ ഹഖിനെയും മുഹമ്മദ് മിഥുനെയും അടുത്തടുത്ത പന്തുകളിൽ ഉമേഷ് കൂടാരം കയറ്റി. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ മുഷ്ഫിഖുർ റഹ്മാന്റെ കുറ്റിതെറിപ്പിച്ചത് ഷമിയായിരുന്നു. ക്രീസിൽ നിലയുറപ്പിച്ച ഷദ്മാനെ സാഹയുടെ കൈകളിൽ എത്തിച്ച് ഉമേഷ് വീണ്ടും ഇന്ത്യയ്ക്ക് മേൽക്കൈ നൽകി.
Also Read: ‘പന്ത്’ ഉരുളുമ്പോൾ എന്തുകൊണ്ട് സഞ്ജുവിനെ ഒഴിവാക്കി?; പൊട്ടിത്തെറിച്ച് പ്രമുഖരും ആരാധകരും
ലിറ്റൺ ദാസ് ടീമിന്റെ സ്കോർ വേഗത കൂട്ടിയെങ്കിലും പരുക്ക് മൂലം ക്രീസ് വിട്ടതോടെ ടീം തകർന്നു. 19 റൺസെടുത്ത നയീം ഹസനെ ഇഷാന്ത് ശർമ്മ എറിഞ്ഞിട്ടതോടെ ബംഗ്ലാദേശിന്റെ നടുവൊടിഞ്ഞു. പിന്നാലെ എത്തിയ എല്ലാവരും വളരെ പെട്ടെന്ന് തന്നെ മടങ്ങി. 29 റൺസെടുത്ത ഷദ്മാൻ ഇസ്‌ലാമാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോററർ. ലിറ്റൺ ദാസ് 24 റൺസെടുത്തു.