scorecardresearch

ലോകകപ്പ് അത്ര എളുപ്പമാകില്ല, കോഹ്ലിയും സംഘവും വിയര്‍ക്കും; മുന്നറിയിപ്പുമായി ദ്രാവിഡ്

ഓസീസിനെതിരായ തോല്‍വി ഒരുകണക്കിന് നന്നായി എന്നും ദ്രാവിഡ്

ഓസീസിനെതിരായ തോല്‍വി ഒരുകണക്കിന് നന്നായി എന്നും ദ്രാവിഡ്

author-image
Sports Desk
New Update
പിങ്ക് ബോള്‍ ക്രിക്കറ്റില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരന്‍ രാഹുല്‍ ദ്രാവിഡ് !

ബെംഗളൂരു: ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ ലോകകപ്പിന് തയ്യാറെടുക്കുന്നത്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏകദിന പരമ്പര എന്ന നിലയില്‍ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനവും ശ്രദ്ധേയമായിരുന്നു. ലോകകപ്പിന് മുമ്പ് തങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള അവസരമായിട്ടായിരുന്നു ഇന്ത്യ പരമ്പരയെ കണ്ടത്. എന്നാല്‍ ഇന്ത്യയുടെ പ്രതീക്ഷകളെ തെറ്റിച്ച് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി. തങ്ങളുടെ പോരായ്മകള്‍ ഇന്ത്യക്ക് മുന്നില്‍ തുറന്നു കാണിക്കപ്പെട്ടു. എന്നാല്‍ ഈ പരാജയം ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നാണ് ദ്രാവിഡ് പറയുന്നത്.

Advertisment

ഓസീസ് പരമ്പരക്ക് മുമ്പ് വരെ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ കാര്യങ്ങളൊന്നും അത്ര എളുപ്പമായിരിക്കില്ലെന്ന് ഓസ്‌ട്രേലിയ ഇന്ത്യക്ക് താക്കീത് നല്‍കി. അതുകൊണ്ട് തന്നെ ലോകകപ്പില്‍ എല്ലാവരും അവരവരുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കണമെന്ന് ദ്രാവിഡ് പറഞ്ഞു.

Read More: കോഹ്‌ലിയെ ബെംഗളൂരു എന്തിന് ഇപ്പോഴും ക്യാപ്റ്റനായി നിലനിര്‍ത്തുന്നു? ഗംഭീറിന് ദാദയുടെ മറുപടി

''നമ്മള്‍ അനായാസം ലോകകപ്പുയര്‍ത്തുമെന്ന് കരുതപ്പെട്ടിരുന്നു. അതുകൊണ്ട് തോല്‍വി ഒരുകണക്കിന് നന്നായി. ലോകകപ്പില്‍ ഏറ്റവും നല്ല കളി പുറത്തെടുക്കണമെന്ന് ആ പരാജയം നമ്മളെ ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണ്'' ദ്രാവിഡ് പറഞ്ഞു.

Advertisment

''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ നന്നായി തന്നെയാണ് കളിക്കുന്നത്. നമ്മള്‍ നമ്പര്‍ വണ്‍ ടീമായത് കൊണ്ട് അനായാസം കപ്പുയര്‍ത്തുമെന്ന് പലരും കരുതിയിരുന്നു'' ദ്രാവിഡ് പറഞ്ഞു. അതേസമയം, ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളിലൊന്നു തന്നെയാണ് ഇന്ത്യയെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു.

''പക്ഷെ ഓസീസ് പരമ്പര എന്നെ ഞെട്ടിക്കുന്നതായിരുന്നില്ല. നമ്മള്‍ തന്നെ ജയിക്കുമെന്നാണ് തോന്നുന്നത്. പക്ഷെ അതെളുപ്പമാകില്ലെന്ന് മാത്രം. കടുത്ത മത്സരമായിരിക്കും'' ദ്രാവിഡ് വ്യക്തമാക്കി. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Rahul Dravid World Cup

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: